സുരക്ഷിത നിക്ഷേപ മാർഗങ്ങളാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും സ്ഥിര നിക്ഷേപങ്ങളും. 2023 സെപ്റ്റംബർ പാദത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.10 ശതമാനം പലിശയാണ്. മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് പിപിഎഫ് നിക്ഷേപങ്ങൾക്ക് മുകളിലാണ്. ശരാശരി 7 ശതമാനത്തിനും 7.50 ശതമാനത്തിനും ഇടയിലാണ് ബാങ്കുകൾ നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. അതേസമയം, നികുതി ആനുകൂല്യത്തിന്റെ കാര്യത്തിൽ സ്ഥിര നിക്ഷേപങ്ങളേക്കാളും മികച്ചതാണ് പിപിഎഫ്.
പൂർണമായും നികുതി ആനുകൂല്യമുള്ളതമാണ് പിപിഎഫ്. അതായത് നിക്ഷേപിച്ച തുകയ്ക്ക് പൂർണമായും സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. നേടിയ പലിശയും ഇളവ് ലഭിക്കും. അതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല. അതേസമയം പിപിഎഫ് 15 വർഷ കാലയളവുള്ള നിക്ഷേപമാണ്. സ്ഥിര നിക്ഷേപമാകട്ടെ 7 ദിവസം മുതൽ 10 വർഷത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. രാജ്യത്തെ 29 ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പരമാവധി പലിശ നിരക്കുകൾ നോക്കാം.

* ആർബിഎൽ ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് ആർബിഎൽ ബാങ്ക് 7.80 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.30 ശതമാനം പലിശയും ലഭിക്കും.
* ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - റെഗുലർ നിക്ഷേപകരുടെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകുന്നു.
* കരൂർ വൈശ്യാ ബാങ്ക്- സ്ഥിര നിക്ഷേപകർക്ക് 7.20 ശതമാനം പലിശ കരൂർ വൈശ്യാ ബാങ്കിൽ നിന്ന് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം പലിശയും നേടാം.
* കാനറ ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം വരെ പലിശയും കാനറ ബാങ്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കും.
* പഞ്ചാബ് നാഷണൽ ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
* ബാങ്ക് ഓഫ് ബറോഡ- 7.05 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയാണ് പരമാവധി ലഭിക്കുന്നത്.
* കൊട്ടക് മഹീന്ദ്ര ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് പരമാവധി 7.75 ശതമാനം പലിശ ലഭിക്കും.
* ആക്സിസ് ബാങ്ക്- എഫ്ഡിയിടാൻ ആക്സിസ് ബാങ്ക് തിരഞ്ഞെടുത്താൽ റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം പലിശയും ലഭിക്കും.
* എച്ച്ഡിഎഫ്സി ബാങ്ക്- റെഗുലർ നിക്ഷേപകരാണെങ്കിൽ 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ ലഭിക്കും.
* എസ്ബിഐ- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ റെഗുലർ നിക്ഷേപകർക്ക് പരമാവധി 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ നേടാം.
* ഐസിഐസിഐ ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് പരമാവധി 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ നേടാം.
* ഐഡിബിഐ ബാങ്ക്- 6.80 ശതമാനം പലിശയാണ് ഐഡിബിഐ ബാങ്കിൽ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം വരെ പലിശ ലഭിക്കും.
* യെസ് ബാങ്ക്- റെഗുലർ നിക്ഷേപകന് 7.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെയും യെസ് ബാങ്ക് പലിശ നൽകുന്നു.
* ഇൻഡസ്ഇൻഡ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്ന് ലഭിക്കും.
* സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 6.75 ശതമാനമാണ് സെൻട്രൽ ബാങ്കിലെ പരമാവധി സ്ഥിര നിക്ഷേപ പലിശ. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം വരെ പലിശ ലഭിക്കും.
* ഇന്ത്യൻ ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശ നിരക്കാണ് ഇന്ത്യൻ ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും.
* ഇന്ത്യൻ ഓവർസീസ് ബാങ്ക്- 7.25 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് നേടാം. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം വരെ പലിശ നേടാം.
* ബൻഡൻ ബാങ്ക് എഫ്ഡി- റെഗുലർ നിക്ഷേപകന് 7.85 ശതമാനം പലിശ ബൻഡൻ ബാങ്കിൽ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.35 ശതമാനം പലിശയും ലഭിക്കും.
* സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 9.10 ശതമാനം എന്ന ഉയർന്ന നിരക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനം പലിശ നേടാം.
* ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്- 8.25 ശതമാനമാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം വരെ പലിശ ലഭിക്കും.
* ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 8.50 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ നേടാം.
* യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം വരെ സ്ഥിര നിക്ഷേപ പലിശ നൽകുന്ന ബാങ്കാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം വരെ പലിശ നേടാം.
* ജന സ്മോൾ ഫിനാൻസ് ബാങ്ക്- 8.50 ശതമാനം വരെയാണ് ജന സ്മോൾ ഫിനാൻസ് ബാങ്കിൽ റെഗുലർ നിക്ഷേപകന് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ ലഭിക്കും.
* ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്- സ്ഥിര നിക്ഷേപത്തിന് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് തിരഞ്ഞെടുത്താൽ റെഗുലർ നിക്ഷേപകന് 8.25 ശതമാനം വരെ പലിശ നേടാം. മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനം വരെ പലിശ ലഭിക്കും.
* ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകന് 8.50 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ ലഭിക്കും.
* ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്- 8.51 ശതമാനം പലിശ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് റെഗുലർ നിക്ഷേപകർക്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കും. മുതിർന്ന പൗരന്മാർക്കിത് 9.11ശതമാനമാണ്.
* എയു സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.75 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് എയു സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പരമാവധി നിരക്ക്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ നേടാം.
* ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 7.50 ശതമാനം വരെ പലിശ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കും. മുതിർന്ന പൗരന്മാർക്കിത് 8 ശതമാനമാണ്.
* നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്- റെഗുലർ നിക്ഷേപകർക്ക് 8.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനവുമാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പരമാവധി പലിശ നിരക്ക്.


Click it and Unblock the Notifications