പണം സൂക്ഷിക്കാൻ മാത്രമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് വലിയ മാറ്റം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച പലിശ നൽകുന്നതോ സാധാരണ ബാങ്കിംഗ് സേവനങ്ങൾക്കൊപ്പം അധിക സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്കോ ബാങ്കുകൾ കടന്നിട്ടുണ്ട്.
ഇത്തരത്തിൽ ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സേവനങ്ങളിലടക്കം സഹായം വാഗ്ദാനം ചെയ്യുന്ന 'ഇൻസ്പയർ' സ്കീം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരാണെങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് മുൻഗണന പലിശ നിരക്കുകൾ ലഭിക്കും. വാതിൽപ്പടി ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്നതിനൊപ്പം വിവിധ ബാങ്കിംഗ് സേവനങ്ങൾ സൗജന്യമായി ലഭിക്കും. വിശദാംശങ്ങൾ നോക്കാം.
ഇളവുകൾ എന്തെല്ലാം
പ്രത്യേക പലിശ നിരക്കുകൾ കൂടാതെ മരുന്ന് വാങ്ങലുകൾ, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ചികിത്സകൾ എന്നിവയ്ക്ക് വിവിധ ആരോഗ്യ സേവന ദാതാക്കളുമായി സഹകരിച്ചാണ് ബൻഡൻ ബാങ്ക് ഓഫറുകതൾ നൽകുന്നത്. ഡോക്ടർ കൺസൾട്ടേഷനുകൾ, മെഡിക്കൽ പരിശോധനകൾ, ദന്ത സംരക്ഷണം എന്നിവയിൽ ഇൻസ്പെയർ സ്കീം വഴി ഇളവുകൾ ലഭിക്കും.

യോഗ്യത
60 വയസ് പൂര്‍ത്തിയായ റസിഡന്റ് ഇന്ത്യക്കാര്‍ക്കാണ് ഇന്‍സ്‌പെയര്‍ പദ്ധതി ബൻഡൻ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. ബന്‍ഡന്‍ ബാങ്കിന്റെ അഡ്വാന്‍ഡേജ്, പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടുള്ളവർക്കാണ് ഇളവുകൾ ലഭിക്കുക. നേരത്തെ അഡ്വാന്‍ഡേജ്, പ്രീമിയം അക്കൗണ്ടുള്ളവര്‍ അടുത്തുള്ള ബാങ്കിലെത്തിയാല്‍ ഇന്‍സ്‌പെയര്‍ സ്‌കീമിന്റെ ഭാഗമാകാം.
പ്രീമിയം അക്കൗണ്ടില്‍ മാസത്തില്‍ 1 ലക്ഷവും അഡ്വാന്‍ഡേജ് അക്കൗണ്ടില്‍ മാസത്തില്‍ 25,000 രൂപയും മന്ത്‌ലി ആവറേജ് ബാലന്‍സ് കരുതണം. യോഗ്യരയവര്‍ക്ക് ഇന്‍സ്‌പെയര്‍ ഐഡി കാര്‍ഡ് നല്‍കും. ഇതില്‍ പേര്, ജനന തീയതി, ബ്ലെഡ് ഗ്രൂപ്പ്, എമര്‍ജന്‍സി കോണ്ടാക്ട് നമ്പര്‍ എന്നിവ അടങ്ങിയിരിക്കും.
പലിശ നിരക്ക്
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ബൻഡൻ ബാങ്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്നുണ്ട്. 1 വർഷം മുതൽ 499 ദിവസത്തേക്ക് 7.75 ശതമാനമാണ് ബൻഡൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 500 ദിവസ കാലയളവിൽ 8.35 ശതമാനമാണ് പലിശ നിരക്ക്.
501 ദിവസം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലയളവിൽ 7.75 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.5 ശതമാനം പലിശ നേടാം.
മറ്റു സൗജന്യ ബാങ്കിംഗ് സേവനങ്ങൾ
ഇന്‍സ്‌പെയര്‍ സ്‌കീം അംഗങ്ങള്‍ക്കായി പ്രത്യേക സീനിയര്‍ സിറ്റിസണ്‍ ഡെസ്‌ക് അനുവദിക്കും. ബാങ്ക് ഹോം സൗകര്യം ഉപഭോക്താക്കൾക്ക്ലഭിക്കും. കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ് അനുസരിച്ച് എടിഎമ്മുകളിൽ നിന്ന് സൗജന്യ പിന്‍വലിക്കല്‍ അനുവദിക്കും. ഐഎംപിഎസ്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി സൗജന്യ ഫണ്ട് ട്രാൻസ്ഫർ, ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും മൊബൈൽ ബാങ്കിംഗിലൂടെയും സൗജന്യ എൻഇഎഫ്ടി ഇടപാടുകൾ, എക്സ്ക്ലൂസീവ് വിസ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
ആരോഗ്യ ഇളവുകൾ
അലീന ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ രാജ്യത്തുടനീളമുള്ള 300-ലധികം ഡയഗ്‌നോസ്റ്റിക് സെന്ററുകളിൽ ഇൻസ്പെയർ സ്കീം ഉപഭോക്താക്കൾക്ക് 20 ശതമാനം വരെ കിഴിവ്, 3,500-ലധികം അപ്പോളോ ഫാർമസികളിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് 15 ശതമാനം വരെ കിഴിവ് എന്നിവ ലഭിക്കും.
അപ്പോള ഫാര്‍മസിയില്‍ മരുന്നുകള്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. അപ്പോളോ ഉത്പ്പന്നങ്ങള്‍ക്കാണ് 15ശതമാനം ഇളവ് ലഭിക്കുക. എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്സിൽ പാത്തോളജി, ഇമാജിംഗ് പരിശോധനകള്‍ക്ക് എംആര്‍പിയിൽ 20 ശതമനം ഇളവ് നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications