ഹ്രസ്വകാല സ്ഥിര നിക്ഷേപം ഏറ്റവും ഉപകാരപ്പെടുന്നത് ഉടൻ വാരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ധനസമാഹരണം നടത്തുന്നവർക്കാണ്. കയ്യിലുള്ള തുക ചുരുങ്ങിയ കാലയളവിൽ നിക്ഷേപിക്കാൻ പറ്റിയൊരിടമായി ബാങ്ക് സ്ഥിര നിക്ഷേപത്തെ കാണാം.
വാരിനിരിക്കുന്ന വിവാഹ ചെലവുകൾക്ക് കരുതിയിരിക്കുന്ന തുക, വീട് നിർമാണത്തിന് സ്വരൂപിച്ച തുക തുടങ്ങി 1 വർഷത്തിനപ്പുറം ആവശ്യമായ തുക ചാഞ്ചാട്ടമില്ലാതെ വളർത്തിയെടുക്കാൻ ബാങ്കാണ് മികച്ച ഓപ്ഷൻ. 1 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന ബാങ്കുകളെയും ഒരു ലക്ഷം രൂപ ബാങ്കിൽ എഫ്ഡിയിട്ടാൽ എത്ര രൂപ ലഭിക്കുമെന്നും പരിശോധിക്കാം.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് ലഭിക്കുന്ന പലിശ നിരക്ക്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും.
1 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.50 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തിന് ശേഷം 1,07,714 രൂപ നേടാം. മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു വര്‍ഷത്തേക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷം നിക്ഷേപിച്ചാല്‍ 1,08,456 രൂപ ലഭിക്കും.

ആര്‍ബിഎല്‍ ബാങ്ക്
ആര്‍ബിഎല്‍ ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനത്തിനും 8 ശതമാനത്തിനും ഇയില്‍ പലിശ ലഭിക്കും. ആര്‍ബിഎല്‍ ബാങ്കില്‍ ഒരു വര്‍ഷ കാലാവധിയില്‍ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7,500 രൂപ പലിശ അടക്കം കാലാവധിയില്‍ 1,07,500 രൂപ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് ഈ കാലയളവില്‍ 8 ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 108,000 രൂപ ലഭിക്കും. ഉയര്‍ന്ന നിരക്കായ 8 ശതമാനം ലഭിക്കുന്നത് 18 മാസം മുതല്‍ 24 മാസ കാലയളവിലാണ്.
ബന്‍ഡന്‍ ബാങ്ക്
സ്ഥിര നിക്ഷേപത്തിന് 3 ശതമാനം മുതല്‍ 7.85 ശതമാനം വരെ പലിശയാണ് ബന്‍ഡന്‍ ബാങ്ക് നല്‍കുന്നത്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ബന്‍ഡന്‍ ബാങ്ക് 7.25 ശതമാനം പലിശ നല്‍കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,07,397 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും. ഉയര്‍ന്ന നിരക്കായ 7.85 ശതമാനം പലിശ ലഭിക്കുന്നത് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ്.
യെസ് ബാങ്ക്
7 ദിവസത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള കാലാവധിയില്‍ 3.25 ശതമാനം മുതല്‍ 7.75 ശതമാനം വ രെയാണ് യെസ് ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്കരുന്ന പരമാവധി നിരക്ക്. യെസ് ബാങ്കില്‍ 7.25 ശതമാനമാണ് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,07,397 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
ഉയര്‍ന്ന നിരക്കായ 7.75 ശതമാനം ലഭിക്കുന്നത് 18 മാസം മുതല്‍ 24 മാസത്തില്‍ താഴെയുള്ള കാലയളവിലാണ്.
ഡിസിബി ബാങ്ക്
7 ദിവസത്തിനും 10 വര്‍ഷത്തിനും ഇടയില്‍ 3.75 ശതമാനം മുതല്‍ 7.90 ശതമാനം വരെ പലിശ ഡിസിബി ബാങ്ക് നല്‍കും. 7.15 ശതമാനം പലിശയാണ് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനായി ഡിസിബി ബാങ്ക് നല്‍കുന്നത്.
1 ലക്ഷത്തിന്റെ നിക്ഷേപത്തിന് പലിശ സഹിതം 1,07,291 രൂപ കാലാവധിയില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനം പലിശ ലഭിക്കും. 25 മാസം മുതല്‍ 38 മാസത്തേക്കാണ് ഉയര്‍ന്ന നിരക്കായ 7.90 ശതമാനം പലിശ ലഭിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
