അത്യാവശ്യകാര്യങ്ങൾ നിറവേറ്റാൻ കയ്യിൽ പണില്ലെങ്കിൽ വായ്പയെടുക്കുകയാണ് സാധാരണ എല്ലാവരും ചെയ്യുന്നത്. പേഴ്സണൽ ലോൺ, ഗോൾഡ് ലോൺ, കാർ ലോൺ തുടങ്ങി നിരവധി വായ്പ രീതികളുണ്ട്. സാമ്പത്തിക ആവശ്യം മനസ്സിലാക്കി ഉപഭോക്താവിന് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്നാൽ വായ്പയുടെ അപേക്ഷ ബാങ്കുകൾ നിരസിക്കാറുമുണ്ട്. സാധാരണയായി അപേക്ഷയിൽ നൽകിയിരിക്കുന്ന വിരങ്ങളുടെ പൊരുത്തക്കേട്, കുറഞ്ഞ ക്രെഡിറ്റ് സ്കോർ തുടങ്ങിയവയാണ് വായ്പ നിരസിക്കാനുള്ള കാരണം. അതുകൊണ്ടു തന്നെ വായ്പയ്ക്കുള്ള അപേക്ഷ കൊടുക്കുന്നതിന് മുൻപ് തന്നെ നിരസിക്കാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ നടത്തുകയും വേണം.
ഒന്നിലധികം തവണ വായ്പ അപേക്ഷ ബാങ്കുകൾ തിരസ്തകരിച്ചാൽ അത് ക്രെഡിറ്റ് സ്കോറിനെ വലിയ രീതിയിൽ ബാധിക്കും. പിന്നീട് സ്കോർ ഉയർത്താൻ മാസങ്ങൾ എടുത്തേക്കും. അത്കൊണ്ടു തന്നെ ലോൺ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ എന്ന് നോക്കാം

1. കാരണം തിരിച്ചറിയുക
അപേക്ഷ നിരസിക്കപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്, നിരസിക്കാനുള്ള കാരണം കണ്ടെത്തുക എന്നതാണ്. വായ്പ എന്തുകൊണ്ട് നിരസിച്ചു എന്ന് ഒരുപക്ഷേ ബാങ്കുകൾ തന്നെ വ്യക്തമാക്കുകയും ചെയ്യും. കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ അതായത് 700-ൽ താഴെ, കുറഞ്ഞ വരുമാനം, നിലവിലുള്ള വായ്പകൾ, മുൻകാല വായ്പകളിൽ വൈകിയോ അല്ലെങ്കിൽ അടയ്‌ക്കാത്തതോ, പണയം വെച്ച ആസ്തികളുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം വായ്പ നിരസിക്കപ്പെടാം. ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകൾ, നിങ്ങളുടെ പാൻ മറ്റൊരാളുടെ ലോൺ ഡിഫോൾട്ടുമായി തെറ്റായി ലിങ്ക് ചെയ്‌തിരിക്കുന്നത് പോലുള്ളവയും നിരസിക്കലിന് കാരണമായേക്കാം.
2. കടം-വരുമാന അനുപാതം വിലയിരുത്തൽ
കടം കൊടുക്കുന്നവർ കടം-വരുമാന അനുപാതം (ഡിടിഐ) വിലയിരുത്തുന്നു. അധിക കടം കൈകാര്യം ചെയ്യാനുള്ള കടം വാങ്ങുന്നവരുടെ കഴിവ് നിർണ്ണയിക്കുന്നതിനാണ് ഇത്. ഡിസ്പോസിബിൾ വരുമാനത്തിന്‍റെ 30 മുതൽ 40 ശതമാനത്തിൽ കൂടുതൽ വായ്പകൾക്കായി അനുവദിക്കാത്ത കടം വാങ്ങുന്നവരെയാണ് ധനകാര്യ സ്ഥാപനങ്ങൾ സാധാരണയായി താൽപ്പര്യം കാണിക്കുന്നത്. അതായത് താഴ്ന്ന കടം-വരുമാന അനുപാതം ശക്തമായ സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു.
3. രേഖകളിലെ കൃത്യത
പേര്, വിലാസം, ഒപ്പ്, പാൻ, ആധാർ, ലോൺ അപേക്ഷകൾക്ക് ആവശ്യമായ മറ്റ് രേഖകൾ തുടങ്ങിയ അവശ്യ വിശദാംശങ്ങളിൽ കൃത്യതയും സ്ഥിരതയും ഉറപ്പാക്കുക. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വായ്പയുടെ അപേക്ഷ നിരസിക്കപ്പെടും. അതുകൊണ്ട് തന്നെ അപേക്ഷ നൽകുന്നതിന് മുൻപ് വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
4. അപേക്ഷകൾ പരിമിതപ്പെടുത്തുക
ഓരോ തവണയും വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ, ധനകാര്യ സ്ഥാപനങ്ങൾ അപേക്ഷകന്‍റെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കും. ഈ പരിശോധന ക്രെഡിറ്റ് സ്കോർ ചെറുതായി കുറയ്ക്കുന്നു. അതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം വായ്പാ അപേക്ഷകൾ നൽകിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി വായ്പാ അപേക്ഷകൾ നൽകുന്നത് ഒഴിവാക്കുക.
5. ക്രെഡിറ്റ് സ്കോർ പതിവായി നിരീക്ഷിക്കുക
പേയ്‌മെന്‍റുകൾ കാലതാമസം അല്ലെങ്കിൽ ലോണുകളിലെ ഡിഫോൾട്ടുകൾ എന്നിവ മൂലമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് ക്രെഡിറ്റ് സ്കോർ പ്രതിമാസം നിരീക്ഷിക്കുന്നത് അത്യാവശ്യമാണ്. അതുവഴി ക്രെഡിറ്റ് ആക്റ്റിവിറ്റി, പേയ്‌മെന്‍റ് ചരിത്രം, ലോൺ സ്റ്റാറ്റസ് എന്നിവയുടെ സമഗ്രമായ അവലോകനം നടത്താൻ സാധിക്കും. ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കുന്ന പൊരുത്തക്കേടുകളോ പിശകുകളോ കണ്ടെത്താനും പതിവ് നിരീക്ഷണം സഹായിക്കുന്നു.
മുകളിൽ പറഞ്ഞ അഞ്ച് കാര്യങ്ങളും വിലയിരുത്തുന്നത് വായ്പ അപേക്ഷ നിരസാക്കാതിരിക്കാൻ സഹായിക്കും. ക്രെഡിറ്റ് സ്കോർ കുറഞ്ഞ വ്യക്തികൾ സ്കോർ ഉയർത്തിയതിന് ശേഷം മാത്രം അപേക്ഷ നൽകുക. അതുവഴി വായ്പ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുകയും പലിശ നിരക്കുകളിൽ കുറവ് വരുത്താനും സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
