രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്താകെ 5000ൽ അധികം ശാഖകളാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ളത്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്.
നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്
പേര് സൂചിപ്പിക്കുന്നത് പോലെ തികച്ചും സ്ത്രീകൾക്ക് മാത്രമായുള്ള സേവിംഗ്സ് അക്കൗണ്ടാണ് നാരി ശക്തി. 18 വയസും അതിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് തുറക്കാം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്‌ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ പ്രധാപ്പെട്ടത് പരിശോധിക്കാം
1. വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് 1 കോടി രൂപവരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയുണ്ട്.
2. ആരോഗ്യ ഇൻഷുറൻസിലും ഉൽപ്പന്നങ്ങളിലും കിഴിവുകൾ : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ആരോഗ്യ ഇൻഷുറൻസിലും വെൽനസ് ഉൽപ്പന്നങ്ങളിലും ആകർഷകമായ കിഴിവുകൾ ലഭിക്കും. സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ബാങ്ക് അതുവഴി ലക്ഷ്യമിടുന്നത്
3. ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ: സ്വർണം, ഡയമണ്ട് തുടങ്ങിയ വിലയേറിയ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് നേടാം
4. പ്ലാറ്റിനം അക്കൗണ്ട് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ : പ്ലാറ്റിനം സ്റ്റാറ്റസുള്ള അക്കൗണ്ട് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ നേടാം
5. പലിശ നിരക്കിൽ ഇളവ് : നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ടുള്ള സ്ത്രീകൾക്ക് റീട്ടെയിൽ ലോണുകൾക്ക് പ്രത്യേക പലിശ നിരക്കിന് അർഹതയുണ്ട്
6. റീട്ടെയിൽ ലോണുകളുടെ പ്രോസസ്സിംഗ് ചാർജുകൾ: നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾ റീട്ടെയിൽ ലോണുകൾക്ക് പ്രോസസ്സിംഗ് ചാർജുകളൊന്നും നൽകേണ്ടതില്ല.
7. സൗജന്യ ക്രെഡിറ്റ് കാർഡ് : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ക്രെഡിറ്റ് കാർഡ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു
എങ്ങനെ അക്കൗണ്ട് തുറക്കാം
നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടല്ല. മറിച്ച് സ്ത്രീകളെ സ്വതന്ത്ര വരുമാന സ്രോതസ്സിലൂടെ ശാക്തീകരിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണെന്ന് പറയാം. ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ആഭ്യന്തര ശാഖ സന്ദർശിച്ചും സ്ത്രീകൾക്ക് നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് തുറക്കാം. ഓൺലൈനായി അക്കൗണ്ട് തുറക്കാനാഗ്രഹിക്കുന്നവർക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാം.
സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്കുകൾ കൂടി പരിശോധിക്കാം
1. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനമാണ് പലിശ നിരക്ക്.
2. 2 വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും
3. 2 വർഷത്തിന് മുകളിൽ മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന്‍റെ പലിശ 6.75 ശതമാനം
4. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനം
5. 5 വർഷം മുതൽ 8 വർഷം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം
6. 8 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം
നിബന്ധനകൾക്ക് വിധേയമായി മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 0.50 ശതമാനം കുടുതൽ പലിശ നിരക്കും ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
