സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്ഥിര നിക്ഷേപത്തിന് ഇന്ത്യയില്‍ വലിയ സ്വീകാര്യതയുണ്ട്. നിക്ഷേപിച്ച തുകയ്ക്ക് പലിശയും ചേര്‍ത്ത് കാലാവധിയില്‍ തിരികെ ലഭിക്കുമെന്നതിനാല്‍ മുതിര്‍ന്ന പൗരന്മാര് റിസ്കെടുക്കാതെ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ പല ബാങ്കുകളും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. മേയ് മാസം മുതൽ ആഗസ്റ്റ് വരെ 140 അടിസ്ഥാന നിരക്കാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വർധനവ് വരുത്തിയത്.
ഇതുപ്രകാരം പൊതുമേഖലാ ബാങ്കുകൾ 6.40 ശതമാനം വരെയും സ്വകാര്യ ബാങ്കുകൾ 8.25 ശതമാനം വരെയും പലിശ നൽകുന്നുണ്ട്. നിരക്കുയരുന്നത് സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് ശുഭകരമായ വാർത്തയാണ്. എന്നാൽ ഇനിയും നിരക്കുയരുമെന്നാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്. ഇതിനാൽ തന്നെ ദീർഘകാലത്തേക്ക് നിക്ഷേപം തുടങ്ങുന്നതിനെക്കാൾ ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപമാണ് അനുയോജ്യം. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് ഉയർന്ന നിരക്ക് നൽകുന്ന 2 ബാങ്കുകളെ പരിചയപ്പെടാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആഗസ്റ്റ് 20തിനാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 2-5 വര്‍ഷത്തിനിടയിലുള്ള വ്യത്യസ്ത കാലയളവില്‍ 7.1 ശതമാനം പലിശ ബാങ്ക് നല്കുന്നു. നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപത്തില്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ സാധിക്കില്ല. 6 മാസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപത്തിന് പാദങ്ങളിലാണ് പലിശ കണക്കാക്കുന്നത്.
ഇതോടൊപ്പം മുതിർന്ന പൗരന്മാർക്കുള്ള കോളബിൾ നിക്ഷേപം ആകർഷണീയമാണ്. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.85 ശതമാനം പലിശ നിരക്കാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്. 18 മാസം വരെയുള്ള നിക്ഷേപത്തിന് ഇതേ നിരക്ക് ലഭിക്കും.
18 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.90 ശതമാനവും പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കുന്നത്. 5 വര്‍ഷം വരെ 8.15 ശതമാനം പലിശ ലഭിക്കും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സമോൾ ഫിനാൻസ് ബാങ്കാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. മുതിർന്ന പൗരന്മാർക്ക് ഹ്രസ്വകാലത്തേക്ക് ഉയർന്ന നിരക്ക് നൽകുന്ന ബാങ്കാണിത്. എല്ലാ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0 .75 ശതമാനം അധിക നിരക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കും. ഇതുപ്രകാരം 990 ദിവസം, 75 മാസം എന്നീ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 8.25 ശതമാനം പലിശ ലഭിക്കും.
സാധാരണ നിക്ഷേപകർക്ക് 7.5 ശതമാനമാണ് ഉയർന്ന നിരക്ക്. 526 ദിവസം മുതല്‍ 18 മാസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.20 ശതമാനം, 990 ദിവസം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം. 36 മാസം- 6.25 ശതമാനം, 60 മാസം- 7.20 ശതാമാനം, 75 മാസം- 7.50 ശതമാനം , 120 മാസം- 6.00 ശതമാനം എന്നിങ്ങനെയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ഈയിടെ പലിശ നിരക്ക് പുതുക്കിയ മറ്റ് ബാങ്കുകൾ
ഐഡിബിഐ ബാങ്ക് ആഗസ്റ്റ് 22ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 500 ദിലസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന് 6.70 ശതമാനം പലിശ നല്‍കും. സെപ്റ്റംബര്‍ 30നുള്ളില്‍ നിക്ഷേപം ആരംഭിക്കണം. സാധാരണ നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനമാണ് ഉയര്‍ന്ന നിരക്ക്.
ഐസിഐസിഐ ബാങ്ക് ഈയിടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 5.50 ശതമാനം മുതല്‍ 6.10 ശതമാനം വരെ പലിശയാണ് ഐസിഐസിഐ ബാങ്കിൽ നിന്ന് ലഭിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications