ഉത്സവ സീസണുകളിൽ എല്ലായിടത്തെയും പോലെ ബാങ്കുകളിലും ഓഫറുകളുണ്ട്. വായ്പ ഉത്പ്പന്നങ്ങൾക്കും പ്രത്യേക സ്ഥിര നിക്ഷേപങ്ങളുമൊക്കെയായാണ് ബാങ്കുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഭവന വായ്പകളെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്ന സമയമാണ്. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുൾപ്പെടെ മുൻനിര ബാങ്കുകളടക്കം ഭവന വായ്പയിൽ ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. 8.30 ശതമാനത്തിൽ ഭവന വായ്പ ലഭിക്കാനും പ്രൊസസിംഗ് ഫീസ് അടക്കം ഒഴിവാക്കാനും മറ്റ് ഇളവുകൾ നേടാനിം ഉത്സവ സീസണിലെ ഓഫറിലൂടെ സാധിക്കും.
വായ്പയെടുക്കും മുൻപ് ശ്രദ്ധിക്കാം
ഭവന വായ്പയുടെ പലിശ നിരക്കും ചട്ടങ്ങവും ഓരോ ബാങ്കിൽ നിന്നും വ്യത്യസ്തമായിരിക്കും. അതോടൊപ്പം അപേക്ഷകന്റെ വരുമാനം, നിലവിലുള്ള കടങ്ങൾ, ചെലവുകൾ, ക്രെഡിറ്റ് സ്കോർ എന്നിവ ഉൾപ്പെടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയുമാണ് ബാങ്ക് വായ്പ അനുവദിക്കുക. ഓരോ ബാങ്കിലേയും പലിശ നിരക്കും വായ്പയുടെ നിബന്ധനകകളും അറിയുന്നത് സുഖകരമായി തിരിച്ചടക്കാനാകുന്ന വായ്പ തുക മനസിലാക്കാൻ സഹായിക്കും. ഇതിനായി വിവിധ വായ്പക്കാർ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം.

ഫിക്സഡ്, ഫ്ലോട്ടിംഗ് രീതിയിലുള്ള പലിശ നിരക്കുകൾ ബാങ്കുകൾ അനുവദിക്കുന്നുണ്ട്. ഫിക്സഡ് നിരക്കുകൾ കാലാവധിയോളം തുല്യമായി തുടരും. അതേസമയം ഫ്ലോട്ടിംഗ് നിരക്കിലുള്ള ഭവന വായ്പ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ചാഞ്ചാടുന്നവയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വായ്പ കാലാവധിയാണ്. ദൈർഘ്യമേറിയ കാലയളവ് കുറഞ്ഞ പ്രതിമാസ ഇഎംഐ നൽകുമെങ്കിലും മൊത്തത്തിലുള്ള പലിശ അടവ് വലിയ തുകയായിരിക്കും. കുറഞ്ഞ പലിശ ചെലവും കയ്യിലൊതുങ്ങുന്ന ഇഎംഐയുമുള്ള കാലയളവ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പ്രോസസ്സിംഗ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ, മുൻകൂർ പേയ്മെന്റ് പിഴകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ വായ്പയിൽ ബാധകമാകും. എന്നാൽ വിവിധ ബാങ്കുകളെ പരിഗണിക്കുമ്പോൾ ഓഫറിൽ ഇവ ഒഴിവാക്കുന്നതായി കാണാം.
വായ്പ നൽകുന്ന ബാങ്ക് ലോൺ പോർട്ടബിലിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നറിയണം. കാര്യമായ ചാർജുകളില്ലാതെ മറ്റൊരു വായ്പക്കാരന് ലോൺ ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷനുണ്ടോ എന്ന് വായ്പ തിരഞ്ഞെടുക്കുന്നതിന് മുൻപ് പരിശോധിക്കണം. ഇത് പലിശ ഭാരം കുറഞ്ഞ ഓഫറുകൾ ലഭിച്ചാൽ വായ്പ അങ്ങോട്ട് മാറ്റാൻ സഹായിക്കും.
ഉത്സവ കാലത്തെ ഓഫറുകൾ
ബാങ്കുകൾ പലിശ നിരക്കിലും പ്രോസസ്സിംഗ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ, മുൻകൂർ പേയ്മെന്റ് പിഴകൾ എന്നി അധിക ചാർജുകളിലുമാണ് ഉത്സവ കാലത്ത് ഓഫർ നൽകുന്നത്. 8.40 ശതമാനം പലിശ നിരക്കില്‍ ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ അനുവദിക്കുന്നുണ്ട്.
സ്ത്രീകള്‍, സാലറി അക്കൗണ്ട് ഉടമകള്‍, ബിസിനസ് അക്കൗണ്ട്, ഫാമിലി അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്ക് ഈ പ്രത്യേക നിരക്ക് ലഭിക്കും. പ്രൊസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയ ഇത്തരം വായ്പയ്ക്ക് മുന്‍കൂര്‍ അടയ്‌ക്കേണ്ട തുകയിലും ഇളവ് ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്കിലെ ഫെസ്റ്റിവല്‍ ഓഫര്‍ ആരംഭിക്കുന്നത് 8.35 ശതമാനം മുതലാണ്. പ്രൊസസിംഗ് ഫീസില്‍ 50 ശതമാനത്തിന്റെ ഇളവ് ലഭിക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.35 ശതമാനത്തിന് ഭവന വായ്പ ലഭിക്കും. പ്രൊസസിംഗ് ഫീസ്, പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍ എന്നിവ ആവശ്യമില്ല.
കാനറ ബാങ്ക് പ്രൊസസിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിവ ഒഴിവാക്കി വായ്പ അനുവദിക്കും. പലിശ 8.40 ശതമാനം മുതലാണ്. ബാങ്ക് ഓഫ് ഇന്ത്യ 8.30 ശതമാനം പലിശയില്‍ ഭവന വായ്പ നല്‍കും. പ്രീ പെയ്‌മെന്റിന് പിഴ ഒഴിവാക്കും. എസ്ബിഐയില്‍ പ്രൊസസിംഗ് ഫീസില്ലാതെ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാനുള്ള സൗകര്യമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
