മേയ് നാലിന് ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗത്തിൽ നിരക്കുകളിൽ മാറ്റം വരുത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. റിപ്പോ നിരക്കിൽ 40 ബേസിക്ക് പോയിന്റിന്റെ ഉയർച്ചയാണ് റിസർവ് ബാങ്ക് വരുത്തിയത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളും നിരക്ക് ഉയർത്താൻ തുടങ്ങി. ഈ ഉയർത്തലിൽ നേട്ടം ലഭിച്ചിരിക്കുന്നത് സ്ഥിര നിക്ഷേപങ്ങൾക്കാണ്. നിരക്ക് കൂട്ടിയതോടെ കൂടുതൽ ഉപഭോക്താക്കളെ സ്ഥിര നിക്ഷേപത്തിലേക്ക് ആകർഷിക്കാൻ ബാങ്കുകൾക്ക് സാധിച്ചിട്ടുണ്ട്. ചാഞ്ചാടി കളിക്കുന്ന വിപണിയിൽ സുരക്ഷയും ആദായയവും തേടി നിക്ഷേപകർക്ക് പണമിറക്കാൻ പറ്റിയ ഇടമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം.

സ്ഥിര നിക്ഷേപത്തെ പറ്റി അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാലും ചുരുക്കി ഇങ്ങനെ പറയാം. ബാങ്ക് നൽകുന്ന നിശ്ചിത പലിശ നിരക്ക് വാങ്ങി കൊണ്ട് നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്നതാണ് സ്ഥിര നിക്ഷേപം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പലിശ സഹിതം തിരികെ ലഭിക്കും. സ്ഥിര നിക്ഷേപം തുടങ്ങിയ ശേഷം ബാങ്കിലെ പലിശ നിരക്ക് താഴുകയാണെങ്കിലും ചേരുന്ന സമയം ലഭിച്ച പലിശ ഉപഭോക്താവിന് ലഭിക്കും. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ സ്ഥിരനിക്ഷേപത്തിന് കാലാവധിയുണ്ട്.

1.ഇൻഡസിൻഡ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുത്തൻ തലമുറ ബാങ്കാണ് ഇൻഡസിൻഡ് ബാങ്ക്. 6.50 ശതമാനമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന ഉയർന്ന പലിശ നിരക്ക്. രണ്ട് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നേട്ടം ലഭിക്കുക. ഒരു വർഷം മുതൽ 1വർഷവും ആറ് മാസവും കാലാവധിയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഇൻഡസിൻഡ് ബാങ്ക് പലിശ നൽകുന്നു.
Also Read: കാർ വാങ്ങാനൊരുങ്ങുകയല്ലേ, കയ്യിലെ പണം ചുരുക്കി ചെലവാക്കാനുള്ള തന്ത്രങ്ങൾ

2.ആർ.ബി.എൽ.
മുംബൈയിൽ നിന്നുള്ള മറ്റൈാരു സ്വകാര്യ ബാങ്കായ രത്‌നാകർ ബാങ്കും സ്ഥിര നിക്ഷേപകരെ ആകർഷിക്കും. 12 മാസം മുതൽ 24 മാസത്തിന് താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയാണ് ആർ.ബി.എൽ. നൽകുന്നത്. രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയും ബാങ്ക് നൽകുന്നു.

3.ബന്ധൻ ബാങ്ക്
2001ലാണ് കൊൽക്കത്ത ആസ്ഥാനമായ ബന്ധൻ ബാങ്ക് സ്ഥാപിതമായത്. സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്ക് ബാങ്ക് അനുവദിക്കുന്നുണ്ട്. ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയാണ് ബൻഡൻ ബാങ്ക് നൽകുന്നത്. രണ്ട് വർഷത്തേക്കുള്ള സ്ഥര നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്ന പലിശ 6.25 ശതമാനമാണ്.

5. ഐഡിഎഫ്‌സി ബാങ്ക്
2015 ൽ സ്ഥാപിതമായ സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ബാങ്കിന്റെ ആസ്ഥാനം മുംബൈയാണ്. ഭേദപ്പെട്ട പലിശ നിരക്ക് ബാങ്ക് നൽകുന്നുണ്ട്. 5.75 ശതമാനം പലിശയാണ് ബാങ്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് അനുവദിക്കുന്നത്. രണ്ട് വർഷത്തേക്കും ഇതേ നിരക്ക് തന്നെയാണ് ഐഡിഎഫ്സി ബാങ്കിൽ സ്ഥിര നിക്ഷേപത്തിന് ലഭിക്കുക.

5.എച്ച്‍ഡിഎഫ്‍സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ചഡിഎഫ്സി ബാങ്ക്. മുംബൈ ആസ്ഥാനമായ എച്ചഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ ഉയർത്തിയിട്ടുണ്ട്. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.8 ശതമാനമാണ് ഉയർന്ന പലിശ നിരക്ക്. ഒരു വർഷം നിക്ഷേപിക്കുന്ന അഞ്ച് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് നാല് ശതമാനവും എച്ചഡിഎഫ്‌സി അനുവദിക്കുന്നുണ്ട്.
Also Read: മാസം 1,411 രൂപ മുടക്കിയാല് 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്കുമില്ല; നോക്കുന്നോ?

6.ആക്സിസ് ബാങ്ക്
1993 ലാണ് ആക്സിസ് ബാങ്ക് ആരംഭിക്കുന്നത്. രണ്ട് കോടി മുതൽ അഞ്ച് കോടി വരെയുള്ള ഒരു വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനമാണ് ആക്‌സിസ് ബാങ്ക് നൽകുന്ന പലിശ. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനമാണ് ആക്‌സിസ് ബാങ്കിലെ ഉയർന്ന പലിശ.