ബാങ്ക് നിക്ഷേപത്തിന് നേരിയ പലിശ ലഭിക്കുന്ന കാലത്തിൽ നിന്ന് മാറി. ഇന്ന് 7.50 ശതമാനം മുതൽ 9.50 ശതമാനം വരെയാണ് ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിനുള്ള പലിശ. 7.50 ശതമാനം വരെ സേവിംഗ്സ് അക്കൗണ്ടിനും ലഭിക്കുന്നു. റിപ്പോ നിരക്ക് ഒരു ഘടകമാണെങ്കിലും പുതിയ ഉപഭോക്താക്കളെ പിടിക്കാനുള്ള ബാങ്കുകളുടെ മത്സരമാണ് പലിശയെ കുതിപ്പിക്കുന്നത്. നിക്ഷേപകരെ ബാങ്കിലേക്ക് അടുപ്പിക്കാനായി സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 7.50 ശതമാനം വരെ പലിശ ബാങ്കുകൾ നല്‍കുന്നുണ്ട്.
കുറഞ്ഞ ചെലവുള്ള ഫണ്ടുകള്‍ കണ്ടെത്താനുള്ള മാര്‍ഗമായി കറന്റ് അക്കൗണ്ട്- സേവിംഗ്സ് അക്കൗണ്ടുകളെ കാണുന്ന പഴയ രീതി പോലും മാറ്റി എഴുതുകയാണ് ബാങ്കുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം ബാങ്കുകളുടെ സേവിംഗ്സ്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളുടെ പലിശ നിരക്ക് തമ്മിലുള്ള വ്യത്യാസ തന്നെ കുറവാണ്.

ചെറുകിട ബാങ്കുകതളുടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 3 മുതല്‍ 7.50 ശതമാനം വരെയാണ്. ബാങ്കകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കാവട്ടെ 3-8 ശതമാനം നിരക്കിലാണ്. ബിസിനസ് വളര്‍ത്താന്‍ റീട്ടെയില്‍ നിക്ഷേപം സമാഹരിക്കാനായി ബാങ്കുകള്‍ ഉയര്‍ന്ന ചെലവ് വഹിക്കുന്നു എന്ന സാരം. ഇതിന്റെ പ്രഥമിക ഗുണഭോക്താക്കൾ നിക്ഷേപകർ തന്നെയാണ്. മികച്ച പലിശ ലഭിക്കുന്നത് തന്നെ ഗുണം.
മാറുന്ന പലിശ രീതി
സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3.50 ശതമാനം മുതൽ 4 ശതമാനം വരെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്രയും കാലങ്ങളായുള്ള രീതി. എന്നാല്‍ ബാങ്കിംഗ് സെക്ടറില്‍ തുടക്കകാരായ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് നിക്ഷേപ സമാഹരണത്തിനാണ് ഉയര്‍ന്ന നിരക്കിലേക്ക് മാറുന്നത്. മുന്‍നിര പൊതു-സ്വകാര്യ ബാങ്കുകളുടെ അത്രയും ബ്രാഞ്ച് ശൃംഖലയോ ഉപഭോക്താക്കളോ ഇല്ലാത്തതിനാല്‍ പുതിയ ഉപഭോക്താക്കളെ ബാങ്കിലേക്ക് അടുപ്പിക്കാനാണ് ബാങ്കുകൾ പലിശ രീതികൾ പൊളിച്ചെഴുതുന്നത്.
വായ്പയില്‍ മുന്‍നിര ബാങ്കുകളേക്കാള്‍ ഉയര്‍ന്ന വില നിശ്ചയിച്ച് ചെലവ് വീണ്ടെടുക്കുന്നതാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ രീതി. സാധാരണയായി ചെറിയ തുക ആവശ്യമുള്ളതും വലിയ സ്വകാര്യ ബാങ്കുകള്‍ ലക്ഷ്യംവെയ്ക്കാത്തതുമായ ഉപഭോക്താക്കളെയാണ് ഈ ബാങ്കുകള്‍ ഉന്നമിടുന്നത്.
നേട്ടം നിക്ഷേപകന് മാത്രം
സേവിംഗ്സ് അക്കൗണ്ടിന് ഉയര്‍ന്ന പലിശ നൽകുമ്പോൾ ബാങ്കുകള്‍ക്ക് വലിയ തുക ഒന്നിച്ച് പ്രവർത്തനത്തിന് ലഭിക്കുകയാണ്. 6 ശതമാനം, 7 ശതമാനം പലിശ നിരക്ക് ലഭിക്കുന്നതിന് സേവിംഗ്സ് അക്കൗണ്ടിൽ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ മിനിമം ബാലന്‍സ് നിലനിർത്താൻ ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്. വിവിധ ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടിനും സ്ഥിര നിക്ഷേപത്തിനും നൽകുന്ന ഉയർന്ന നിരക്ക് നോക്കാം.
1 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടിന് നല്‍കും. 1 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിന് 6.75 ശതമാനം പലിശ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കും. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിന് 7.11 ശതമാനമാണ് പലിശ നിരക്ക്.
സ്വകാര്യ ബാങ്കുകളില്‍ ബന്ഡന്ബാങ്ക് 6 ശതമാവവും ആര്‍ബിഎല്‍ ബാങ്ക് 5.50 ശതമാനം പലിശയും നല്കുന്നു. 5 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ ബാലന്‍സുള്ളവര്‍ക്ക് 7.25 ശതമാനം പലിശ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും 7.50 ശതമാനം പലിശ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കും നല്‍കും.
സ്ഥിര നിക്ഷേപം
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 12 മാസത്തേക്കും 560 ദിവസത്തേക്കും 8.25 ശതമാനം പലിശ നല്‍കും. 599 ദിവസത്തേക്ക് 8 ശതമാനം പലിശയും ലഭിക്കും. ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 366 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ ലഭിക്കും. 500 ദിവസത്തേക്കും 8.50 ശതമാനം പലിശ നേടാം.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 44 ദിവസത്തേക്ക് 8.50 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 443 ദിവസത്തേക്കും 445 ദിവസം മുതല്‍ 18 മാസത്തേക്കും 8.20 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1000 ദിവസത്തേക്ക് 8.51 ശതമാനം പലിശ ലഭിക്കും.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 5 വര്‍ഷത്തേക്ക് 9.10 ശതമാനം പലിശ ലഭിക്കും. യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1001 ദിവസത്തേക്ക് 9 ശതമാനം പലിശ നേടാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications