കയ്യിലെ പണത്തിനും ഇനി ഉയർന്ന റിട്ടേൺ; സേവിംഗ്‌സ് അക്കൗണ്ടിൽ 7.50% വരെ പലിശ നേടാം; നോക്കിവെച്ചോളൂ ഈ ബാങ്കുകൾ

ചിലർ കയ്യിലെ പണം അനായാസം വളർത്തിയെടുക്കുമ്പോൾ മറ്റു ചിലർ പഴയ അവസ്ഥ തന്നെ തുടരുന്നത് കാണാം. ഇവിടെ സമ്പന്നരാക്കുന്നത് റിട്ടേണാണ്. പണം വളരാൻ ആ​ഗ്രഹിക്കുന്നവർ അതിന് അനുസരിച്ചുള്ള സാമ്പത്തിക ഉപകരണങ്ങൾ തേടി പിടിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് സേവിംഗ്സ് അക്കൗണ്ട് പോലും പണം വളർത്താനുള്ള ഉപകരമാക്കി ഉപയോ​ഗിക്കാം. അത്യാവശ്യത്തിനുള്ള പണമാണല്ലോ സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നത്.

ഇതിന് മികച്ച പലിശ നൽകുന്ന സേവിം​ഗ്സ് അക്കൗണ്ടുകൾ തിരഞ്ഞെടുത്താൽ എപ്പോഴും ഉപയോ​ഗിക്കാവുന്ന പണത്തിൽ നിന്നും റിട്ടേണുണ്ടാക്കാം. കഴിഞ്ഞ ദിവസം സ്മോൾ ഫിനാൻസ് ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്കുയർത്തിയിരുന്നു. ഇതടക്കം 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ബാങ്കുകളുടെ വിവരങ്ങളാണിവിടെ.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ്

ഡിസംബര്‍ 1, വെള്ളിയാഴ്ചയാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയത്. ഇതോടെ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 7.50 ശതമാനമായി ഉയര്‍ന്നു. അക്കൗണ്ടിലുള്ള ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നല്‍കുന്നത്.

കയ്യിലെ പണത്തിനും ഇനി ഉയർന്ന റിട്ടേൺ; സേവിംഗ്‌സ് അക്കൗണ്ടിൽ 7.50% വരെ പലിശ നേടാം; ബാങ്കുകളിതാ

പലിശ നിരക്ക് ഇങ്ങനെ

1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 3.51 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് 5.11 ശതമാനം പലിശ ലഭിക്കും. 2 ലക്ഷത്തിന് മുകളില്‍ 5 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 7.11 ശതമാനവും 5 ലക്ഷംരൂപ മുതല്‍ 10 കോടിവരെയുള്ള ബാലന്‍സിന് 7.50 ശതമാനം പലിശയും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കും.

7% ത്തിന് മുകളിൽ പലിശ

സേവിംഗ്‌സ് അക്കൗണ്ടില്‍ 7 ശതമാനത്തിന് മുകളില്‍ പലിശ നല്‍കുന്ന മറ്റു ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തന്നെയാണ്. ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 1 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സുകള്‍ക്ക് 7 ശതമാനം പലിശ നല്‍കും. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് 7.50ശതമാനം പലിശ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കും. 5 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിനാണ് ഈ നിരക്ക്.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 5 ലക്ഷത്തിന് മുകളിലുള്ള എല്ലാ ബാലന്‍സുകള്‍ക്കും 7.50 ശതമാനം പലിശ നല്‍കും. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് 7.25 ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്നത്. ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 25 ലക്ഷത്തിന് മുകളിലുള്ള ബാലന്‍സുകള്‍ക്കാണ് 7.25ശതമാനം പലിശ നല്‍കുന്നത്.

25 ലക്ഷത്തിന് മുകളില്‍ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7ശതമാനം പലിശ നല്‍കും. 50 ലക്ഷത്തിന് മുകളില്‍ 10 കോടി രൂപ വരെയുള്ള ബാലന്‍സിന് ജനസ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.25 ശതമാനം പലിശ നല്‍കും.

സേവിം​ഗ്സ് അക്കൗണ്ടിന്റെ നേട്ടം

പണം ലോക്ക് ചെയ്യാതെ തന്നെ ഉയർന്ന പലിശ നേടാൻ സേവിംഗ്സ് അക്കൗണ്ടിലൂടെ സാധിക്കും. മൊബൈൽ ബാങ്കിംഗ് വഴിയോ യുപിഐ വഴിയോ പിൻവലിക്കാനും നിക്ഷേപിക്കാനും എളുപ്പത്തിൽ സാധിക്കും. അതിനാൽ കയ്യിലുള്ള പണം എന്നൊരു പ്രതീതി തന്നെയാണ് സേവിം​ഗ്സ് അക്കൗണ്ടിന്. വലിയ തുകയാണെങ്കിൽ കയ്യിൽ വെച്ചു നടക്കുന്നതിന്റെ അപകട സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതോടെ ബാങ്കിന്റെ ഉപഭോക്താവ് എന്ന നിലയിൽ ബാങ്കിന്റെ പല വായ്പകളും ലഭിക്കാനുള്ള സാധ്യതയേറും. ചില അക്കൗണ്ട് ഉടമകൾക്ക് പ്രീ-അപ്രൂവ്ഡ് വായ്പകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് ആവശ്യമുള്ള സമയത്ത് സാമ്പത്തിക സഹായം എളുപ്പത്തിൽ നേടാൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X