വിവിധ ആവശ്യങ്ങൾക്കായി സ്വരൂപിക്കുന്ന പണം സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം സ്ഥിര നിക്ഷേപങ്ങളാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ പണം നഷ്ടമാകുമെന്ന ഭയമില്ലാതെ നിക്ഷേപിക്കുന്ന തുകയിൽ നിന്ന് ഉറപ്പുള്ള റിട്ടേൺ നൽകുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപം. അതിനാൽ, റിസ്കെടുക്കാൻ സാധിക്കാത്തവർക്ക് മടികൂടാതെ സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാം. സേവിംഗ്സ് അക്കൗണ്ടിനേക്കാൾ പലിശ ലഭിക്കുന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ഗുണം.
സ്ഥിര നിക്ഷേപത്തിൽ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന തുക 5 ലക്ഷം രൂപയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഇൻഷൂറൻസ് നൽകുന്നുണ്ട്. ബാങ്ക് തകർന്നാൽ നിക്ഷേപത്തിൽ 5 ലക്ഷം രൂപ വരെ ഈ റിസർവ് ബാങ്ക് സബ്സിഡയറിയിൽ നിന്ന് ഇൻഷൂറൻസ് ലഭിക്കും. അതിനാൽ, ഒരു ബാങ്കിൽ സ്ഥിര നിക്ഷേപമിടാൻ ഏറ്റവും സുരക്ഷിതമായ തുക 5 ലക്ഷം രൂപയാണ്.
സ്ഥിര നിക്ഷേപത്തിന് പദ്ധതിയിടുകയാണെങ്കിൽ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

ഡിസിബി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് ആണ് മൂന്ന് വർഷ കാലയളവിൽ ഉയർന്ന പലിശ നൽകുന്ന ബാങ്ക്. 7 ദിവസം മുതല്‍ 120 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 3.75 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ഡിസിബി ബാങ്ക് നല്‍കും. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ ബാങ്ക് നൽകുന്നു.
700 ദിവസം മുതല്‍ 24 മാസത്തേക്കും, 24 മാസം മുതല്‍ 36 മാസത്തില്‍ താഴെ കാലാവധിയിലേക്കും ഇതേ പലിശ നിരക്ക് ഡിസിബി ബാങ്ക് നല്‍കും. മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശ ലഭിക്കും.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 7 ദിവസം മുതല്‍ 5 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും. ബാങ്ക് നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. 3 വര്‍ഷത്തേക്ക് ഈ നിരക്ക് ലഭിക്കും. 1 വര്‍ഷം 6 മാസം മുതല്‍ 3 വര്‍ഷം 3 മാസ കാലയളവില്‍ ബാങ്ക് 7.75 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശ നല്‍കുന്നു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം തൊട്ട് 7 ശതമാനം പലിശ നല്‍കുന്ന ബാങ്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 549 ദിവസം തൊട്ട് 3 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശ ലഭിക്കും.
ബൻഡൻ ബാങ്ക് സ്ഥിരനിക്ഷേപം
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപത്തിന് 3 ശതമാനം മുതല്‍ 5.85 ശതമാനം പലിശ ബൻഡൻ ബാങ്ക് നൽകും നല്‍കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ ബാങ്ക് നല്‍കുന്നു. 7.75 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക്. 600 ദിവസ കാലയളവില്‍ 8 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്ന ഉയര്‍ന്ന നിരക്ക്. 8.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.
7 ശതമാനം പലിശ
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ മൂന്ന് വർഷ കാലാവധുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകുന്നു
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
