ഭവന വായ്പയെടുത്തവരാണ് ഈയടുത്ത കാലത്ത് ഏറ്റവും കഷ്ടപ്പെട്ടത്. റിപ്പോ നിരക്ക് വര്‍ധനവ് വന്നതോടെ വലിയ ബാധ്യത ഭവന വായ്പയിലുണ്ടായി. 2022 മേയ് മുതല്‍ 2.50 ശതമാനം റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ഭവന വായ്പ പലിശ നിരക്ക് 9 ശതമാനം കടന്നു. ഫ്ളോട്ടിംഗ് നിരക്കില്‍ വായ്പ എടുത്തവരാണ് കുടുങ്ങി പോയത്.
2022 ഏപ്രിലില്‍ പൊതുമേഖലാ ബാങ്കില്‍ നിന്ന് 6.75 ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് വായ്പ എടുത്ത വ്യക്തിക്ക് നിലവില്‍ ബാധകമായ പലിശ നിരക്ക് 9.25 ശതമാനമാണ്. പലിശ നിരക്കുയര്‍ന്നതോടെ വായ്പ കാലാവധി 87 മാസം കൂടി വര്‍ധിച്ചു. 42 വയസില്‍ വായ്പ എടുത്ത വ്യക്തി വിരമിച്ചതിന് ശേഷവും വായ്പ തിരിച്ചടയ്ക്കേണ്ട സ്ഥിതിയായി.
ഇത്തരക്കാര്‍ക്ക് ആശ്വാസമാകുന്നത് വായ്പ റീഫിനാന്‍സ് ചെയ്യുക എന്നതാണ്. പലിശ നിരക്ക് കുറഞ്ഞൊരു ബാങ്കിലേക്ക് വായ്പ മാറ്റുന്നതിനെയാണ് റിഫാനന്സ് എന്നത് കൊണ്ട് ഉദ്യേശിക്കന്നത്. അടയ്ക്കാനുള്ള ബാലന്‍സ് ട്രാന്‍സ്ഫർ ചെയ്യുന്നതാണ് രീതി.
ഇതിന് 1-2 ശതമാനം വരെ തുക ഈടാക്കും. ഒറ്റത്തവണായി ഈ തുക അടച്ചാലും പലിശ നിരക്ക് 25-50 അടിസ്ഥാന നിരക്ക് കുറവാണെങ്കില്‍ ഈ രീതി ഉപകാരപ്രദമാണ്. വായ്പ റീഫിനാൻസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പലിശ നിരക്കുകളും വിശദമായി നോക്കാം.

ഏങ്ങോട്ടേക്ക് വായ്പ മാറ്റാം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലുള്ള വിവരങ്ങൾ പ്രകാരം, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, സ്വകാര്യ, വിദേശ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയില്‍ നിന്ന് വായ്പ എസ്ബിഐയിലേക്ക് മാറ്റാന്‍ സാധിക്കും. ഇക്കാര്യത്തിൽ ബാങ്കുകളിൽ നിയമങ്ങൾ സമാനമായിരിക്കും.
പലിശ നിരക്ക് കുറയുന്നു
നിലവിലുവുള്ള വായ്പകാർക്ക് ഉയർന്ന നിരക്കും പുതിയ വായ്പകാർക്ക് കുറഞ്ഞ നിരക്കുമാണ് ബാങ്കുകൾ നൽകി കൊണ്ടിരിക്കുന്നത്. അതേസമയം റിപ്പോ നിരക്ക് 4 ശതമാനമായിരുന്ന കാലത്ത് ഒരേ നിരക്കാണ് നല്‍കിയിരുന്നത്. പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 30 ലക്ഷം രൂപ വരെയുള്ള പുതിയ ഭവന വായ്പ പലിശ നിരക്ക് ആരംഭിക്കുന്നത് യഥാക്രമം 8.50 ശതമാനം, 8.70 ശതമാനം എന്നിങ്ങനെയാണ്. നിലവിലുള്ള വായ്പകാര്‍ക്ക് 9 ശതമാനം, 9.40 ശതമാനം എന്നതാണ് നിരക്ക്.
30 ലക്ഷത്തിന് താഴെയുള്ള വായ്പകള്‍ക്ക് ആക്സിസ് ബാങ്കിൽ 8.79- 9.15 ശതമാനം പല്ശ ലഭിക്കും.
* കാനറ ബാങ്ക് 8.50%- 10.60%
* ഐസിഐസിഐ ബാങ്ക് 9%-9.50%
* കൊട്ടക് മഹീന്ദ്ര ബാങ്ക് 8.85%-9.40%
* യൂണിയന് ബാങ്ക് 8.75%- 10.50%
* എച്ച്ഡിഎഫ്സി ലിമിറ്റഡ് 8.50%-9.60%
* എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 8.45%-9.85%
എപ്പോൾ റീഫിനാൻ് ചെയ്യാം
വായ്പ പലിശ നിരക്ക് 20-50 അടിസ്ഥാന നിരക്കെങ്കിലും കൂടുതൽ ലഭിക്കുന്ന സമയത്ത് മാത്രം വായ്പ റീഫിനാൻസ് ചെയ്യുക. ക്രെഡിറ്റ് സ്കോർ കുറഞ്ഞ സമയത്ത് ഉയർന്ന പലിശയ്ക്ക് വാങ്ങിയ വായ്പ, കൃത്യമായ തിരിച്ചടവിലൂടെ ക്രെഡിറ്റ് സ്കോർ ഉയർത്തിയ ശേഷം മികച്ച പലിശയിലേക്ക് മാറ്റാം. തിരിച്ചടവ് കാലാവധിയുടെ ആദ്യ 5 വർഷത്തിനുള്ളിൽ ഭവന വായ്പ റീഫിനാൻസ് ചെയ്യുന്നതാണ് ഏറ്റവും മികച്ചത്.
ഇഎംഐയിൽ പലിശ ഘടകം ഏറ്റവും കൂടിയ സമയമാണിത്. കാലാവധി അവസാനിക്കാറായ ഭവന വായ്പ ഇത്തരത്തിൽ മാറ്റുന്നത് ഗുണം ചെയ്യില്ല. വായ്പ മാറ്റുന്നത് വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടം കണക്കാക്കി വേണം തീരുമാനം എടുക്കാൻ.
ചെലവുകളെ അറിയാം
കുറഞ്ഞ പലിശ നിരക്ക് ആകർഷിക്കുമെങ്കിലും വായ്പ മാറ്റുന്നതിന് വരുന്ന ചെലവുകളെ പറ്റി അറിയണം. പഴയ വായ്പയുടെ പ്രീ പെയ്മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലിഗല്‍ ഫീ തുടങ്ങിയ അധിക ചിലവുകളുണ്ടാകും.
വായ്പാ കാലാവധി ദീര്ഘമായതാണെങ്കില് മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപയോക്താവിന് ലഭിക്കുകയുള്ളൂ. ഇതോടൊപ്പം വായ്പ മാറ്റുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പറ്റി അറിയണം. പലിശയ്ക്ക് മാത്രം പ്രാധാന്യം നൽകാതെ ബാങ്കിന്റെ ട്രാക്ക് റെക്കോര്‍ഡ്, അവലോകനങ്ങള്‍, വിവരങ്ങളുടെ സുതാര്യത എന്നിവ പരിശോധിക്കണം. ദീർഘകാലത്തേക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications