പണം കയ്യില്‍ സൂക്ഷിക്കാത്തവരാണെങ്കില് പതിവായി എടിഎം ശീലമുള്ളവരായിരിക്കും. സ്ഥിരമായി എടിഎം ഉപയോഗിക്കുമ്പോള്‍ പരിധി വിട്ടുള്ള ഉപയോഗത്തിന് വലിയ തുക അക്കൗണ്ടില്‍ നിന്ന് ബാങ്ക് ഈടാക്കുന്നുണ്ട്. കൃത്യമായി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിക്കാത്തവരാണെങ്കില് ഇക്കാര്യം മനസിലാകണമെന്നില്ല. വലിയ തുക നഷ്ടപ്പെട്ട ശേഷം ആലോചനയിലേക്ക് കടക്കുന്നതിന് പകരം തുടക്കത്തിലെ എടിഎം ചാര്‍ജുകളെ പറ്റി അറിയേണ്ടതുണ്ട്.
എടിഎം ഇടപാടുകള്‍ സംബന്ധിച്ച് ആര്‍ബിഐ ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് എടിഎം വഴി നിശ്ചിത എണ്ണം സൗജന്യ പിന്‍വലിക്കല്‍ അനുവദനീയമാണ്. അതേസമയം, ഈ പരിധി കഴിഞ്ഞാല്‍ പിഴ ഈടാക്കും. ഇതിന്റെ വിശദാംശങ്ങളും എങ്ങനെ പിഴ ഒഴിവാക്കാമെന്നും പരിശോധിക്കാം.
സൗജന്യ ഇടപാടുകള്‍
സാധാരണഗതിയില്‍, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും കുറഞ്ഞത് അഞ്ച് സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പരിമിതമായ എണ്ണം സൗജന്യമായി പണം പിന്‍വലിക്കലും അനുവദിക്കും.

ഉപഭോക്താക്കള്‍ക്ക് ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെട്രോ ന?ഗരങ്ങളില്‍ മൂന്ന് സൗജന്യ എടിഎം ഇടപാടുകള്‍ ലഭിക്കും. 6 മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളില്‍ കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും. സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്.
ചാര്‍ജുകള്‍
എടിഎമ്മുകളിലെ സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ ഉള്‍പ്പെടെയാണ് ബാങ്ക് സൗജന്യ ഇടപാട് അനുവദിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞുള്ള ഒരു ഇടപാടിന് പരമാവധി 21 രൂപയാണ് ബാങ്ക് ഈടാക്കുന്നത്. സിറ്റി ബാങ്ക് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സൗജന്യ ഇടപാടുകള്‍ നല്‍കുന്നുണ്ട്. ഐഡിബിഐ ബാങ്ക് സ്വന്തം എടിഎമ്മുകളില്‍ സൗജന്യ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളാണെങ്കില് അഞ്ച് സൗജന്യ ഇടപാടുകളാണ് ലഭിക്കുക.
എല്ലാ ബാങ്കിംഗ് ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമായ 18 ശതമാനം ജിഎസ്ടിയോടെയാണ് എടിഎം ഇടപാട് ഫീസ് ഈടാക്കുന്നത്. എടിഎമ്മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ക്കും വിദേശ എടിഎം പിന്‍വലിക്കലുകള്‍ക്കും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചിട്ടുണ്ട്.
എങ്ങനെ പിഴ ഒഴിവാക്കാം
സ്വന്തം ബാങ്ക് എടിഎം ഉപയോഗിക്കാന്‍ ശ്രമിക്കുക വഴി അധിക നിരക്കുകളില്ലാതെ രക്ഷപ്പെടാം. അതോടൊപ്പം കൂടുതല്‍ സൗജന്യ എടിഎം കണ്ടെത്തുന്നതിന് അക്കൗണ്ടുള്ള ബാങ്കിന് മറ്റ് ബാങ്കുകളുമായോ ഓര്‍ഗനൈസേഷനുകളുമായോ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കണം. ബാങ്കിന് വലിയ എടിഎം നെറ്റ്വര്‍ക്കുണ്ടെങ്കില്‍ ഏത് സമയത്തും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കും.
ബാങ്ക് നല്കുന്ന സൗജന്യ ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ മാത്രം ഉപയോഗിക്കുക. ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്മെന്റുകള്‍ മുതലായ ബാക്കി സാമ്പത്തികേതര ഇടപാടുകള്‍ പരിശോധിക്കാന്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കാം. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ബില്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പകരം കടകളില്‍ കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാം. ഇതുവഴി പിന്‍വലിക്കേണ്ട തവണകളുടെ എണ്ണം കുറയ്ക്കാനാകും. യുപിഐ ഇടപാട് സ്വീകരിക്കുന്നിടങ്ങളില് ഇതും ഉപയോഗിക്കാം. യുപിഐ ഇടപാടുകള്‍ക്ക് നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പരിധി 1 ലക്ഷം രൂപയാണ്.
ഓരോ ഇടപാടിനും ഒരു ലക്ഷം രൂപ വരെയാണ് ഇടപാട് പരിധി. ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിലെ ഇടപാടുകള്‍ക്ക് 2 ലക്ഷം വരെ ഇടപാട് നടത്താം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
