സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്കുള്ള സന്തോഷ വാർത്തയായിരുന്നു റിപ്പോ നിരക്കുയർത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മേയ് മുതൽ റിപ്പോ നിരക്കുയർത്താൻ തുടങ്ങിയതോടെ ഇതിന് അനുസരിച്ചുള്ള വർധനവ് സ്ഥിര നിക്ഷേപങ്ങളിലും കാണാം.
ആറ് തവണകളിലായി 250 അടിസ്ഥാന നിരക്കാണ് ആർബിഐ റിപ്പോ നിരക്കിൽ വർധിപ്പിച്ചത്. റിപ്പോ നിരക്ക് 4 ശതമാനമായിരുന്ന മേയിൽ 5.50 ശതമാനമായിരുന്നു സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.50- 8.00 ശതമാനം തോതിലേക്ക് ഉയർന്നു.
ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് തുടർച്ചയായി വർധിക്കുന്നതിനാൽ പല ബാങ്കുകളും 8 ശതമാനത്തിന് മുകളിൽ പലിശ നിരക്കെത്തി. 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്ക് നൽകുന്ന 10 ബാങ്കുകളെയാണ് ചുവടെ വിശദമാക്കുന്നത്.
8 ശതമാനത്തിന് മുകളിൽ പലിശ
സ്വകാര്യ ബാങ്കായ ബന്‍ഡന്‍ ബാങ്കില്‍ 3 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 3.75 ശതമാനം മുതല്‍ 8.50 ശതമാനം പലിശ ലഭിക്കും.
ആര്‍ബിഎല്‍ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.30 ശതമാനം വരെ പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 3.25 ശതമാനം മുതല്‍ 7.80 ശതമാനം വരെയാണ് പലിശ നിരക്ക്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ സാധാരണ നിക്ഷേപകരുടെ സ്ഥിരനിക്ഷേപത്തിന് പലിശ നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 8.25 ശതമാനം വരെ പലിശ ലഭിക്കും.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ സാധാരണ നിക്ഷേപകർക്ക് പരമാവധി 7.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശയും ലഭിക്കും. 1 വര്‍ഷം മുതല്‍ 3 വര്‍ഷം 3 മാസത്തേക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.
8 ശതമാനം പലിശ
ആക്സിസ് ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.26 ശതമാനം വരെ പലിശ നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 8.01 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് പുതുതായി അവതരിപ്പിച്ച മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള ഡയമണ്ട് ഡെപ്പോസിറ്റ് സ്കീം പ്രകാരം 75 ദിവസത്തേക്ക് 8 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് പരമാവധി ലഭിക്കുന്നത് 7.10 ശതമാനം പലിശയാണ്.
8 ശതമാനത്തിൽ താഴെ
കരൂര്‍ വൈശ്യ ബാങ്കില്‍ 555 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്കും 7.71 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
ഐസിഐസിഐ ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയുമാണ് പരമാവധി നല്‍കുന്നത്. 15 മാസം മുതല്‍ 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ നമിക്ഷേപകര്ക്ക് 7 .20 ശതമാനവും മുതിര്‍ന്ന പൗരന്മാർക്ക 7.70 ശതമാനം പലിശയും നല്കുന്നു. 390 ദിവസം മുതൽ 23 മാസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് 4.50 ശതമാനം മുതല്‍ 7 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 5 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ നല്‍കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
