റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം തുടർച്ചയായ നാലാം തവണയും പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയാണ്. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് സ്ഥിര നിക്ഷേപകരുടെ നിക്ഷേപ പലിശ നിരക്കിന് അനുകൂലമായ കാര്യമല്ല. എങ്കിലും പെട്ടന്ന് പലിശ നിരക്കിൽ ഇടിവുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
പലിശ നിരക്ക് വർധനവവും പ്രതീക്ഷിക്കാനാകില്ല. ഈ സാഹചര്യത്തിൽ മികച്ച പലിശ നിരക്ക് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളെ കണ്ടെത്തുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്. സമീപ ഭാവിയിൽ പലിശ നിരക്കുയർത്തിയ 5 സ്മോൾ ഫിനാൻസ് ബാങ്കുകളുടെ പലിശ നിരക്ക് അവലോകനം ചെയ്താൽ 2 മുതൽ 3 വർഷത്തേക്കാണ് മികച്ച പലിശ നൽകുന്നതെന്ന് കാണാം.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ഓഗസ്റ്റ് 7 നാണ് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് അവസാനമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്. മുതിർന്ന പൗരന്മാർക്ക് 9.10 ശതമാനം വരെ സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് പലിശ നൽകുന്നു. റെഗുലർ നിക്ഷേപകർക്ക് 8.60 ശതമാനം പലിശ ലഭിക്കും, 2 വർഷം മുതൽ 3 വർഷം വരെയുള്ള കാലയളവിലേക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും. റെഗുലർ നിക്ഷേപകർക്ക് 444 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് 8.50 ശതമാനവും 888 ദിവസത്തേക്ക് 8.25 ശതമാനവും പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തേക്ക് 9 ശതമാനം പലിശ ലഭിക്കും.
ഓഗസ്റ്റ് 21 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും 9 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് നൽകുന്നുണ്ട്. സെപ്റ്റംബർ 21 നാണ് ബാങ്ക് നിക്ഷേപ പലിശ നിരക്കുയർത്തിയത്. 750 ദിവസ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 8.51 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കിത് 9.11 ശതമാനമാണ്.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
ഓഗസ്റ്റ് 16 നാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക് അവസാനമായി നിക്ഷേപ പലിശ നിരക്ക് ഉയർത്തിയത്. റെഗുലർ നിക്ഷേപകർക്ക് 24 മാസം 1 ദിവസം മുതൽ 36 മാസം വരെയുള്ള കാലയളവിലേക്ക് 8 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 8.50 ശതമാനം പലിശ ലഭിക്കും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
റെഗുലർ നിക്ഷേപകർക്ക് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.50 ശതമാനം ആണ്. മുതിർന്ന പൗരന്മാർക്ക് 9.10 ശതമാനം പലിശയും ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ ഉയർന്ന നിരക്ക് ലഭിക്കുന്നത്. അതേസമയം നിക്ഷേപം നേരത്തെ പിൻവലിച്ചാൽ 1 ശതമാനം പിഴ പലിശ ലഭിക്കും. 7 ദിവസത്തിനുള്ളിൽ നിക്ഷേപം അവസാനിപ്പിക്കുന്നതിന് പിഴ ബാധകമല്ല.
നിക്ഷേപം സുരക്ഷിതം
നിക്ഷേപ സമാഹരണത്തിനായാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത്. നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും. നിക്ഷേപവും പലിശയും സഹിതം 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് പരിരക്ഷ ലഭിക്കുന്നത്. അതിനാൽ നിക്ഷേപത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ട.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications