മേയ് മാസം മുതല്‍ റിസര്‍വ് ബാങ്ക് നാല് തവണകളിലായി പലിശ നിരക്കുയര്‍ത്തിയതാണ് ഇപ്പോള്‍ ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് ആകര്‍ഷകമാക്കിയത്. പലിശ നിരക്ക് പുതുക്കിയും പ്രത്യേക കാലയളവിലേക്ക് പ്രത്യേക പലിശ നിരക്കുമായി പുതിയ പദ്ധതികളുമായി ബാങ്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.
ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് 8 ശതമാനം മറികടക്കുമെന്നാണ് വിദഗ്ദാഭിപ്രായം. ഇതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല നിക്ഷേപമാണ് അനുയോജ്യം. ബാങ്കുകള്‍ ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന പലിശയും നല്‍കുന്നുണ്ട്. കഴിഞ്ഞ വാരം നിരക്കുയര്‍ത്തിയ പ്രധാന ബാങ്കുകളും പലിശ നിരക്കുകളും നോക്കാം.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
ബാങ്കിംഗ് രംഗത്ത് 24 വർഷത്തെ പ്രവൃത്തി പരിചയം ശിവാലിക്കിനുണ്ട്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കായി മാറുന്നത്. സേവിംഗസ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുതുക്കിയിരുന്നു.
സേവിംഗ്സ് അക്കൗണ്ടിന് പരമാവധി 7 ശതമാനമാണ് ബാങ്ക് നല്കുന്ന പലിശ നിരക്ക്. സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനവും പലിശ ലഭിക്കും. ആവര്‍ത്തന നിക്ഷേപത്തിനും ഇതേ നിരക്കാണ്.
രണ്ട് കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് സേവിംഗ്സ് ബാങ്കില്‍ 7 ശതമാനം പലിശ നല്‍കുന്നത്. 24 മാസം മുതല്‍ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് 7.50 ശതമാനം പലിശ നല്‍കുന്നത്.
എല്ലാ കാലായളവിനും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 7 ദിവസം മുതല്‍ 120 മാസം വരെയാണ് ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ നിക്ഷേപ കാലയളവ്. 3.75 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ നിരക്ക്.
ഡിസിബി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിബി ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 700 ദിവസം മുതല്‍ 36 മാസത്തേക്ക് സ്ഥിര നിക്ഷേപമിടുന്നവര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. ഡിസിബി ബാങ്കിൽ ലഭിക്കുന്ന മറ്റൊരു സ്ഥിര നിക്ഷേപമാണ് സുരക്ഷ സ്ഥിര നിക്ഷേപം.
3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലൈഫ് ഇന്‍ഷൂറന്‍സ് കവറേജും കൂടി ലഭിക്കും. സുരക്ഷ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നയാൾക്ക് 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. 1929 -ൽ ആരംഭം കുറിച്ച ഈ ബാങ്കിന് 850 ശാഖകളും 1200 എ.ടി.എമ്മുകളും നിലവിലുണ്ട്. കഴിഞ്ഞ വാരത്തില്‍ പലിശ നിരക്ക് ഉയര്ത്തിയവയുടെ കൂട്ടത്തിൽ സൗത്ത് ഇന്ത്യന്‍ ബാങ്കുമുണ്ട്. പലിശ നിരക്കുയര്ത്തിയതിനൊപ്പം പുതിയ സ്ഥിര നിക്ഷേപ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 2.65 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് എസ്ഐബി നല്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് നല്‍കും. 350 ദിവസമുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതിക്ക് 7 ശതമാനം പൊതു വിഭാഗത്തിനും 7.50 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications