ഒക്ടോബർ മാസത്തിൽ ഇതുവരെയുള്ള കണക്ക് പ്രകാരം പലിശ നിരക്കുയർത്തിയ ബാങ്കുകളേക്കാൾ കൂടുതൽ നിരക്ക് കുറച്ച് ബാങ്കുകളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകൾ വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഒക്ടോബറിൽ കുറച്ചത്. അതേസമയം ഭൂരിഭാഗം ബാങ്കുകളും തങ്ങളുടെ ഉയർന്ന പലിശ നിരക്ക് നൽകുന്ന 2-3 വർഷ കാലയളവിൽ പലിശ നിരക്ക് ഉയർത്തുകയാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ചെയ്തത്.
ബാങ്ക് ഓഫ് ബറോഡ പുതുക്കിയ നിരക്ക്
2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ പുതുക്കിയത്. 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പലിശ നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ 2023 ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്നു. 2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് ഓഫ് ബറോഡ 7.40 ശതമാനം വരെ പലിശ നൽകും.
മുതിർന്ന പൗരന്മാർക്കുള്ള 0.50 ശതമാനം അധിക നിരക്കിനൊപ്പം 7.90 ശതമാനം പലിശ 2-3 വർഷത്തേക്ക് ലഭിക്കും. ഇതോടൊപ്പം 399 ദിവസത്തേക്കുള്ള തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ നിരക്കുകളും ബാങ്ക് പുനഃക്രമീകരിച്ചു. നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം വരെ പലിശ ലഭിക്കും.

നിരക്കുയർത്തിയവ
ബാങ്ക് ഓഫ് ബറോഡ 15 ദിവസം മുതല്‍ 45 ദിവസത്തേക്ക് 0.50 ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസത്തേക്കും 0.50ശതമാനം പലിശ വര്‍ധിപ്പിച്ചു. 5 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 180 ദിവസത്തേക്ക് 0.50 ശതമാനം നിരക്കുയര്‍ത്തിയതോടെ 5 ശതമാനമായി പലിശ നിരക്ക്.
181 ദിവസം മുതല്‍ 210 ദിവസത്തേക്ക് 25 അടിസ്ഥാന നിരക്ക് വര്‍ധനവാണുള്ളത്. 5.50 ശതമാനം പലിശ ലഭിക്കും. 211 ദിവസം മുതല്‍ 270 ദിവസത്തേക്ക് 6 ശതമാനവും 271 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6.25 ശതമാനവും പലിശ ലഭിക്കും. 399 ദിവസത്തെ തിരംഗ പ്ലസ് സ്ഥിര നിക്ഷേപത്തിന് 10 അടിസ്ഥാന നിരക്ക് പലിശ കുറച്ചു.
കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 7.15 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലാവധിയിലും 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
നിരക്ക് കുറച്ചവ
ആക്സിസ് ബാങ്ക് 2 വർഷം മുതൽ 5 വർഷത്തിൽ താഴെ കാലാവധിയിൽ 10 അടിസ്ഥാന നിരക്കാണ് കുറച്ചത്. 1 വർഷം 5 ദിവസം മുതൽ 15 മാസം വരെയുള്ള കാലാവധിയിലും 10 അടിസ്ഥാന നിരക്ക് പലിശ കുറച്ചു. 6.80 ശതമാനമായിരുന്ന പലിശ 6.70 ശതമാനമായി കുറഞ്ഞു. ആക്സിസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ ലഭിക്കും.
ഒരു വർഷം മുതൽ 18 മാസത്തിൽ താഴെയും 18 മാസം മുതൽ 36 മാസത്തിൽ താഴെയുമുള്ള കാലാവധിയിലാണ് യെസ് ബാങ്ക് പലിശ നിരക്ക് കുറച്ചത്. ഒക്ടോബർ നാലിന് വരുത്തിയ പലിശ നിരക്ക് മാറ്റത്തിന് ശേഷം ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 3.25 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നേടാം.
എച്ച്ഡിഎഫ്സി ബാങ്കിൽ 35 മാസം, 55 മാസ കാലാവധിയപുള്ള രണ്ട് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന 0.05 ശതമാനം അധിക നിരക്ക് ബാങ്ക് നിർത്തലാക്കി.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications