റിപ്പോ നിരക്ക് വർധനവിന്റെ നേട്ടം നിക്ഷേപകരിലേക്ക് എത്തിയ ആഴ്ചയാണ് കടന്നു പോകുന്നത്. റിസർവ് ബാങ്ക് ഡിസംബറിലെ പണനയ അവലോകന യോഗത്തിൽ 35 അടിസ്ഥാന നിരക്ക് റിപ്പോ നിരക്കുകൾ ഉയർത്തിയോടെ ബാങ്കുകളും അനുസൃതമായ വർധനവ് ബാങ്ക് നിക്ഷേപങ്ങളിൽ വരുത്തി. ഹ്രസ്വകാല നിക്ഷേപത്തിൽ നിന്ന് മാറി ദീർഘകല നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ ഉയർന്നു. ഇതോടെ മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ നിരക്കുകൾ ലഭിക്കാൻ തുടങ്ങി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ഥിര നിക്ഷേപത്തിന് കോവിഡിന് മുൻപുള്ള കാലത്തെ പലിശ നിരക്കിലെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയര്‍ത്തിയ 7 ബാങ്കുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
റിപ്പോ നിരക്കിന് പിന്നാലെ ഡിസംബർ 15ന് പലിശ നിരക്കുയര്‍ത്തിയ മറ്റൊരു ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 390 ദിവസത്തേക്ക് 7 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 390 ദിവസത്തേക്ക് ലഭിക്കുന്ന പലിശ 7.50 ശതമാനവമാണ്. 365-389 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് ബാങ്ക് നല്‍കും.
എസ്ബിഐ
11 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 25 അടിസ്ഥാന നിരക്ക് മുതല്‍ 65 അടിസ്ഥാന നിരക്കാണ് എസ്ബിഐ വർധിപ്പിച്ചത്. വരുത്തിയത്. എസ്ബിഐയില്‍ നിരക്ക് വര്‍ധനവോടെ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ലഭിക്കും. എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
5 വര്‍ഷത്തിനും 5 വര്‍ഷത്തിന് മുകളിലും നിക്ഷേപം നടത്തുന്നവര്‍ക്കാണ് ഈ നേട്ടം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഇതോടെ പലിശ നിരക്ക് 7.25 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്ക്ക് 1 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കും 7.25 ശതമാനം പലിശ ലഭിക്കും.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനമാണ്. 2 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറവ് കാലാവധിയില്‍ 7.50 ശതമാനം പലിശയും ലഭിക്കും.
ഐസിഐസിഐ ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് ഐസിഐസിഐ ബാങ്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 15 മാസം മുതല്‍ 10 വര്‍ഷം വകെയുള്ള നിക്ഷേങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കായ 7.50 ശതമാനം പലിശ ലഭിക്കും.
ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിനും ഇതേ നിരക്കാണ് ലഭിക്കുന്നത്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കള്ള നിക്ഷേപത്തിന് ഗോള്‍ഡന്‍ എഫ്ഡി പ്രകാരം 1 ശതമാനം അധിക നിരക്കുണ്ട്. ഇത് പ്രകാരമാണ് ഈ നിരക്ക്.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് 888 ദിവസത്തേക്ക് 8.50 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് നൽകുന്നത്. 889 ദിവസം മുതല്‍ 3 വര്‍ഷത്തേക്ക് 8.25 ശതമാനം പലിശയും നല്‍കും. 2 വര്‍ഷം 1 ദിവസം മുതല്‍ 887 ദിവസം വരെ 78.25 ശതമാനം പലിശും നൽകും.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.50 ശതമാവനമാണ്. 999 ദിവസത്തേക്കാണ് മുിതര്‍ന്ന പൗരന്മാര്ക്ക് ഈ നിരക്ക് ലഭിക്കുന്നത്. 1000 ദിവസം മുതല്‍ 3 വര്‍ഷത്തേക്ക് 8 ശതമാനമാണ് മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്. 2 വർഷം മുതല്‍ 998 ദിവസത്തേക്കും 8 ശതമാനം പലിശ ലഭിക്കും.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡിസംബര്‍ 15നാണ് പലിശ നിരക്ക് പുതുക്കിയത്. നിരക്കു വര്‍ധനവോടെ മികച്ച പലിശ നിരക്ക് നല്കുന്ന കൂട്ടത്തിലേക്ക് ബാങ്കുയര്‍ന്നു. 2-3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.85 ശതമാനം പലിശ ബാങ്ക് നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 8.80 ശതമാനം പലിശയാണ് ഈ ബാങ്ക് നല്‍കുന്നത്.
1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 8.20 ശതമാനം പലിശ മുതിർന്ന പൗരന്മർക്ക് ലഭിക്കും. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനും 8.2 ശതമാനം പലിശ ലഭിക്കും. 1-2 വര്‍ഷത്തേക്ക് 8.45 ശതമാനും 3-5 വര്‍ഷത്തേക്ക് 8.3 ശതമാനം പലിശയും ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
