ഒന്നിലധികം ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുണ്ടെങ്കില്‍ ഓരോ അക്കൗണ്ടിലും വരുന്ന ചാര്‍ജുകള്‍, മിനിമം ബാലന്‍സ് നിലനിര്‍ത്തല്‍ എന്നിവ തലവേദനയാണ്. ഉപയോഗിക്കാത്ത അക്കൗണ്ടുകളാണെങ്കില്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതി ക്ലോസ് ചെയ്യാൻ തീരുമാനിച്ചാൽ അതിനും ചാർജുണ്ട്. ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ ബാങ്കുകള്‍ പിഴ ചുമത്തും. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാന ബാങ്കുകളുടെ അക്കൗണ്ട് ക്ലോസിംഗ് നിരക്കുകള്‍ പരിശോധിക്കാം.
ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകളുണ്ടോ?
ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുള്ളവർ അക്കൗണ്ടുകൾ കൃത്യമായി ഉപയോഗിക്കുന്നില്ലെങ്കിൽ അക്കൗണ്ട് നിഷ്ക്രിയമാകും. ഇതിന് ചില സമയ പരിധികളുണ്ട്.1 വർഷത്തിൽ കൂടുതല്‍ കാലം അക്കൗണ്ട് ഉപയോഗിക്കാത്തവരാണെങ്കില്‍ അക്കൗണ്ട് ഇന്ആക്ടീവായി മാറും. ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ 1 വര്‍ഷത്തിനിടെ ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകള്‍ നടത്താത്തിരുന്നാല് അക്കൗണ്ട് ഇന്ആക്ടീവായി മാറും. രണ്ട് വര്‍ഷമായാല്‍ ഇത് ഡോര്‍മെന്റ് അക്കൗണ്ട് അഥവാ ഇന്‍ഓപ്പറേറ്റീവ് (നിഷ്ക്രീയ അക്കൗണ്ട്)അക്കൗണ്ടായി മാറും. അതിനാൽ അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് ഉചിതം.

എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച വ്യക്തി 14 ദിവസത്തിനുള്ളില്‍ അക്കൗണ്ട് അവസാനിപ്പിച്ചാല്‍ ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കില്ല. 12 മാസത്തിനുള്ളില്‍ അക്കൗണ്ട് അവസാനിപ്പിക്കാന്‍ 500 രൂപ നല്‍കണം. മുതിര്‍ന്ന പൗരന്മാരില് നിന്ന് ഈടാക്കുന്നത് 300 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ 12 മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ചാര്‍ജ് ഈടാക്കുന്നില്ല.
എസ്ബിഐ സേവിംഗ്സ് അക്കൗണ്ട്
1 വര്‍ഷം ഉപയോഗിച്ച ശേഷം എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നില്ല. അക്കൗണ്ട് ആരംഭിച്ച് 15 ദിവസത്തിനും 1 വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ 500 രൂപയും ജിഎസ്ടിയും അടക്കമുള്ള തുക നല്‍കണം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് 30 ദിവസത്തെ സാവകാശമാണ് ചാര്‍ജില്ലാതെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ലഭിക്കുന്നത്. 31 ദിവസത്തിനും 1 വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ബാങ്ക് ഈടാക്കുക.
കാനറ ബാങ്ക്
ആദ്യ 14 ദിവസം അക്കൗണ്ട് അവസാനിപ്പിക്കാതെ 1 വര്‍ഷത്തിനിടെ അവസാനിപ്പിക്കാന്‍ 200 രൂപയും ജിഎസ്ടിയും കാനറ ബാങ്ക് ഈടാക്കും. 1 വര്‍ഷത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ 100 രൂപയും ജിഎസ്ടിയും നല്‍കണം.
എങ്ങനെ അക്കൗണ്ട് ക്ലോസ് ചെയ്യാം
ബാങ്ക് ശാഖ മാനേജര്‍ക്ക് അക്കൗണ്ട് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയാണ് വേണ്ടത്. അതോടൊപ്പം അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ്ബുക്ക്, ചെക്ക് എന്നിവ തിരികെ നല്‍കണം. ബാങ്കിലെ അക്കൗണ്ട് ക്ലോഷര്‍ ഫോം ഉപയോഗിച്ചും അപേക്ഷ നല്‍കാം. അക്കൗണ്ട് ഉടമ നേരിട്ടെത്തിയാലാണ് പല ബാങ്കുകളും അക്കൗണ്ട് അവസാനിപ്പിക്കാന്‍ സമ്മതിക്കുന്നത്.
ശ്രദ്ധിക്കേണ്ടവ
സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോൾ ഓട്ടോ ഡെബിറ്റ് സൗകര്യമില്ലെങ്കിലും മ്യൂച്വല്‍ ഫണ്ട് ഹൗസ്, ഇന്‍ഷൂറന്‍സ് കമ്പനി, ആദായ നികുതി വകുപ്പ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളാണോ അവസാനിപ്പിക്കുന്നതെന്ന് പരിശോധിക്കണം. ഇവ ഡീലിങ്ക് ചെയ്ത് പുതിയ അക്കൗണ്ട് ഓരോ സേവനങ്ങൾക്കും സമര്‍പ്പിക്കണം. പുതിയ അക്കൗണ്ട് വിവരങ്ങൾ നൽകാത്ത പക്ഷം ഭാവിയിലെ ഇടപാടുകളെ ബാധിക്കും.
മ്യൂച്വല്‍ ഫണ്ടുകളില്‍ പണം പിന്‍വലിക്കുന്ന സമയത്ത് ആദ്യം അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ അക്കൗണ്ടിലേക്കും പിന്നീട് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കുമാണ് പണം എത്തുക. അസ്റ്റ് മാനേജ്മെന്റ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പുതിയ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ പേയ്മെന്റ് ഹോള്‍ഡ് ചെയ്യപ്പെടും.
മ്യൂച്വൽ ഫണ്ട് ഹൗസുകൾ വഴി നേരിട്ടോ ഓൺലൈനായോ പുതിയ ബാങ്ക് വിവരങ്ങൾ നൽകാം. സമാനമായി ഇൻഷൂറൻസ്, ടാക്സ് റീഫണ്ട് എന്നിവയ്ക്ക് നൽകിയ അക്കൗണ്ടുകളും അവസാനിപ്പിക്കുകയാണെങ്കിൽ പകരം അക്കൗണ്ടുകൾ നൽകണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
