നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിച്ചു കൊണ്ടിരിക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചു കൊണ്ടുവരികയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നതാണ് ഇതിനൊരു കാരണം. വരാനിക്കുന്ന പണനയ അവലോകന യോഗത്തിലും ഇതേ സ്ഥിതി തുടർന്നാൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് താഴെപോകും.
അടുത്ത ദിവങ്ങളിലായി രണ്ട് ബാങ്കുകളാണ് പലിശ നിരക്ക് കുറച്ചത്. ആക്സിസ് ബാങ്കിന് പിന്നാലെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. അതോടൊപ്പം മണ്‍സൂണ്‍ ഡെപ്പോസിറ്റ് എന്ന പേരില്‍ പുതിയ സ്ഥിര നിക്ഷേപം ബാങ്ക് ആരംഭിക്കുകയും ചെയ്തു. പലിശ നിരക്കുകള്‍ ജൂലായ് 28 മുതല്‍ നിലവില്‍ വന്നു. ഇവ വിശദമായി നോക്കാം.
മണ്‍സൂണ്‍ ഡെപ്പോസിറ്റ്
400 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണ് മണ്‍സൂണ്‍ ഡെപ്പോസിറ്റ്. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് മണ്‍സൂണ്‍ ഡെപ്പോസിറ്റ് സ്കീമിന് കീഴില്‍ 7.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും പ്രത്യേക നിക്ഷേപത്തിന് ലഭിക്കും. ഇതോടൊപ്പം ബാങ്ക് 1 വർഷ കാലവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1 ശതമാനം കുറവും വരുത്തി.

നേരത്തെ 7 ശതമാനം പലിശ ലഭിച്ചിരുന്ന നിക്ഷേപത്തിന് ഇനി മുതൽ 6 ശതമാനമാാണ് പലിശ നിരക്ക്. പലിശ നിരക്ക് പുനരവലോകനം ചെയ്തതോടെ 7 ദിവസം മുതൽ 10 വർഷ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3 ശതമാനം മുതൽ 7.75 ശതമാനം പലിശ ലഭിക്കും.
വിവിധ കാലയളവിലെ പലിശ നിരക്ക്
റെഗുലർ നിക്ഷേപകർക്ക് 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 3 ശതമാനം പലിശ ലഭിക്കും. 46 ദിവസം- 179 ദിവസത്തേക്ക് 4.50 ശതമാനം, 180 ദിവസം- 269 ദിവസ കാലാവധിൽ 5 ശതമാനം, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിൽ 5.50 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
401 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിൽ 6.75 ശതമാനമാണ് പലിശ നിരക്ക്. 2 വർഷം മുതൽ 3 വർഷത്തേക്ക് 6.75 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെ 6.50 ശതമാനവും ലഭിക്കും. 10 വർഷത്തേക്ക് 6 ശതമാനമാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് എല്ലാ കാലാവധിയിലും 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
നേരത്തെ പിൻവലിച്ചാൽ പിഴ
നിക്ഷേപം ആരംഭിച്ച് 12 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ എൻആർഇ ടേം ഡെപ്പോസിറ്റുകൾക്ക് പലിശയൊന്നും ലഭിക്കില്ല. 12 മാസം കഴിഞ്ഞ നിക്ഷേപമാണെങ്കിൽ കാലാവധിക്ക് മുൻപ് പിഴയില്ലാതെ പിൻവലിക്കാം. 5 ലക്ഷത്തിൽ താഴെയുള്ള നിക്ഷേപം 12 മാസത്തിൽ കൂടുതൽ കാലം തുടർന്നാൽ നിക്ഷേപം നേരത്തെ പിൻവലിക്കുമ്പോൾ പിഴ നൽകേണ്ട. അകാലത്തിൽ പിൻവലിക്കുന്ന 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 1 ശതമാനം പിഴ ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
