യുപിഐ സജീവമാകുന്നതിന് മുന്‍പ് ക്യാഷ്‌ലൈസ് ഇടപാടുകള്‍ ഭരിച്ചിരുന്നത് ഡെബിറ്റ് കാര്‍ഡുകളാണ്. പണമിടപാടുകള്‍ക്ക് മാത്രമായി പോക്കറ്റില്‍ കരുതിയിരിക്കുന്ന ഡെബിറ്റ് കാര്‍ഡുകളില്‍ മിക്ക ബാങ്കുകളും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. നിശ്ചിത കാലയളവില്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുകയാണെങ്കില്‍ ഇന്‍ഷൂറന്‍സിനുള്ള യോഗ്യതയായി. എന്താണ് ഇന്‍ഷൂറന്‍സെന്നും എങ്ങനെ ഇവ ക്ലെയി ചെയ്യാന്‍ സാധിക്കുമെന്നും നോക്കാം.
ഡെബിറ്റ് കാർഡുകളും ഇൻഷൂറൻസുകളും
ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നത്തിന്റെ രൂപത്തിലാണ് ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള കോംപ്ലിമെന്ററി ഇൻഷുറൻസ് കവറേജുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിബിഎസ് ഇന്ത്യ തുടങ്ങി പ്രമുഖ ബാങ്കുകളെല്ലാം ഡെബിറ്റ് കാർഡുകളിൽ കോംപ്ലിമെന്ററി ഇൻഷുറൻസ് പോളിസി നൽകുന്നുണ്ട്.
വ്യക്തിഗത അപകടം, പർച്ചേസ് പ്രൊട്ടക്ഷൻ, വിമാന അപകടം, കാർഡ് തട്ടിപ്പ് മുതലായവയ്ക്ക് കവറേജ് ലഭിക്കും. ഗ്രൂപ്പ് പോളിസികളായതിനാൽ ഓരോ കാർഡ് ഉടമയ്ക്കും സ്വതന്ത്ര പോളിസി നമ്പറുകൾ ലഭിക്കില്ല.

പരിരക്ഷ ഇങ്ങനെ
എസ്ബിഐ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡില്‍ 2 ലക്ഷത്തിന്റെ നോണ്‍ എയര്‍ അപകട മരണ ഇന്‍ഷൂറന്‍സ് ലഭിക്കും. 4 ലക്ഷമാണ് എയര്‍ ഡെത്ത് ഇന്‍ഷൂറന്‍സ്. പ്ലാറ്റിനം കാര്‍ഡില്‍ ഇവ യഥാക്രമം 5 ലക്ഷം10 ലക്ഷം എന്നിങ്ങനെ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ റോഡ്, റെയില്‍, എയര്‍ അപകടങ്ങള്‍ക്ക് 5 ലക്ഷമാണ് ഇന്‍ഷൂറന്‍സ് കവറേജ്. അന്താരാഷ്ട്ര വിമാന യാത്ര അപടങ്ങളില്‍ 1 കോടി രൂപയുടെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കും.
എങ്ങനെ പോളിസി ക്ലെയിം നേടാം
പ്രത്യേകം പോളിസി നമ്പറുകൾ ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് ഉടമയുടെ മരണശേഷം നോമിനികൾക്ക് എങ്ങനെ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാം എന്നത് ശ്രദ്ധേയമാണ്. പരമ്പരാഗത ടേം ലൈഫ് ഇൻഷുറൻസുകളിൽ നിന്ന് വ്യത്യസ്തമായി ബാങ്ക് പോളിസി നമ്പർ നൽകുന്നില്ല. ഇവിടെ പോളിസി ക്ലെയിം യോഗ്യത ലഭിക്കാൻ ഇടപാടുകളിൽ ചില നിബന്ധനകളുണ്ട്.
സാധാരണമായ ബാങ്കുകൾ നിശ്ചയിക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന് സംഭവത്തിന് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നിശ്ചിത തരത്തിലുള്ള ഇടപാട് നടത്തണം എന്നതാണ്.
ഉദാഹരണമായി കൊട്ടക് മഹീന്ദ്രയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇൻഷൂറൻസിന് യോഗ്യത നേടാൻ, കഴിഞ്ഞ 60 ദിവസങ്ങളിൽ കുറഞ്ഞത് 6 പോയിന്റ് ഓഫ് സെയിൽ ഇടപാട് അല്ലെങ്കിൽ 500 രൂപയുടെ ഇ-കൊമേഴ്‌സ് ഇടപാട് എന്നിവയിൽ ഏതെങ്കിലും ഒന്ന് നടത്തണം.
ഡിബിഎസ് ബാങ്ക് ഇൻഫിനിറ്റ് ഡെബിറ്റ് കാർഡ് ഉടമകൾക്ക് കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ കുറഞ്ഞത് ഒരു പോയിന്റ് ഓഫ് സെയിൽ, ഇ-കൊമേഴ്‌സ് ഇടപാട് ആണ് ആവശ്യം. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 30 ദിവസത്തിനുള്ളിൽ ഒരു പിഒഎസ് അല്ലെങ്കിൽ പേയ്‌മെന്റ് ഗേറ്റ്‌വേ ഇടപാട് നടത്തിയാൽ ഇൻഷൂറൻസ് ലഭിക്കും.
നടപടികൾ ഇങ്ങനെ
പോളിസി നോമിനിക്ക് നിശ്ചിത കാലയളവിനുള്ളിൽ രേഖകളുമായി ബാങ്കിനെ സമീപിച്ച് ഇൻഷൂറൻസ് ക്ലെയിം ചെയ്യാം. സാധാരണയായി സംഭവം നടന്ന് 60 ദിവസത്തിനുള്ളിൽ ക്ലെയിം ഫയൽ ചെയ്യണം. എന്നാൽ ഇത് ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വ്യത്യാസപ്പെടും.
കാർഡ് ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ വ്യക്തിഗത അപകട ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് നോമിനി ക്ലെയിം ഫോം, ഉപഭോക്താവിന്റെ മരണ സർട്ടിഫിക്കറ്റ്, നോമിനിയുടെ കെവൈസി വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. ഈ രേഖകൾ ബാങ്ക് ശാഖയിലാണ് സമർപ്പിക്കേണ്ടത്. ചില ബാങ്കുകൾക്ക് രേഖകൾ ഓൺലൈനായി ആയി സമർപ്പിക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്.
വിലാസം ഉൾപ്പെടെയുള്ള നോമിനിയുടെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, കൃത്യമായി പൂരിപ്പിച്ച ഇൻഷുറൻസ് ക്ലെയിം ഫോം, യഥാർത്ഥ മരണ സർട്ടിഫിക്കറ്റ്, സമ്പൂർണ്ണ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അപകട മരണങ്ങളാണെങ്കിൽ എഫ്ഐആർ, സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്താതാണെങ്കിൽ പത്രത്തിന്റെ കട്ടിംഗുകൾ അടക്കമുള്ള വിവരങ്ങൾ രേഖകളായി സമർപ്പിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications