റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 250 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്കില്‍ കഴിഞ്ഞ 1 വര്‍ഷ കാലയളവില്‍ വരുത്തിയ വര്‍ധനവ്. 4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് 6.50 ശതമാനമായി മാറി. ഇത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിനെയും ഉയര്‍ത്തി.
ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 8-9 ശതമാനം നിരക്കിലാണിപ്പോള്‍. പലിശ ഉയര്‍ന്നു നില്ക്കുമ്പോള് സ്ഥിര നിക്ഷേപമിടാന്‍ പലരും തയ്യാറാകും. എന്നാല്‍ എവിടെ സ്ഥിര നിക്ഷേപമിടും എന്നത പ്രധാനപ്പെട്ടൊരു ചോദ്യമാണ്.
ഉയര്‍ന്ന പലിശ നല്കുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍
ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്നിടത്ത് നിക്ഷേപിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവയേക്കാള്‍ കുറഞ്ഞ പലിശയാണ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നത്. ഉദാഹരണമായി സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ യഥാക്രമം 9.1 ശതമാനം, 9 ശതമാനം വാര്‍ഷിക പലിശ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന പലിശയ്ക്കുള്ള റിസ്കിനെ പറ്റിയും നിക്ഷേപകര്‍ ബോധവാന്മാരാകണം.

സ്വകാര്യ, പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ മൂലധന അടിത്തറയുള്ളവയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. ഇതിനാല്‍ ബാങ്കിന് നിഷ്ക്രിയ ആസ്തി കൂടാനുള്ള സാധ്യതയുണ്ട്. നിക്ഷേപം പൂര്‍ണമായും ഒരു ബാങ്കിലേക്ക് കേന്ദ്രീകരിക്കുന്നതിന് പകരം വിവിധ ബാങ്കുകളിലേക്ക് മാറ്റിയാല്‍ റിസ്ക് കുറയ്ക്കാനാകും.
ബാങ്കിന് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് ഉണ്ടോയെന്ന് ഉറപ്പാക്കണം. ഇത്തരം ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ലഭിക്കും. ബാങ്ക് തകര്‍ന്നാലും നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍
സ്വകാര്യ ബാങ്കിലോ പൊതുമേഖലാ ബാങ്കിലോ സ്മോള്‍ ഫിനാന്‍സ് ബാങ്കിലോ, നിക്ഷേപം എവിടെയാണെന്നതിലുപരി പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബാങ്കിന്റെ വിശ്വാസ്യത, ഇടപാടുകള്‍ക്കുള്ള സൗകര്യം, ഉപഭോക്തൃ സേവനം, വ്യക്തിഗത മുന്‍ഗണനകള്‍, മികച്ച പലിശ നിരക്ക്് എന്നിവ നിക്ഷേപകര്‍ ശ്രദ്ധിക്കണം.
കാലാവധി
ബാങ്കുകൾ 7 ദിവസത്തിനും 10 വർഷത്തിനും ഇടയിൽ വ്യത്യസ്ത കാലയളവുള്ള സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്. ഇത് ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാൻ സഹായിക്കും. നിക്ഷേപം ആരംഭിച്ച ശേഷം, മുൻകൂട്ടി കാണാത്ത സാഹചര്യങ്ങളിൽ കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കേണ്ട ആവശ്യങ്ങൾ വന്നേക്കാം. മെച്യൂരിറ്റിക്ക് മുൻപ് പണം പിൻവലിക്കേണ്ടി വന്നാൽ പെനാൽറ്റി ചാർജുകളെ കുറിച്ച് ആദ്യമേ അറിയണം.
പലിശ നിരക്കുയരുമ്പോൾ ഏത് കാലാവധി തിരഞ്ഞെടുക്കണം
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതിനാൽ നിക്ഷേപം ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിത്. നിക്ഷേപ കാലാവധി നിക്ഷേപകന്റെ സമയപരിധിയെ ആശ്രയിച്ചിണിരിക്കുന്നത്. നിക്ഷേപകന് ആവശ്യമായ പണലഭ്യത ഉണ്ടെങ്കിൽ ഉയർന്ന കാലാവധിയിൽ സ്ഥിര നിക്ഷേപമിടാം. അതുപോലെ സ്ഥിര നിക്ഷേപമിടാൻ ലാഡറിംഗ് തന്ത്രം ഉപയോഗിക്കാം. വ്യത്യസ്ത കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് ആകെയുള്ള തുകയെ വിന്യസിക്കുകയാണ് വേണ്ടത്.
പലിശ നിരക്ക്
* സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 9.10 ശതമാനം ( 5 വര്‍ഷം)
* യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം(5 വര്‍ഷം)
* ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്-8 ശതമാനം (3-5 വര്‍ഷം)
* ഡിസിബി ബാങ്ക്- 8 ശതമാനം (3 വര്‍ഷം)
* എസ്ബിഎം ബാങ്ക് ഇന്ത്യ- 7.65 ശതമാനം (3&5 വര്‍ഷം)
* ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 7.75 ശതമാനം (1 വര്‍ഷം)
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications