മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ 'കരടി'യുടെ പിടിയില്‍! വരാനിരിക്കുന്നത് വലിയ തിരിച്ചടിയോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകള്‍ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് സൂചികകള്‍ ചുവപ്പണിഞ്ഞത്. നിഫ്റ്റി 16,200-നും താഴെയെത്തി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തിയ നിഫ്റ്റിയുടെ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 13 ശതമാനത്തോളം താഴ്ന്ന നിലവാരമാണിത്. എന്നാല്‍ ഇതേ കാലയളവില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരി സൂചികകള്‍ 20 ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇരു സൂചികകളും 'ബെയര്‍' മേഖലയിലേക്ക് കടന്നുവെന്ന് വിശേഷിപ്പിക്കാം.

ഉയര്‍ന്ന

സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലധികം സൂചിക വീഴുമ്പോഴാണ് ബെയര്‍ മാര്‍ക്കറ്റിലേക്ക് കടന്നുവെന്ന് വിലയിരുത്തപ്പെടുന്നത്. താമസിയാതെ ടെക്‌നിക്കല്‍ പുള്‍ബാക്കിന് സാധ്യത ഉണ്ടെങ്കിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കാതെയോ അല്ലെങ്കില്‍ കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം തീരാതെയോ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകളുടെ ദുര്‍ബലാവസ്ഥ മാറില്ലെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Also Read: സെല്‍! ഈ പെയിന്റ് ഓഹരിക്ക് 'ചെക്ക്' പറഞ്ഞ് ബ്രോക്കറേജുകള്‍; വില 17% താഴാംAlso Read: സെല്‍! ഈ പെയിന്റ് ഓഹരിക്ക് 'ചെക്ക്' പറഞ്ഞ് ബ്രോക്കറേജുകള്‍; വില 17% താഴാം

ബുധനാഴ്ചത്തെ

ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇ മിഡ് കാപ് സൂചിക രേഖപ്പെടുത്തിയ താഴ്ന്ന നിലവാരം 21,757.60 ആണ്. ഇത് 2021 ഒക്ടോബര്‍ 19-ന് രേഖപ്പെടുത്തിയ സൂചികയുടെ സര്‍വകാല റെക്കോഡ് നിലവാരമായ 27,246.34-ല്‍ നിന്നും 20.14 ശതമാനം താഴെയാണ്. സമാനമായി സ്‌മോള്‍ കാപ് സൂചിക 2021 ഒക്ടോബര്‍ 18-ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡ് നിലവാരമായ 31,304.44-ല്‍ നിന്നും ഇന്നത്തെ താന്ന് നിലവാരമായ 25,028.35-ലേക്കുള്ള വീഴ്ചയും 20 ശതമാനത്തോളം വരും.

Also Read: ഈ 5 ഓഹരികളുടെ റിസള്‍ട്ട് വന്നപ്പോള്‍ ജുന്‍ജുന്‍വാല 'രക്ഷപ്പെട്ടു'; ഇനി വാങ്ങിയാല്‍?Also Read: ഈ 5 ഓഹരികളുടെ റിസള്‍ട്ട് വന്നപ്പോള്‍ ജുന്‍ജുന്‍വാല 'രക്ഷപ്പെട്ടു'; ഇനി വാങ്ങിയാല്‍?

ബിഎസ്ഇ

അതേസമയം, 107 ബിഎസ്ഇ മിഡ് കാപ് ഓഹരികളില്‍ 48 എണ്ണവും 20 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറിന് ശേഷം ഇന്‍ഫോ എഡ്ജ് ഓഹരികള്‍ 46 ശതമാനം തിരിച്ചടി നേരിട്ടു. ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് 45 ശതമാനം താഴ്ചയിലേക്കും വീണു. നുവോകോ വിസ്റ്റാസ് കോര്‍പറേഷനും ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസും 43 ശതമാനം വീതവും ഐസിഐസിഐ സെക്യൂരിറ്റീസും ആര്‍ബിഎല്‍ ബാങ്കും 41 ശതമാനം വീതവും ഇതേ കാലയളവില്‍ രേഖപ്പെടുത്തി. നിപ്പോണ്‍ ലൈഫ് ഇന്ത്യ എഎംസി, ഐആര്‍സിടിസി, മൈന്‍ഡ്ട്രീ, ന്യൂ ഇന്ത്യ അഷ്യൂറന്‍സ് കമ്പനി, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, വേള്‍പൂള്‍ ഓഫ് ഇന്ത്യ, എന്‍ഡൂറന്‍സ് ടെക്‌നോളജീസ്, സെയില്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ബിഎച്ച്ഇഎല്‍, 3എം ഇന്ത്യ തുടങ്ങിയ ഓഹരികള്‍ 30 ശതമാനത്തിലധികവും ഇടിഞ്ഞു.

സ്‌മോള്‍

സമാനമായി 2021 ഒക്ടോബറിന് ശേഷം ബിഎസ്ഇ സ്‌മോള്‍ കാപ് വിഭാഗത്തിലെ 25 ഓഹരികളെങ്കിലും 50 മുതല്‍ 75 ശതമാനത്തോളം വീണിട്ടുണ്ട്. 378 ഓഹരികള്‍ 20 ശതമാനത്തിലേറെയും നഷ്ടം രേഖപ്പെടുത്തി. ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍സ്, കെബിസി ഗ്ലോബല്‍, ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, സൊലാര ആക്ടീവ് ഫാര്‍മ സയന്‍സസ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ദിലീപ് ബില്‍ഡ്‌കോണ്‍, യാരീ ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഗായത്രി പ്രോജക്ട്‌സ് എന്നീ ഓഹരികള്‍ 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 60 മുതല്‍ 75 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.

ബീറ്റ

പൊതുവേ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ ഉയര്‍ന്ന 'ബീറ്റ' (Beta) സ്വഭാവം കാണിക്കുന്നവയാണ്. പ്രധാന സൂചികയുടെ ദിശയ്‌ക്കൊപ്പം തന്നെയാവും സഞ്ചരിക്കുന്നതെങ്കിലും അതിലുമേറെ അനുപാതത്തില്‍ നീങ്ങുന്നതിനെയാണ് ബീറ്റ ഓഹരികള്‍ എന്നു വിശേഷിപ്പിക്കുന്നത്. അതായത് സൂചിക ഇറങ്ങിയാല്‍ ഈ ഓഹരികള്‍ സൂചിക വീണതിനേക്കാള്‍ താഴ്ചയിലേക്കും തിരികെ സൂചിക കയറുമ്പോള്‍ അതിന്റെ അനുപാതത്തേക്കാള്‍ കൂടുതല്‍ മുന്നേറുന്നതിനെയുമാണ് ബീറ്റ ഓഹരികള്‍ എന്നു വിശേഷിപ്പിക്കുന്നത്. ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ പൊതുവില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികള്‍ക്ക് വോളിയം കുറവാണെന്നതും 'പ്രതികരണത്തിന്റെ' തോത് ഉയര്‍ന്നു നില്‍ക്കാന്‍ പ്രേരണയേകുന്ന ഘടകമാണ്.

ആസ്തികളില്‍

അതേസമയം, കൂടുതല്‍ വിഭാഗം ആസ്തികളില്‍ നിക്ഷേപിക്കുകയും ഇടയ്ക്കിടെ പോര്‍ട്ട്‌ഫോളിയോ പുനഃസംഘടിപ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ ലാഭം എടുക്കുകയും കരുതല്‍ ധനത്തിലേക്ക് മാറ്റുകയും ചെയ്യുന്ന രീതി പിന്തുടരാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ കമ്പനിയുടെ അന്തര്‍ലീന മൂല്യം വിലയിരുത്താതെ വിലക്കുറവും പ്രചാരണങ്ങളില്‍ വീണും ഗുണമേന്മ കുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതും റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ പൊതുവില്‍ കാണപ്പെടുന്ന തെറ്റായ പ്രവണതയാണ്. അതേസമയം വിപണി ചാഞ്ചാട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് അടിസ്ഥാനപരമായി മികച്ചതും ഗണമേന്മയുള്ള ഓഹരികളില്‍ കുറഞ്ഞ തോതില്‍ ദീര്‍ഘകാലയളവ് കണക്കാക്കി വാങ്ങുന്നതാണ് ഉചിതമെന്ന് ജിയോജിത് ഫിനാന്‍ഷ്യലിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

bear market: bse mid cap small cap index beaten down over 20 percent from recent high will more pain on cards

bear market: bse mid cap small cap index beaten down over 20 percent from recent high will more pain left
Story first published: Wednesday, May 11, 2022, 23:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X