2022 മേയ് മുതല്‍ റിസര്‍വ് ബാങ്ക് 2.50 ശതമാനമാണ് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഇത് ബാങ്കുകളുടെ നിക്ഷേപ പലിശയില്‍ വര്‍ധനവിന് കാരണമായി. ഹ്രസ്വകാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളും പ്രത്യേക സ്ഥിര നിക്ഷേപങ്ങളും വഴി ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജനുവരി- മാര്‍ച്ച് പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഇവയും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നു. മുന്‍നിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്ക് എന്നിവയുടെയും വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് താരതമ്യം ചെയ്യാം.
ബാങ്ക് പലിശ നിരക്ക്
ബാങ്കുകള്‍ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്കും ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കും. എസ്ബിഐ 3 ശതമാനം മുതല്‍ 6.75 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. 3.50 ശതമാനം മുതല്‍ 7.25 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കില്‍ 3 ശതമാനം മുതല്‍ 7 ശതമാനം വരെയും പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. 3.50 ശതമാനം മുതല്‍ 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കും സാധാരണ പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്കുകൾ അധിക പലിശ നിരക്ക് നൽകുന്നുണ്ട്. എന്നാലും എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിൽ നിന്ന് പരമാവധി ലഭിക്കുന്ന പലിശ 7.75 ശതമാനമാണ്. പോസ്റ്റ് ഓഫീസില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ ഇതിലും ഉയര്‍ന്നതാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പ്രകാരം 5 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശ ലഭിക്കും. പദ്ധതിയില്‍ നിന്നുള്ള പലിശ വരുമാനം ത്രൈമാസത്തില്‍ ലഭിക്കും. നിക്ഷേപ പരിധി 30 ലക്ഷം രൂപയായി ഉയർത്തിയിട്ടുമുണ്ട്.
സുകന്യ സമൃദ്ധി യോജന
ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതി ആരംഭിക്കാനാകും. 7.6 ശതമാനം പലിശ നിരക്കാണ് പദ്ധതിക്ക് ലഭിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് 4 വ്യത്യസ്ത കാലാവധിയിൽ ഉള്ളവയാണ്. 5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയാണ് ലഭിക്കുക. 1 വര്‍ഷത്തേക്ക് 6.6 ശതമാനവും 2 വര്‍ഷത്തേക്ക് 6.8 ശതമാനവും ലഭിക്കും. 3 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇടുന്നൊരാൾക്ക് 6.9 ശതമാനം പലിശയും ലഭിക്കും. പോസറ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 1000 രൂപ മുതൽ നിക്ഷേപം നടത്താം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ് പത്ര
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 5 വര്‍ഷമാണ്. 7 ശതമാനം പലിശ ലഭിക്കും. എസ്ബിഐയില്‍ 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതലാണിത്.
നിക്ഷേപകർക്ക് 5 വർഷത്തെ എസ്ബിഐ നിരക്കിനേക്കാൾ പലിശ നൽകുന്ന മറ്റൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. 7.2 ശതമാനം പലിശ കിസാൻ വികാസ് പത്രയിൽ നിന്ന് ലഭിക്കും. 10 വർഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധിയിൽ നിക്ഷേപം ഇരട്ടിയാകും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷ കാലയളവുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. പിപിഎഫിൽ നിന്നുള്ള ആദായത്തിനും നികുതി നൽകേണ്ടതില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
