മാസത്തിൽ മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാൻ പറ്റിയ സുരക്ഷിത മാർഗമാണ് ആവർത്തന നിക്ഷേപം. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും ഇതിന് ഉയർന്ന പലിശ ലഭിക്കാനും ആവർത്തന നിക്ഷേപത്തിലൂടെ സാധിക്കും. മാസ തവണകളായി അടയ്ക്കാൻ സാധിക്കുന്നതിനാൽ ചിട്ടയായ നിക്ഷേപ ശീലം വളർത്താൻ ഇതുവഴി സാധിക്കും.
നേരിട്ടോ ഓൺലൈനായോ മൊബൈൽ ബാങ്കിംഗ് വഴിയോ ആവർത്തന നിക്ഷേപ അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. ആവർത്തന നിക്ഷേപ പദ്ധതിക്ക് കീഴിൽ ചെറിയ പ്രതിമാസ നിക്ഷേപങ്ങൾ വഴി നല്ലൊരു സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്നു.
എസ്ബിഐ
12 മാസം മുതൽ 120 മാസം വരെയുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.25 മുതൽ 6.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 100 രൂപയാണ്. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.
തുടർച്ചയായി ആറ് തവണകൾ മുടക്കിയാൽ അക്കൗണ്ട് അവസാനിപ്പിക്കുകയും തുക നിക്ഷേപകന് തിരികെ നൽകുകയും ചെയ്യും. മാസത്തിൽ 5,000 രൂപ വീതം 10 വർഷത്തേക്ക് ആവർത്തന നിക്ഷേപം നടത്തിയാൽ 6 ലക്ഷം രൂപയുടെ നിക്ഷേപം 8,33,439 രൂപയായി തിരികെ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിൽ സാധാരണ നിക്ഷേപർക്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 5.5 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയാണ് നൽകുന്നത്. 2023 ജനുവരി 1 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്.
100 രൂപ മുതൽ മാസത്തിൽ നിക്ഷേപം നടത്താം. 10 വർഷത്തേക്ക് 6.5 ശതമാനം പലിശ നിരക്കിൽ 5,000 രൂപയുടെ ആവർത്തന നിക്ഷേപം ആരംഭിച്ചാൽ കാലാവധിയിൽ 8,44,940 രൂപ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
സാധാരണ നിക്ഷേപകർക്ക് 6 മാസം മുതൽ 120 മാസം വരെയുള്ള കാലയളവിൽ 4.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കുകൾ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നുണ്ട്. 7 ശതമാനമാണ് 10 വർഷത്തേക്കുള്ള ആവർത്തന നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. 5,000 രൂപ വീതം പ്രതിമാസം നിക്ഷേപിക്കുന്നൊരാൾക്ക് 868,639 രൂപ കാലാവധിയിൽ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ നിക്ഷേപകർക്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 5.75 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് ആവർത്തന നിക്ഷേപത്തിന് നൽകുന്നത്. 5,000 രൂപ വീതം 10 വർഷത്തേക്ക് ആവർത്ത നിക്ഷേപമിടുന്നൊരാൾക്ക് 8,31,172 രൂപ കാലാവധിയിൽ ലഭിക്കും.
യെസ് ബാങ്ക്
6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കാണ് യെസ് ബാങ്ക് ആവർത്തന നിക്ഷേപം സ്വീകരിക്കുന്നത്. സാധാരണ നിക്ഷേപകർക്ക് 5.75 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ ലഭിക്കും. 5,000 രൂപ 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 7 ശതമാനം പലിശ നിരക്ക് വഴി കാലാവധിൽ 8,68,512 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
