കോവിഡ് കാലത്ത് ബാങ്ക് പലിശ നിരക്കുകൾ വളരെ കുറഞ്ഞ സമയത്ത് മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഏറ്റവും ഉപകാരപ്പെട്ടിരുന്നത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ആയിരുന്നു. എന്നാൽ മേയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്നുണ്ട്.
ബാങ്കുകളിലെ പലിശ നിരക്കുയരുമ്പോൾ തന്നെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപത്തിനും പലിശ നിരക്കുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നതാണോ ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണോ കൂടുതൽ മികച്ചതെന്ന് രണ്ട് പദ്ധതികളും താരതമ്യം ചെയ്ത് നോക്കാം.
പലിശ നിരക്ക്
ജനുവരി-മാർച്ച് പാദത്തിലേക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് ജനുവരിയിൽ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇതുപ്രകാരം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8 ശതമാനം പലിശ നൽകുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് അധിക പലിശ നിരക്ക് ലഭിക്കുന്നുണ്ട്.
ഇത് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം വരെ അധികമായിരിക്കും. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഡിസിബി ബാങ്ക് 8.35 ശതമാനവും യെസ് ബാങ്ക് 7.75 ശതമാനം പലിശയും ഇൻസ്ഇൻഡ് ബാങ്ക് 8.25 ശതമാനം പലിശയും നൽകും.
കാലാവധി
7 ദിവസം മുതൽ 10 വർഷം വരെ വ്യത്യസ്ത കാലാവധിയിലുള്ള നിക്ഷേപങ്ങൾ ബാങ്കിൽ നിന്ന് ലഭിക്കും. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും ലിക്വിഡിറ്റ് ആവശ്യകതയും അടിസ്ഥാനമാക്കി ബാങ്കിൽ നിക്ഷേപിക്കാനാകും. എന്നാൽ സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിന്റെ കാലാവധി 5 വർഷമാണ്. മൂന്ന് വർഷം കൂടി കാലാവധി നീട്ടി ലഭിക്കും.
നേരത്തെയുള്ള പിൻവലിക്കൽ
സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം നിക്ഷേപങ്ങൾ അടിയന്തര സാഹചര്യത്തിൽ പിൻവലിക്കാൻ അനുവദിക്കും. ഇതിന് ചെറിയ തുക പിഴ ഈടാക്കും. എല്ലാ ബാങ്കുകളും നിക്ഷേപങ്ങളും നേരത്തെ പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. ഇത്തരം പിൻവലിക്കലുകൾക്ക് ബാങ്ക് പിഴയും ഈടാക്കും.
പലിശ ലഭിക്കുന്നത്
സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമിൽ പലിശ ലഭിക്കുന്നത് ത്രൈമാസ അടിസ്ഥാനത്തിലാണ്. എല്ലാ സാമ്പത്തിക വർഷത്തിലും മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 എന്നീ തീയതികളിൽ പലിശ സേവിംഗ്സ് അക്കൗണ്ടിലെത്തും. സ്ഥിര നിക്ഷേപത്തിൽ മാസ അടിസ്ഥാനത്തിലും കാവാവധിയിലും പലിശ വാങ്ങാം. ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിൽ പലിശ നിരക്ക് പാദങ്ങളിലോ വർഷത്തിലോ മുതലുമായി കൂട്ടിച്ചേർക്കുകയും കാലാവധിയിൽ അനുവദിക്കുകയുമാണ് ചെയ്യുക.
നികുതി ഇളവ്
സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിന്റെ കാലാവധി അഞ്ച് വർഷമാണ്. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപ വരെയുള്ള ആദായനികുതി കിഴിവ് നിക്ഷേപകർക്ക് ലഭിക്കും. ബാങ്കുകൾ നൽകുന്ന 5 വർഷ കാലാവധിയുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിലും ഈ നികുതി ഇളവുണ്ട്.
മറ്റു പ്രത്യേകതകൾ
സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിന്റെ പലിശ നിരക്ക് ഓരോ ത്രൈമാസത്തിലും അവലോകനം ചെയ്യും. ഇതിനാൽ ഇവ കാലാനുസൃതമായ മാറ്റത്തിന് വിധേയമാണ്. എന്നാൽ ബാങ്ക് പലിശ നിരക്കുകൾ ത്രൈമാസത്തിൽ അവലോകനം ചെയ്യുന്നില്ല. ഇവ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയാണ് വർധനവുണ്ടാകുന്നത്. 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിൽ നിക്ഷേപിക്കാം. കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാനുള്ള തുക ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications