ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഇന്ന് സർവ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവർ മറ്റ് ആവശ്യങ്ങൾക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നുണ്ട്. എമർജൻസി ഫണ്ട് തയ്യാറാക്കാനും വീട്ടു ചെലവുകൾക്കുള്ള പണം മാറ്റിവെയ്ക്കാനും വ്യത്യസ്ത അക്കൗണ്ടുകൾ ആരംഭിക്കുന്നത് കൃത്യമായി പണം കൈകാര്യം ചെയ്യാൻ സഹായകമാകും.
സെക്കൻഡറി സേവിംഗ്സ് അക്കൗണ്ട് തിരയുമ്പോൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് അക്കൗണ്ടുകൾ നോക്കാം.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) റിപ്പോ നിരക്ക് 6.50 ശതമാനം എന്ന ഉയർന്ന തോതിലെത്തിയതിന് പിന്നാലെ പല ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിന് 8 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ബാങ്കുകളുടെ വിശദാംശങ്ങൾ നോക്കാം.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 8 ശതമാനം വരെ പലിശ നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകൾക്കിടയിൽ മികച്ച പലിശ നിരക്കാണ്. 10 ലക്ഷത്തിനും 2 കോടിക്ക് താഴെയുള്ള ബാലന്‍സിനാണ് 8 ശതമാനം പലിശ ലഭിക്കുക. 2 കോടി മുതല്‍ 5 കോടിയില്‍ താഴെ 5.50 ശതമാനവും 5 കോടി മുതല്‍ 10 കോടിയില്‍ താഴെ 7 ശതമാനവും പലിശ ലഭിക്കും.

ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് വിവിധ ബാലൻസുകൾക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെയുള്ള പലിശ സേവിംഗ്സ്ഉ അക്കൗണ്ടിന് നൽകുന്നുണ്ട്. 25 കോടി രൂപയിൽ കൂടുതലുള്ള സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50 ശതമാനം പലിശ നൽകുന്നത്.
ആർബിഎൽ ബാങ്ക്
4.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് ആര്‍ബിഎല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് നല്കുന്ന പലിശ നിരക്ക്. 25 ലക്ഷം മുതല്‍ 2 കോടി വരെയുള്ള ഡെയ്ലി ബാലൻസിനാണ് 7.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെ 5.50 ശതമാനം പലിശ ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. 1 ലക്ഷം വരെ 3 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷത്തിന് മുകളില്‍ 5 ലക്ഷം വരെ 4 ശതമാനം ലഭിക്കും. 5 ലക്ഷത്തിന് മുകളില്‍ 25 കോടിവരെയാണ് 7 ശതമാനം പലിശ ലഭിക്കുക..
ബന്‍ഡന്‍ ബാങ്ക്
3 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് ബന്‍ഡന്‍ ബാങ്ക് നല്കുന്ന പലിശ നിരക്ക്. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ബാലൻസിന് 6 ശതമാനമാണ് പലിശ. 10 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 7 ശതമാനം പലിശ ലഭിക്കും. 50 കോടി മുതല്‍ 250 കോടി വരെ 8 ശതമാനവും 250 കോടിക്ക് മുകളില്‍ 8.05 ശതമാനവുമാണ് പലിശ.
ഇൻഡസ്ഇൻഡ് ബാങ്ക്
3.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിനാണ് 3.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 5 ശതമാനമാണ് പലിശ നിരക്ക്. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിന് 6 ശതമാനവും 25 ലക്ഷത്തിനും 5 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 6.75 ശതമാനവും പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
