9.50% വരെ പലിശ നൽകുന്ന ബാങ്കുകൾ; സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കാൻ എത്ര രൂപ വരെ നിക്ഷേപിക്കാം

റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ വർധിച്ച് വന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങളെ വീണ്ടും ആകർഷകമാക്കിയിട്ടുണ്ട്. 2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. ഇതോടെ നിക്ഷേപ പലിശ നിരക്കിൽ ബാങ്കുകളും കൈവെച്ചു.

ബാങ്കുകൾ തിരിച്ച് പലിശ നിരക്ക് പരിശോധിക്കുമ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകളാണ് മുന്നിൽ. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ 1001 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.

1001 ദിവസത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 9.01 ശതമാനം പലിശ നൽകുന്നു. സൂര്യോദ്യയ് സ്മോൾ ഫിനാൻസ് ബാങ്ക് 999 ദിവസത്തേക്ക് 8.76 ശതമാനം മുതിർന്ന പൗരന്മാർക്ക് നൽകുന്നു.

ഇത്തരത്തിൽ രാജ്യത്തെ 12 സ്മോൾ ഫിനാൻസ് ബാങ്കുകളുടെ പലിശ നിരക്കെടുത്താൽ പൊതുമേഖല, സ്വകാര്യ ബാങ്കുകൾ നൽകുന്ന പലിശയേക്കാൾ കൂടുതലാണ്. എങ്കിലും അധികം പരിചിതമല്ലാത്ത ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കണമോ എന്നതാണ് നിക്ഷേപകരുടെ മുന്നിലുള്ള ചോദ്യം.

 

9.50% വരെ പലിശ നൽകുന്ന ബാങ്കുകൾ; സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കാൻ എത്ര രൂപ വരെ നിക്ഷേപിക്കാം

റിസർവ് ബാങ്കിന്റെ നിയന്ത്രണം

എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളെ പോലെ സ്മോൾ ഫിനാൻസ് ബാങ്കുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണ ചട്ടകൂടിനുള്ളിൽ വരുന്ന ബാങ്കുകളാണ്. സ്മോൾ ഫിനാൻസ് ബാങ്കുകളെ നേരിട്ട് നിയന്ത്രിക്കുന്നത് ആർ‌ബി‌ഐയാണ്.

പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളെ പോലെ സ്മോൾ ഫിനാൻസ് ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകൾ തന്നെയാണ്. ഇതിനാൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് സബ്സിഡറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. 

എങ്ങനെ നിക്ഷേപിക്കാം

ഏത് നിക്ഷേപമായാലും കണ്ണുമടച്ച് പണം നിക്ഷേപിക്കരുതെന്നാണ് സാമ്പത്തികവ വിദ​ഗ്ധർ പറയുന്നത്. നിക്ഷേപിക്കുന്നതിന് മുൻപ് പണം അധ്വാനിച്ചുണ്ടാക്കിയതാണെന്ന് ഓർക്കുക. ഇതിനാൽ പണത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുത്. പലിശ നിരക്ക് കണ്ട് നിക്ഷേപിക്കുന്നതിന് മുൻപ് ബാങ്കിന്റെ സാമ്പത്തിക ആരോഗ്യവും സ്ഥിരതയും വിലയിരുത്തണം. സ്ഥിരനിക്ഷേപത്തിലെ അപകടസാധ്യത മനസിലാക്കാൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിം​ഗ് പരിശോധിക്കാം. 

5 ലക്ഷം രൂപ വരെ സുരക്ഷിതം

സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷയ്ക്ക് കീഴിൽ വരുന്നതിനാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും. നിക്ഷേപവും പലിശയും ഉൾപ്പെടുന്ന 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഈ ഇൻഷൂറൻസ് ലഭിക്കുക. 

9.50% വരെ പലിശ നൽകുന്ന ബാങ്കുകൾ; സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കാൻ എത്ര രൂപ വരെ നിക്ഷേപിക്കാം

അതിനാൽ സ്മോൾ ഫിനാൻസ് ബാങ്കിലെ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം കാലാവധിയിൽ 5 ലക്ഷം രൂപയ്ക്ക് ഉള്ളിൽ നിൽക്കുന്ന തരത്തിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഇതിനായി സ്ഥിര നിക്ഷേപ കാൽക്കുലേറ്റർ ഉപയോ​ഗിക്കാം. ഇത്തരത്തിൽ നിക്ഷേപിക്കുന്ന 5 ലക്ഷം രൂപ പൂർണ സുരക്ഷിതമായിരിക്കും. ബാങ്ക് പ്രതിസന്ധിയിലായാലും ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ 5 ലക്ഷം രൂപ വരെ തിരികെ നൽകും.

നിക്ഷേപം വൈവിധ്യവത്കരിക്കുക

സുരക്ഷിതത്വം ഉണ്ടെങ്കിലും കയ്യിലെ പണം മുഴുവൻ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നത് നല്ല നിക്ഷേപ രീതിയല്ല. സ്ഥിര നിക്ഷേപത്തെ തന്നെ വിവിധ ബാങ്കുകളിലേക്ക് മാറ്റി വൈവിധ്യവത്കരിക്കുക. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ആകെ സ്ഥിര നിക്ഷേപത്തിന്റെ ഒരു വിഹിതം മാറ്റിവെയ്ക്കുക. 30 മുതൽ 40 ശതമാനം വരെ നിക്ഷേപം സ്മോൾ ഫിനാൻസ് ബാങ്കുകളിലേക്ക് മാറ്റാം. ഇതോടൊപ്പം വിവിധ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ചെറിയ തുകകൾ സ്ഥിര നിക്ഷേപമായി മാറ്റാം.

റിസർവ് ബാങ്ക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന് നിശ്ചയിച്ച എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെതെങ്കിലും ഒന്നിൽ നിക്ഷേപം ഉണ്ടായിരിക്കണം. കുറഞ്ഞത് 60 മുതൽ 80 ശതമാനം വരെ ഇത്തരം ബാങ്കുകളിലേക്ക് മാറ്റാം.

പലിശ നിരക്ക് സ്മോൾ ഫിനാൻസ് ബാങ്കുകളേക്കാൾ കുറവാണെങ്കിലും സുരക്ഷ വളരെ കൂടുതലാണ്. സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കായി റിസർവ് ബാങ്ക് കണക്കാക്കിയ ഈ ബാങ്കുകൾ തകരുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയായതിനാൽ റിസർവ് ബാങ്കിന്റെ കർശന നിരീക്ഷണമുള്ള ബാങ്കുകളാണിവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X