1.5 ലക്ഷം രൂപ നികുതി ലാഭിക്കാം, എന്താണ് വഴി എന്നല്ലേ, നിക്ഷേപ പദ്ധതികൾ നിരവധിയുണ്ട്, നോക്കുന്നോ

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാകും പലരും നികുതി ലാഭിക്കാനുള്ള വഴികള്‍ തേടുന്നതും ആനുകൂല്യം ലഭിക്കാവുന്ന നിക്ഷേപ പദ്ധതികളില്‍ ചേരുന്നതുമൊക്കെ. എന്നാൽ കൃത്യമായ ധാരണയില്ലാതെ ഏതെങ്കിലും പദ്ധതികൾ തിരഞ്ഞെടുത്താൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ടു തന്നെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കൃത്യമായ ആസൂത്രണത്തോടെ അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ ചേരുന്നതാണ് പരമാവധി നികുതി ലാഭിക്കാനുള്ള ഫലപ്രദമായ മാര്‍ഗം.

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിക്കും മറ്റ് വ്യവസ്ഥകൾക്കും കീഴിൽ , നികുതിദായകർക്ക് അവരുടെ നികുതി ബാധ്യതകൾ കുറയ്ക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ഈ നിക്ഷേപങ്ങൾ നിങ്ങളുടെ നികുതി വരുമാനം കുറയ്ക്കുന്നതിനൊപ്പം സമ്പത്ത് കെട്ടിപ്പടുക്കാനുള്ള അവസരവും നൽകുന്നു.

1.5 ലക്ഷം രൂപ നികുതി ലാഭിക്കാം, എന്താണ് വഴി എന്നല്ലേ, നിക്ഷേപ പദ്ധതികൾ നിരവധിയുണ്ട്, നോക്കുന്നോ

എന്താണ് സെക്ഷൻ 80സി...?

നികുതിദായകരെ നിക്ഷേപ പദ്ധതികളിലും ചെലവുകളിലും നിക്ഷേപിച്ച് നികുതി അടയ്‌ക്കേണ്ട വരുമാനത്തിൽ കിഴിവുകൾ ക്ലെയിം ചെയ്യാൻ അനുവദിക്കുന്ന 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പുകളിലൊന്നാണ് സെക്ഷൻ 80സി.

എഫ്.ഡിയിലൂടെ നേടാം കൂടുതൽ പണം, ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ, നികുതി ഇളവിനും വഴിയുണ്ട്

ഇതു പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാം. സർക്കാർ നിക്ഷേപ പദ്ധതികൾക്കും ചില മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഈ ഇളവ് ലഭിക്കും.

നികുതി ലാഭിക്കാൻ സഹായിക്കുന്ന ചില പദ്ധതികൾ വിശദമായി പരിശോധിക്കാം.

1. ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകൾ

നികുതി ലാഭിക്കുന്നതിനുള്ള എളുപ്പ മാർഗം ബാങ്ക് സ്ഥിര നിക്ഷേപമാണ്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപമാണ് ടാക്സ് സേവിംഗ് എഫ്ഡികൾ. നിക്ഷേപിക്കുന്ന തുകയിൽ നിന്നും നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയും. പരമാവധി 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വരെ ഇങ്ങനെ നേടാനാകും.

100 രൂപ മുതൽ നിക്ഷേപിച്ച് നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം. 5 വർഷമാണ് ഈ രീതിയിലുള്ള നിക്ഷേപത്തിന്റെ ലോക്ക് ഇൻ പിരീഡ്. പ്രതിമാസമായോ 3 മാസം കൂടുമ്പോഴോ പലിശ കിട്ടുന്ന രീതി തെരഞ്ഞെടുക്കാം. അതേ സമയം നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ നികുതിയ്ക്ക് വിധേയമാണ്. ലോക്ക് ഇൻ പിരീഡിനു മുന്നെ പണം പിൻവലിയ്ക്കാൻ ഓപ്ഷനില്ല. ജോയിന്റ് അക്കൗണ്ടായും ഇത് തുറക്കാനാകും

2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് ഇത് .15 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല.വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.

പിപിഎഫ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്. അതായത് തുക എത്രയായാലും കിട്ടുന്ന പലിശയ്ക്ക് നികുതി അടക്കേണ്ടതില്ല.

3. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം

ഹ്രസ്വകാലത്തേക്ക് നികുതി ആനുകൂല്യങ്ങളോടെ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഒന്നാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തില്‍ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം.

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സസി പ്രകാരം നികുതി കിഴിവുകൾക്ക് പദ്ധതി യോഗ്യമാണ്. അതിനാൽ, 5 വർഷത്തെ നിക്ഷേപ ചക്രവാളത്തിൽ സുരക്ഷിതത്വവും സ്ഥിരമായ വരുമാനവും നികുതി ആനുകൂല്യങ്ങളും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് ഉചിതമായ ഒരു ബദലാണ്. അതേ സമയം പദ്ധതിയിലൂടെ ലഭിക്കുന്ന പലിശ വരുമാനം നിക്ഷേപകൻ്റെ നികുതി ബ്രാക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള നികുതിക്ക് വിധേയമാണ്.

4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

അക്കൗണ്ട് തുറക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം അക്കൗണ്ട് ഉടമയുടെ പ്രായം 60 വയസോ അതിൽ കൂടുതലോ ആയിരിക്കണം. നിക്ഷേപത്തിൻ്റെ കാലാവധി 5 വർഷമാണ്. അത് 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പദ്ധതിയിൽ നികുതി ഇളവുണ്ട്. അതേ സമയം പലിശ വരുമാനം ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതലാണെങ്കിൽ പൂർണമായും നികുതി വിധേയമാണ്.

5. സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന.പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ.

പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കൂ. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്.

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് നികുതിയിളവിന് അർഹതയുണ്ട്. അതോടൊപ്പം പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയും മെച്യൂരിറ്റി തുകയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X