മികച്ച പലിശ കിട്ടുന്ന കാലത്ത് ആരും സ്ഥിര നിക്ഷേപത്തെ പ്രയോജനപ്പെടുത്താൻ നോക്കും. 2024 ൽ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുമ്പോൾ വേഗത്തിൽ മികച്ച പലിശയിൽ സ്ഥിര നിക്ഷേപമിടുകയാണ് അനുയോജ്യം. പലിശ നിരക്കുകൾ നോക്കുകയാണെങ്കിൽ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ആരും നൽകാത്ത പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. പരമ്പരാഗത ബാങ്കുകൾ നൽകുന്നതിനേക്കാൾ 1-2 ശതമാനം കൂടുതലാണ് സ്മോൾ ഫിനാൻസ് ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്.
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കിംഗ് രംഗത്തെ തലതൊട്ടപ്പന്മാർ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് 6.8 ശതമാനം, 6.60 ശതമാനം എന്നിങ്ങനെയാണ്. ഇവിടെ സ്മോൾ ഫിനാൻസ് ബാങ്കുകളായ ഉത്‌കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവർ യഥാക്രമം 8 ശതമാനം 8.1 ശതമാനം എന്നിങ്ങനെയാണ് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്.
ഉയർന്ന പലിശ നിരക്ക് ആകർഷകമാണെങ്കിലും സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് പലരും കാണുന്ന തടസം സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കലാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് വലിയൊരു ബുദ്ധിമുട്ടായി തുടരുന്ന കാലത്ത് സ്ഥിര നിക്ഷേപത്തിനായി മറ്റൊരു സേവിംഗ്സ് അക്കൗണ്ട് കൂടി ആരംഭിക്കുന്നതിലെ ബുദ്ധിമുട്ട് നിക്ഷേപകരെ ഉയർന്ന പലിശയുള്ള സ്ഥിര നിക്ഷേപത്തിൽ നിന്ന് അകറ്റിയേക്കാം. സേവിംഗ്സ് അക്കൗണ്ട് തുറക്കാതെ മറ്റൊരു ബാങ്കിൽ സ്ഥിര നിക്ഷേപമിടാൻ സാധിക്കുമോ എന്നതാണ് നിക്ഷേപകരുടെ ചോദ്യം.

സേവിംഗ്സ് അക്കൗണ്ടില്ലാതെ സ്ഥിര നിക്ഷേപം
സേവിംഗ്‌സ് അക്കൗണ്ടില്ലാത്ത ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. ചില ബാങ്കുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സ്ഥിര നിക്ഷേപമിടാൻ ചില രേഖകള്‍ ഹാജരാക്കണം. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസ രേഖ എന്നിവ യാണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം പൂരിപ്പിച്ച അപേക്ഷയും ബാങ്കില്‍ സമര്‍പ്പിക്കണം.
സ്മോൾ ഫിനാൻസ് ബാങ്കുകളിലും സാധിക്കും
ഫിൻകെയർ, ശിവാലിക്, ഉത്കർഷ്, സൂര്യോദയ് തുടങ്ങിയ സ്മോൾ ഫിനാൻസ് ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ട് തുറക്കാതെ തന്നെ സ്ഥിര നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്നുണ്ട്. 3-5 മിനിറ്റിനുള്ളിൽ കെവൈസി പൂർത്തിയാക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ സ്ഥിര നിക്ഷേപമിടാനും സാധിക്കും. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 750 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 8.61 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 9.21 ശതമാനം പലിശയും നൽകുന്നുണ്ട്.
നിക്ഷേപം സുരക്ഷിതം
എല്ലാ സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിന്നുമുള്ള സ്ഥിര നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) പരിരക്ഷ ലഭിക്കുന്നതാണ്. ബാങ്കുകളിലെ ഓരോ അക്കൗണ്ടിനും 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ലഭിക്കും. സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം തുടങ്ങിയ എല്ലാ നിക്ഷേപങ്ങൾക്കും ഇൻഷൂറൻസ് പരികക്ഷ ലഭിക്കും. പലിശയും മുതലും അടക്കം 5 ലക്ഷം രൂപ വരൊണ് ഇൻഷൂറൻസ്.
മറ്റു നിക്ഷേപ മാർഗങ്ങൾ
പൊതുമേഖലാ ബാങ്കതുകളേക്കാൾ പലിശ ലഭിക്കുന്ന വഴിയാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപം. 44 മാസത്തെ സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 8.35 ശതമാനം പലിശയാണ് ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 8.6 ശതമാനം പലിശ ലഭിക്കും. ബജാജ് ഫിനാൻസിന് എഎഎ റേറ്റിംഗ് ഉണ്ട്.
ഉയർന്ന റേറ്റിംഗുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശയ്ക്ക് പരിഗണിക്കാവുന്നതാണ്. എഎഎ റേറ്റ് ചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ സുരക്ഷിതമായവയാണെങ്കിലും ഡിഐസിജിസി പരിരക്ഷ ലഭിക്കുകയില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications