സ്ഥിര നിക്ഷേപത്തിന് 2024 ൽ മികച്ച തുടക്കം; പഞ്ചാബ് നാഷണല്‍ ബാങ്കടക്കം നിരക്കുയര്‍ത്തി; ഇനി 8.30% നേടാം

2024ൽ സ്ഥിര നിക്ഷേപകാരെ സംബന്ധിച്ച് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോൾ ബാങ്കുകൾ പുതിയ സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ചും നിരക്കുയർത്തിയും നിക്ഷേപകരെ സന്തോഷിപ്പിക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെയുള്ള കണക്ക് പ്രകാരം ഏഴോളം ബാങ്കുകൾ പലിശ നിരക്ക് പുതുക്കി. ഇവ മുതിർന്ന പൗരന്മാർക്ക് പരമാവധി 8.30 ശതമാനം വരെ പലിശ നൽകുന്നു. ഇതോടൊപ്പം എസ്ബിഐ ​ഗ്രീൻ എഫ്ഡി ആരംഭിച്ചതും കഴിഞ്ഞ വാരമാണ്.

ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് ആരംഭിച്ചത്. 1,111 ദിവസം, 1,777 ദിവസം, 2,222 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 7.15 ശതമാനം, 7.15 ശതമാനം, 7.40 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഇതോടൊപ്പം നിരക്കുയർത്തിയ 5 ബാങ്കുകളിലെ നിക്ഷേപങ്ങളെയും അറിയാം.

സ്ഥിര നിക്ഷേപത്തിന് 2024 ൽ മികച്ച തുടക്കം; പഞ്ചാബ് നാഷണല്‍ ബാങ്കടക്കം നിരക്കുയര്‍ത്തി; 8.30% നേടാം

പഞ്ചാബ് നാഷണൽ ബാങ്ക്

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ജനുവരി ഒന്ന്, എട്ട് തീയതികളിൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചു. മുതിർന്ന പൗരന്മാർക്ക് 400 ദിവസത്തെ നിക്ഷേപത്തിന് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനവും പലിശ ലഭിക്കും.

300 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ജനുവരി എട്ടിന് നിരക്കുയർത്തിയത്. മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായും പലിശ നിരക്ക് വർധിപ്പിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

മുതിർന്ന പൗരന്മാർക്ക് പരമാവധി 7.50 ശതമാനം വരെ പലിശ നിരക്കാണ് ഈ പൊതുമേഖലാ ബാങ്ക് നൽകുന്നത്. ജനുവരി 10 ന് ബാങ്ക് വിവിധ കാലയളവുകളിലെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും രണ്ട് മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ 7.50 ശതമാനവും പലിശ ലഭിക്കും.

മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് 7 ശതമാനവും അഞ്ച് മുതൽ 10 വർഷത്തേക്ക് 6.75 ശതമാനവുമാണ് പലിശ നിരക്ക്. സെൻട്രൽ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ 444, 555, 999 ദിവസ കാലാവധിയുള്ളവയാണ്. ഇവയ്ക്ക് യഥാക്രമം 7.60 ശതമാനം, 7.75 ശതമാനം, 7 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം വരെയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര നൽകുന്ന പലിശ നിരക്ക്. ജനുവരി ഒൻപതിനാണ് ബാങ്ക് അവസാനമായി പലിശ നിരക്ക് ഉയർത്തിയത്. ഒരു വർഷത്തേക്ക് 7 ശതമാനവും ഒരു വർഷം മുതൽ മൂന്ന് വർഷം വരെ6.75 ശതമാനവും മൂന്ന് വർഷത്തിന് മുകളിൽ 6.50 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്ര പലിശ നൽകുന്നു.

200 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനവും 400 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനവും പലിശ ലഭിക്കും.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക്

ജനുവരി 11നാണ് ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് പുതുക്കിയത്. 6.25 ശതമാനമാണ് പലിശ നിരക്ക്. 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ ബാങ്ക് 6.50 ശതമാനം പലിശ നൽകും.

മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന നിരക്ക് നൽകുന്നത് ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ' വരെയുള്ള കാലയളവിലേക്കാണ്. 7.60 ശതമാനം പലിശ ലഭിക്കും.

ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്

ജനുവരി എട്ടിനാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയത്. മുതിർന്ന പൗരന്മാർക്ക് 12 മാസം മുതൽ 24 മാസം വരെയുള്ള കാലയളവിൽ ബാങ്ക് ഏറ്റവും ഉയർന്ന നിരക്കായ 8.30 ശതമാനം പലിശ നൽകും. ഉയർന്ന കാലയളവ് നോക്കുന്നവർക്ക് 24 മാസം ഒരു ദിവസം മുതൽ 36 മാസം വരെ നിക്ഷേപിക്കാം. 8 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X