ബാങ്ക് സ്ഥിരനിക്ഷേപം സുരക്ഷിതവും ജനപ്രിയവുമായൊരു നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. ബാങ്കിന്റെ സുരക്ഷിതത്വത്തിൽ നിക്ഷേപിക്കുന്ന തുകയുടെ മൂല്യം നഷ്ടമാകാതെ കൃത്യമായ പലിശ ലഭിക്കുന്നതിനാൽ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്നവർ ആശ്രയിക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ്. എന്നാൽ എല്ലാവർക്കും സ്ഥിര നിക്ഷേപം യോജിച്ചതല്ലെന്ന് നികുതി പരിഗണിക്കുമ്പോൾ മനസിലാകും.
സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള നികുതിക്ക് ശേഷമുള്ള വരുമാനം കണക്കാക്കുമ്പോൾ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ കുറവ് മാത്രമാണ് ലഭിക്കുക. ഒരു സ്ഥിര നിക്ഷേപത്തിന് ബാങ്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്താൽ നികുതി കണക്കാക്കിയതിന് ശേഷം ഇതേ നിരക്ക് റിട്ടേൺ ലഭിക്കില്ല. വിശദമായി നോക്കാം.
സ്ഥിര നിക്ഷേപത്തിന് നികുതി
സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) കുറയ്ക്കും. പലിശ വരുമാനം വ്യക്തിയുടെ മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതിയും ചുമത്തും. റെഗുലർ നിക്ഷേപകർക്ക് സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപ കവിഞ്ഞാലാണ് ടിഡിഎസ് ഈടാക്കുക. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ് പരിധി.

ഉയർന്ന നികുതി ബ്രാക്കറ്റിലുള്ള വ്യക്തികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല. ഇത് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് നികുതിക്ക് ശേഷമുള്ള റിട്ടേൺ കുറയ്ക്കും.
പലിശയും നികുതിക്ക് ശേഷമുള്ള റിട്ടേണും
ഫണ്ട്സ്ഇന്ത്യയുടെ 2023 മേയിലെ വെൽത്ത് കോൺവർസേഷൻ റിപ്പോർട്ട് പ്രകാരം, എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളിലെ 6 മാസ സ്ഥിര നിക്ഷേപങ്ങളുടെ ശരാശരി പലിശ നിരക്ക് ഏകദേശം 5 ശതമാനമാണ്. നികുതിയാനന്തരമുള്ള റിട്ടേൺ 3.49 ശതമാനം മാത്രമാണ്.
5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളുടെ ശരാശരി പലിശ നിരക്ക് 6.75 ശതമാനം വരും. എന്നാൽ നികുതിക്ക് ശേഷമുള്ള റിട്ടേൺ 4.9 ശതമാനം മാത്രമാണ്.
ഏത് നിക്ഷേപമാണ് അനുയോജ്യം
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് മാന്യമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പകുതിയോളം നികുതിയായി പോകുന്നതിനാൽ ഇക്വിറ്റി ലിങ്ക്ഡ് നിക്ഷേപങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന വരുമാനത്തിനായി മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപങ്ങൾ ഉപയോഗിച്ച് പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാം. ഇക്വിറ്റി ലിങ്ക്ഡ് സ്കീമുകളിൽ നിന്ന് ദീർഘകാലത്തേക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം നികുതിയുടെ ആഘാതത്തെ നികത്തു.
മ്യൂച്വൽ ഫണ്ട് നികുതി
ഇക്വിറ്റി ഫണ്ടുകളിലെ നികുതി എത്രകാലം നിക്ഷേപം കൈവശം വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഒരു വർഷത്തിന് മുൻപ് യൂണിറ്റുകൾ വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമായി 15 ശതമാനം നിരക്കിൽ നികുതി ചുമത്തും.
ഇക്വിറ്റി ഫണ്ടുകളിലെ ദീർഘകാല മൂലധന നേട്ടം ഒരു വർഷത്തിന് ശേഷം യൂണിറ്റുകൾ വിൽക്കുമ്പോഴാണ്. 1 വർഷത്തിന് ശേഷം ലാഭമെടുക്കുമ്പോൾ ഒരു സാമ്പത്തിക വർഷത്തിലെ നേട്ടം 1 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. അധിക വരുമാനത്തിന് നികുതി 10 ശതമാനം ആണ്.
സ്ഥിര നിക്ഷേപം അനുയോജ്യം
വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിൽ സ്ഥിര നിക്ഷേപം കൊണ്ട് ധാരളം നേട്ടങ്ങളുണ്ട്. റിസ്കെടുക്കാതെ ഉയർന്ന പലിശ നേടാം എന്നതാണ് ഇതിലൊന്ന്. ഈ സമയത്ത് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്നുണ്ട്. ഈയിടെ ചില ബാങ്കികൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.6 ശതമാനവും മറ്റുള്ളവർക്ക് 9.1 ശതമാനം പലിശയും നൽകുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
