ബാങ്കിംഗ് ഇടപാടുകളിൽ ഏറ്റവും ആവശ്യമായ ഘടകങ്ങളിലൊന്നാണ് സേവിംഗ്സ് അക്കൗണ്ട്. ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ടുകൾ തേടിപിടിക്കുക എന്നത് ബാങ്കിംഗ് ഉപഭോക്താക്കളുടെ രീതിയുമാണ്. അതിനാൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉടമകളായിരിക്കും ഭൂരിഭാഗം പേരും. മികച്ചൊരു സീറോ ബാലൻസ് അക്കൗണ്ടും അതിനൊപ്പം ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ലഭിക്കുന്നത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.
നല്ലൊരു സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് തിരയുന്നവരാണെങ്കിൽ ബാങ്ക് ഓഫ് ബറോഡയുടെ ഏറ്റവും പുതിയ സേവിംഗ്‌സ് അക്കൗണ്ട് പരിഗണിക്കാവുന്നതാണ്. സീറോ ബാലൻസ് അക്കൗണ്ടിനൊപ്പം സൗജന്യ ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫർ ചെയ്യുന്നത്. മറ്റു പ്രത്യേകതകൾ നോക്കാം.
ബിഒബി ലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട്
ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ച പുതിയ സേവിംഗ്‌സ് അക്കൗണ്ട് പദ്ധതിയാണ് ബിഒബി ലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട്. ആജീവനാന്ത സീറോ ബാലന്‍സ് അക്കൗണ്ടിലൂടെ എളുപ്പത്തിലുള്ള ബാങ്കിംഗ് ഇടപാട് നടത്താന്‍ സാധിക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ബിഒബി കെ സാങ് ത്യോഹാർ കി ഉമാംഗ് എന്ന ഫെസ്റ്റീവ് പദ്ധതിക്ക് കീഴിലാണ് ബാങ്ക് ഓഫ് ബറോഡ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് പദ്ധതി ആരംഭിക്കുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ആവശ്യക്കാർക്കുള്ള സൗകര്യങ്ങളും ബിഒബി ലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട് അക്കൗണ്ടിൽ ലഭിക്കും. ആജീവനാനന്ത സൗജന്യ റൂപേ പ്ലാറ്റിനം ക്രെഡിറ്റ് കാർഡാണ് ബിഒബി ലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക. ഇതിനായി അക്കൗണ്ടിൽ ക്വാർട്ടർലി ആവറേജ് ബാലൻസ് (ക്യുഎബി) നിലനിർത്തേണ്ടതുണ്ട്. കൂടാതെ അക്കൗണ്ട് ഉടമകളുടെ യോഗ്യത അനുസരിച്ച് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ലഭിക്കും.
ഓഫറുകൾ നേടാം
ഉത്സവ കാമ്പെയ്‌നിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ട്രാവൽ, ഫുഡ്, ഫാഷൻ, എന്റർടൈൻമെന്റ്, ലൈഫ്‌സ്റ്റൈൽ, ഗ്രോസറി, ഹെൽത്ത് തുടങ്ങിയ വിഭാഗങ്ങളിലെ പ്രമുഖ ഉപഭോക്തൃ ബ്രാൻഡുകളിൽ നിന്ന് ആകർഷകമായ ഓഫറുകളും കിഴിവുകളും ലഭിക്കും.
കാർഡ് ഉടമകൾക്ക് റിലയൻസ് ഡിജിറ്റൽ, ക്രോമ, മേക്ക്‌മൈട്രിപ്പ്, ആമസോൺ, ബുക്ക്‌മൈഷോ, മൈന്ത്ര, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രത്യേക ഓഫറുകൾ നേടാം. ഉത്സവ ക്യാമ്പയിൻ 2023 ഡിസംബർ 31 വരെ തുടരും.
ആർക്കൊക്കെ നേട്ടം
ബാങ്ക് ഓഫ് ബറോഡയുടെ ലൈഫ് ടൈം സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടായ ബിഒബി ലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട് ഏതൊരു ഇന്ത്യക്കാരനും ആരംഭിക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്ത 10 വയസിന് മുകളിലുള്ളവരും എഴുതാനും വായിക്കാനും അറിയുന്നവർക്ക് അക്കൗണ്ടെടുക്കാം. അക്കൗണ്ടിൽ ആജീവനാന്ത സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ആവശ്യമാണെങ്കിൽ ത്രൈമാസ ശരാശരി ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. മെട്രോ, അർബൻ ശാഖകളിൽ അക്കൗണ്ടെടുത്തവരാണെങ്കിൽ 3,000 രൂപയാണ് ത്രൈമാസ ശരാശരി ബാലൻസ്.
സെമി അർബൻ ബ്രാഞ്ചുകൾക്ക് 2,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 1,000 രൂപയും ത്രൈമാസ ശരാശരി ബാലൻസ് സൂക്ഷിക്കണം. ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ്, യോഗ്യതയ്ക്ക് വിധേയമായാണ് അനുവദിക്കുക. ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ 30 സൗജന്യ ചെക്ക് ലീവുകൾ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
