ചില്ലറക്കാരനല്ല സേവിം​ഗ്സ് അക്കൗണ്ട്; ബാങ്കുകളിൽ പലിശ 7% വരെ; അക്കൗണ്ട് തുറക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഇടപാടുകളില്‍ ശ്രദ്ധിക്കുന്നൊരാള്‍ക്ക് അത്യാവശ്യമാണ് സേവിംഗ്‌സ ബാങ്ക് അക്കൗണ്ടുകള്‍. പണത്തിന് സുരക്ഷിതത്വവും പലിശയും ലഭിക്കുന്നവയിടമാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുമെന്നതാണ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ ഗുണം. ഓൺലൈനായും ബാങ്ക് ശാഖകളിൽ നിന്നും എളുപ്പത്തിൽ സേവിം​ഗ്സ് അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കുമെന്നതിനാൽ അക്കൗണ്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അക്കൗണ്ട് എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് തിരിച്ചടിയാകും. ഇക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 

നേട്ടങ്ങൾ

നേട്ടങ്ങൾ

നിക്ഷേപം കഴിഞ്ഞുള്ള അധിക പണം സൂക്ഷിക്കാനുള്ള മികച്ചയിടമാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍. അക്കൗണ്ടിലെ ബാലന്‍സ് തുകയ്ക്ക് അനുസൃതയമായ പലിശ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് നേടാന്‍ സാധിക്കും. 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നിരക്ക് ബാങ്കുകള്‍ നല്‍കുന്നുണ്ട്. സേവിഗംസ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് രാജ്യം മുഴുവന്‍ എടിഎം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളും ലോക്കര്‍ സൗകര്യത്തിനുള്ള വാടകയില്‍ ഇളവും സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ചില ബാങ്കുകള്‍ വ്യക്തിഗത അപകട, മരണ ഇന്‍ഷൂറന്‍സ് പരിരക്ഷയും സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നുണ്ട്.

Also Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതിAlso Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതി

അക്കൗണ്ട് ആരംഭിക്കും മുൻപ് ശ്രദ്ധിക്കാം

അക്കൗണ്ട് ആരംഭിക്കും മുൻപ് ശ്രദ്ധിക്കാം

അക്കൗണ്ട് ആരംഭിക്കുന്നതിന് മുന്‍പ് പലിശ നിരക്ക്, മിനിമം ബാലന്‍സ്, മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള പിഴ, എടിഎം പിന്‍വലിക്കല്‍ ചാര്‍ജ്, ചെക്ക് ബുക്ക് എന്നിവ മനസിലാക്കിയാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളുടെ വാര്‍ഷിക മെയിന്റന്‍സ് ചാര്‍ജും അറിഞ്ഞിരിക്കണം. അക്കൗണ്ട് ആരംഭിച്ചാല്‍ ഇടവേളകളില്‍ ഇടപാടുകള്‍ നടത്തണം. അല്ലാത്ത പക്ഷം ദീര്‍ഘനാള്‍ അക്കൗണ്ട് ഇടപാടുകള്‍ നടത്താതെ തുടര്‍ന്നാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. 

Also Read: ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാന്‍ ഇരട്ടിയാക്കി; മനംമാറ്റത്തിന് പിന്നില്‍?Also Read: ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാന്‍ ഇരട്ടിയാക്കി; മനംമാറ്റത്തിന് പിന്നില്‍?

സീറോ ബാലൻസ്

സീറോ ബാലൻസ് അക്കൗണ്ടുകൾ തിരയുന്നവർക്ക് പ്രധാനമന്ത്രി ജന്‍ധന്‍ യോജന, ബേസിക്, സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട എന്നിവ പരിഗണിക്കാം. മിനിമം ബാലന്‍സ് തുക കുറഞ്ഞ, മിനിമം ബാലന്‍സ് ഇല്ലാത്ത സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ എടിഎം ഇടപാടുകളുടെ എ്ണ്ണം കുറവായിരിക്കും. കൂടുതല്‍ എടിഎം ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ഉയര്‍ന്ന അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കാം. 

Also Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാAlso Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ

പലിശ നിരക്ക്

പലിശ നിരക്ക്

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് 2.5-3.5 ശതമാനം വരെയാണ്. സ്വകാര്യ ബാങ്കുകള്‍ 6-7 ശതമാനം വരെ പലിശ നിരക്ക് നല്‍കുന്നുണ്ട്. ദിവസേനെയുള്ള ക്ലോസിംഗ് ബാലന്‍സിന് അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ പലിശ കണക്കാക്കാക്കുന്നത്. പലിശ അര്‍ധ വാര്‍ഷികമായോ പാദങ്ങളിലോ ആണ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുകയും ചെയ്യും.

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉജ്ജീവന്‍ സമോള്‍ ഫിന്‍സ് ബാങ്കില്‍ 5 ലക്ഷത്തിന് മുകളില്‍ ബാലന്‍സുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. 1-5 ലക്ഷം വരെ 6 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 25 ലക്ഷത്തിന് മുകളില്‍ ബാലന്‍സുള്‌ള സേവിംഗ്‌സ് അക്കൗണ്ടിന് 7 ശതമാനമാണ് പലിശ.

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 5 ലക്ഷത്തിന് മുകളില്‍ 2 കോടി വരെ ബാലന്‍സുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും. ഡിസിബി ബാങ്ക് 6.75 ശതമാനവും ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവ 6 ശതമാനം പലിശയും സേവിംഗ്‌സ് അക്കൗണ്ടില്‍ നല്‍കുന്നുണ്ട്.

Read more about: savings account investment
English summary

Banks Providing 7 Percentage Interest On Savings Account; Know These Things Before Account Opening

Banks Providing 7 Percentage Interest On Savings Account; Know These Things Before Account Opening
Story first published: Monday, August 8, 2022, 9:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X