ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് മുതിർന്ന പൗരന്മാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന നിക്ഷേപ മാർഗം എന്നാണ് സർവെകളിൽ ലഭിക്കുന്ന കണക്കുകൾ. റിസ്ക് ഏറ്റവും കുറഞ്ഞൊരു മാർഗം എന്ന നിലയ്ക്കാണ് മുതിർന്ന പൗരന്മാർ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ നിക്ഷേപകർക്ക് ഉയർന്ന പലിശ ബാങ്കുകൾ നൽകുന്നുമുണ്ട്.
പലിശ നിരക്ക് ഏറ്റവും ഉയർന്ന് നിൽക്കുന്ന ഈ ഘട്ടമാണ് സ്ഥിര നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയം. തുടർച്ചയായി മൂന്നാം തവണയും ആർബിഐ പലിശ നിരക്ക് തൽസ്ഥിതി തുടർന്നതിനാൽ ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് ഉയർത്തില്ലെന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തിൽ മുതിർന്ന പൗരന്മാർ പരിഗണിക്കേണ്ട 4 പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ പരിചയപ്പെടാം
എസ്ബിഐ വീ കെയർ സ്ഥിര നിക്ഷേപം
കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകാൻ എസ്ബിഐ അവതരിപ്പിച്ച സ്ഥിര നിക്ഷേപമാണ് എസ്ബിഐ വീ കെയർ സ്ഥിര നിക്ഷേപം. 0.50 ശതമാനം അധിക നിരക്കാണ് എസ്ബിഐ വീ കെയർ സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകത. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പമാണ് വീ കെയർ സ്ഥിര നിക്ഷേപം നൽകുന്ന അധിക നിരക്ക്.

5 വർഷവും അതിന് മുകളിലുമുള്ള കാലാവധിയിലാണ് വീ കെയർ സ്ഥിര നിക്ഷേപം ലഭിക്കുന്നത്. 5 വർഷവും അതിന് മുകളിലുള്ള കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 1 ശതമാനം അധിക നിരക്ക് എസ്‌ബിഐ വീ കെയർ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കും. 7.50 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിയുടെ കാലാവധി 2023 സെപ്റ്റംബർ 30 വരെയാണ്.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം
മുതിർന്ന പൗരൻക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പ്രത്യേക സ്ഥിര നിക്ഷേപമാണ് എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിലാണ് എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം ലഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള 0.50 പ്രീമിയം നിരക്കിനൊപ്പം 0.25 ശതമാനം അധിക നിരക്ക് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം വഴി ലഭിക്കും. 7.75 ശതമാനം പലിശയാണ് 5 വർഷം 1 ദിവസം മുതൽ 10 വർഷത്തേക്ക് ലഭിക്കുന്നത്. 2023 നവംബർ 7 വരെയാണ് പദ്ധതിയുടെ കാലാവധി.
ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ സ്ഥിര നിക്ഷേപം
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ഐസിഐസിഐ ബാങ്ക് നിലവിലുള്ള 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.10 ശതമാനം അധിക പലിശയും നൽകും. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡിയിൽ നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശ ലഭിക്കും. 2023 ഒക്ടോബർ 31 വരെയാണ് പദ്ധതിക്ക് സാധുതയുള്ളതാണ്.
ഐഡിബിഐ പ്രത്യേക സ്ഥിര നിക്ഷേപം
ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം നിശ്ചിത കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ ലഭിക്കുന്നുണ്ട്. 375 ദിവസം കാലാവധിയുള്ള ഐഡിബിഐയുടെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിൽ 7.60 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 444 ദിവസം കാലാവധിയുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന് 7.65 ശതമാനം പലിശ ലഭിക്കും. 2023 സെപ്റ്റംബർ 30 വരെയാണ് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications