പതിവ് വിമാനയാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ സൗകര്യമായിരുന്നു ക്രെഡിറ്റ് കാർഡുകളിലെ ലോഞ്ച് ആക്സസ്. വിമാന യാത്രയ്ക്ക് മുൻപ് സൗജന്യ നിരക്കിൽ ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവുമാണ് ലോഞ്ചുകളിലൂടെ ലഭിക്കുന്നത്. ലോഞ്ചുകളിൽ വിസ കാർഡ് ഉപയോഗിക്കുമ്പോൾ 2 രൂപ നിരക്കിലും മാസ്റ്റർകാർഡിൽ 25 രൂപ (റീഫണ്ട്) നിരക്കിലും സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. ഇതാണ് വിമാനത്താവള ലോഞ്ചുകളിലെ തിരക്കിന് കാരണം. എന്നാൽ ബാങ്കുകൾക്ക് വരുന്ന അധിക നിരക്ക് കാരണം സൗജന്യ ലോഞ്ച് ആക്സസ് വെട്ടികുറയ്ക്കുകയാണ് ബാങ്കുകൾ.
എച്ച്ഡിഎഫ്സി റെഗാലിയ ക്രെഡിറ്റ് കാർഡ്
ജനപ്രീയ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലൊന്നായ എച്ച്ഡിഎഫ്സി റെഗാലിയ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നൽകിയിരുന്ന സൗജന്യ ആക്സസ് ഡിസംബർ 1 മുതൽ നിർത്താലാക്കുയാണ്. ഇനി മുതൽ ലോഞ്ച് സൗകര്യങ്ങൾ ആക്‌സസ് ചെയ്യുന്നതിന് കാർഡ് ഉടമകൾക്ക് ഒരു കലണ്ടർ വർഷത്തിൽ 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കണം. ത്രൈമാസത്തിൽ രണ്ട് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറുകൾ നേടാനാകും.

എന്തുകൊണ്ട് ലോഞ്ച് ആക്സസ് കാർഡുകൾ
2023 സെപ്‌റ്റംബറിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ആഭ്യന്തര വിമാന യാത്രക്കാരിൽ 80 ശതമാനത്തിലധികവും നോ-ഫ്രിൽ കാരിയറുകളിലാണ് യാത്ര ചെയ്യുന്നത്. അതായത് ഏകദേശം 91 ദശലക്ഷം യാത്രക്കാർ 2023 സെപ്‌റ്റംബറിൽ ഭക്ഷണമോ മറ്റു സേവനങ്ങളോ ലഭിക്കാത്ത ടിക്കറ്റിലാണ് യാത്ര ചെയ്തത്. എയർലൈനുകളിലെ പരമിതമായതും വിലയേറിയതുമായ ഭക്ഷണമാണ്. എയർപോർട്ടുകളിലും പുറത്തെ അപേക്ഷിച്ച് ഉയർന്ന വില ഭക്ഷണത്തിന് നൽകണം. ഇവിടെയാണ് സൗജന്യ നിരക്കിൽ ലോഞ്ചിലൂടെ ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കുന്നത്.
ബാങ്കിന് ചെലവ്; ഇളവുകൾ കട്ട്
സൗജന്യ ലോഞ്ച് ആക്സസ് നൽകുന്നതിലൂടെ ബാങ്കിന് വലിയ സാമ്പത്തിക ബാധ്യത വരുന്നുണ്ട്. ഇന്ത്യയിലുടനീളം 58 ലോഞ്ചുകളാണ് ഉള്ളത്. യാത്രക്കാർ ഇവ ഉപയോഗിക്കുമ്പോൾ ഓരോ യാത്രക്കാരനിലും ബാങ്കിന് വരുന്ന ചെലവ് അറിഞ്ഞിരിക്കണം. ഡ്രീംഫോക്ക്സ് റിപ്പോർട്ട് പ്രകാരം 2023 ജൂലായ്-സെപ്തംബർ പാദത്തിൽ 2.73 ദശലക്ഷം യാത്രക്കാർ ബാങ്കിംഗ് സേവനം ഉപയോഗിച്ച് ലോഞ്ചുകൾ ആക്സസ് ചെയ്തിട്ടുണ്ട്.
ഏപ്രിൽ- ജൂൺ പാദത്തിൽ 2.63 ദശലക്ഷം ആളുകളാണ് ലോഞ്ച് ആക്സസ് ചെയ്തത്. അതായത് 6 മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5.36 ദശലക്ഷം യാത്രക്കാരാണ് ലോഞ്ചുകളിൽ പ്രവേശിച്ചത്.
ഡ്രീംഫോക്‌സിന്റെ മറ്റൊരു റിപ്പോർട്ട് പ്രകാരം രണ്ട് വർഷം മുൻപ് ലോഞ്ച് ആക്സസിന് ശരാശരി 600 രൂപ വീതമാണ് ബാങ്കുകൾക്ക് ചെലവ് വന്നിരുന്നത്. 2024 സാമ്പത്തിക വർഷത്തിലെ ജൂലായ് - സെപ്റ്റംബർ പാദത്തിലെ കണക്കനുസരിച്ച് ഈ നിരക്ക് 990 രൂപയായി ഉയർന്നു ലോഞ്ചിൽ യാത്രക്കാരൻ കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ ബാങ്കിന് ഉണ്ടാകുന്ന ചെലവ് 24 മാസത്തിനുള്ളിൽ 60 ശതമാനം വർധിച്ചു. ഇതാണ് ലോഞ്ച് ആക്സസ് വെട്ടാൻ കാരണമായത്.
ലോഞ്ച് ആക്സസ് ലഭിക്കുന്ന കാർഡുകൾ
എച്ച്ഡിഎഫ്‌സി വിസ സിഗ്നേചര്‍ ക്രെഡിറ്റ് കാര്‍ഡ്- ജോയിനിംഗ് ഫീസില്ലാത്ത കാര്‍ഡില്‍ വാര്‍ഷിക ഫീസുണ്ട്. ഇത് ഒഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍ 15,000 രൂപയുടെ ചെലവാക്കല്‍ നടത്തണം. ലോകത്തെവിടെയുമുള്ള ലോഞ്ച് ആക്‌സസ് കാര്‍ഡ് നല്‍കുന്നു.
എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് 999 രൂപ വാര്‍ഷിക ഫീസുള്ള കാര്‍ഡാണ്. 2 ലക്ഷത്തിന്റെ വാര്‍ഷിക ചെലവാക്കലിലൂടെ ഫീസ് ഒഴിവാക്കാം. വര്‍ഷത്തില്‍ നാല് ആഭ്യന്തര ലോഞ്ച് ആക്‌സസ് ലഭിക്കും. ഓരോ പാദത്തിലും ഓരോന്ന് ഉപയോഗിക്കാം.
എച്ച്ഡിഎഫ്‌സി ഇന്‍ഫിന ക്രെഡിറ്റ് കാര്‍ഡില്‍ 12500 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് വാര്‍ഷിക ചാര്‍ജ്. പരിധിയില്ലാതെ ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ച് ഉപയോഗിക്കാം.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഐഡിഎഫ്സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ് വാർഷിക, ജോയനിംഗ് ഫീസില്ലാതെ പ്രീമിയം ക്രെഡിറ്റ് കാർഡാണ്. കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ വൗച്ചർ ലഭിക്കും. ഓരോ പാദത്തിലും 4 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസും, 4 സൗജന്യ റെയിൽവേ ലോഞ്ച് ആക്സസും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications