പെട്ടന്ന് ആവശ്യമില്ലാത്ത വലിയൊരു സംഖ്യ കയ്യിൽ വന്നാൽ സുരക്ഷിതമായി നിക്ഷേപിക്കുന്നത് തന്നെയാണ് ബുദ്ധി. പണം വളരുന്നിടത്ത് നിക്ഷേപിച്ച് ആവശ്യ സമയത്ത് കൂടുതൽ നേട്ടം സ്വന്തമാക്കാൻ ഇതുവഴി സാധിക്കും. എന്നാൽ എവിടെ നിക്ഷേപിക്കണം എന്നതാകും പലരുടെയും ചിന്ത. മറ്റു സംശയങ്ങളില്ലാതെ ഇന്ന് നിക്ഷേപിക്കാവുന്നൊരിടം ബാങ്കുകളാണ്.
സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിച്ച തുകയ്ക്ക് സുരക്ഷിതത്വം ലഭിക്കുന്നതിനൊപ്പം പലിശ വരുമാനം തന്നെയാണ് നിക്ഷേപകരെ ബാങ്കിലേക്ക് എത്തിക്കുന്നത്. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ട് കൂടി പരിഗണിക്കാവുന്നതാണ്. 5 വർഷത്തിൽ കൂടുതൽ നിക്ഷേപിക്കാനാണ് തീരുമാനമെങ്കിൽ രണ്ട് നിക്ഷേപവും എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കാം.
സ്ഥിര നിക്ഷേപം
മുകളിൽ സൂചിപ്പിച്ചത് പോലെ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സംരക്ഷണവും പലിശ വരുമാനവും തന്നെയാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടം. കൂടുതല്‍ പലിശ ലഭിക്കുന്നത് ദീർഘകാലത്തേക്കായതിനാൽ അധിക തുക ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പലരും തയ്യാറാകുന്നു. ബാങ്കിലെ നിക്ഷേപത്തിൽ വരുന്ന പ്രധാന പോരായ്മകൾ പണപ്പെരുപ്പമാണ്.
ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ പണപ്പെരുപ്പത്തേക്കാൾ ആദായം നൽകുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിന് എപ്പോഴും പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കാറില്ല. ഇതോടൊപ്പം ബാങ്കിന്റെ സുരക്ഷ പ്രധാനമാണ്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ബാങ്ക് നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പിഴ നൽകേണ്ടതായി വരും.
മ്യൂച്വൽ ഫണ്ട്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ആദായം തരുന്നു എന്നതാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ പ്രത്യേകത. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം ദീർഘകാലത്തക്ക് നൽകുന്നുണ്ട്. ഓഹരി വിപണിയുമായി നേരിട്ട് ബന്ധമുള്ളതിനാൽ വിപണിയുടെ ചാഞ്ചാട്ടങ്ങൾ നിക്ഷേപത്തിന് ബാധകമാണ്. വിപണിയുടെ ചാഞ്ചാട്ടങ്ങളെ മാനേജ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയും മാനസിക ശേഷിയും ഉണ്ടെങ്കില്‍ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.
ഓരോരുത്തരും റിസ്‌ക് ശേഷി അനുസരിച്ച് വേണം ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. ഉയർന്ന ലിക്വിഡിറ്റി മ്യൂച്വൽ ഫണ്ടുകൾക്കുണ്ട്. ആവശ്യ സമയത്ത് യൂണിറ്റുകൾ റഡീം ചെയ്ത് നിക്ഷേപം പിൻവലിക്കാം.
ആദായം
റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകളിൽ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നിട്ടുണ്ട്. 7 ശതമാനം വരെ ദീർഘകാല നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് 6.25 ശതമാനമാണ്.
മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം വരെ പലിശ ലഭിക്കും. 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കിൽ 5 വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 41,478 രൂപയോളം പലിശ വരുമാനം ലഭിക്കും. കാലാവധിയിൽ 1.41 ലക്ഷം രൂപ നേടാം.
മ്യൂച്വല്‍ ഫണ്ടില്‍ ഇതിനേക്കാളും ലാഭം നേടാം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകൾ ദീർഘകാലത്തേക്ക് കുറഞ്ഞത് 10 ശതമാനത്തോളം ആദായം നൽകുന്നവയാണ്. 1 ലക്ഷം രൂപ ലംപ്സം നിക്ഷേപം നടത്തിയൊരാൾക്ക് 10 ശതമാനം ആദായം ലഭിച്ചാൽ 61,000 രൂപയാണ് അഞ്ച് വർഷം കൊണ്ട് ഉണ്ടാകുന്ന ലാഭം. 15 ശതമാനം വരെ കിട്ടാന്‍ സാധ്യതയുണ്ട്. ഇതുപ്രകാരം 1 ലക്ഷത്തിന്റെ നിക്ഷേപത്തിന് 1,02,012 രൂപ ലാഭം ലഭിക്കും.
ബാങ്ക് സ്ഥിര നിക്ഷേപവും മ്യൂച്വൽ ഫണ്ടിൽ നിന്നും ആദായം മാത്രം പരിഗണിക്കുമ്പോൾ 28,000 രൂപയോളം വ്യത്യാസം കാണാം. എന്നാൽ ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചുള്ള നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications