കഴിഞ്ഞ ഏതാനും നാളുകളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഏകപക്ഷീയമായ കുതിപ്പും ഏറെക്കുറെ അവസാനിച്ച പ്രതീതിയാണ് നിഴലിക്കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ മിക്ക ഓഹരികളും തിരുത്തല്‍ നേരിട്ടു താഴേക്കിറങ്ങി. ഇതില്‍ തെരഞ്ഞെടുത്ത ഓഹരികളും മേഖലകളും കൂടുതല്‍ തിരിച്ചടി നേരിടുന്നതിനും സാക്ഷ്യം വഹിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പും റിലയന്‍സും പോലെ തെരഞ്ഞെടുത്ത ഓഹരികള്‍ വീഴ്ചയില്‍ നിന്നും കരകയറി പുതിയ ഉയരങ്ങളും കുറിച്ചു. ഇത്തരത്തില്‍ ആകര്‍ഷകമായ താഴ്ന്ന നിലവാരത്തില്‍ നില്ക്കുന്നതും നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 2 ബ്ലൂചിപ് ഫാര്‍മ ഓഹരികളെ കുറിച്ചാണ് ലേഖനം.
സനോഫി ഇന്ത്യ
സനോഫി എന്ന ലോകപ്രശസ്ത ഫ്രഞ്ച് ഫാര്‍മ കമ്പനിയും ഇതിന്റെ പൂര്‍ണ ഉപകമ്പനിയായ ഹ്യൂക്സ്റ്റ് ജിഎംബിഎച്ചും സംയുക്തമായി നിയന്ത്രിക്കുന്ന ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് തുടക്കം. നേരത്തെ അവെന്റീസ് ഫാര്‍മ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്.
വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും നിര്‍മിക്കുന്നു. രാജ്യത്തെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് വിതരണം ചെയ്യുന്നു. 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ കേന്ദ്രവും സ്വന്തമായുണ്ട്. 60-ഓളം രാജ്യങ്ങളിലേക്ക് മരുന്നുകളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു.
അനുകൂല ഘടകം
അടുത്തിടെ കമ്പനി നേതൃത്വം വിളിച്ചുകൂട്ടിയ നിക്ഷേപകരുടെ യോഗത്തില്‍ സനോഫിയുടെ (BSE: 500674, NSE: SANOFI) ഭാവി പദ്ധതികളെ കുറിച്ച് സൂചിപ്പിച്ചത് പോസിറ്റീവാണ്. ഭാവിയിലേക്ക് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാനാകും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമേഹ, ഹൃദ്രോഗം എന്നിവയ്ക്കെതിരായ മരുന്നുകളും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലെ ബ്രാന്‍ഡിങ്ങും വളര്‍ച്ചയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഡിജിറ്റല്‍വത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മന്ദഗതിയിലുള്ള സംരംഭങ്ങള്‍ ഒഴിവാക്കുന്നതും അനുകൂല ഘടകമാണ്. ഇതിലൂടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും ഉയരുമെന്നാണ് അനുമാനം.
ഓഹരി വിശദാംശം
ഫാര്‍മ മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 35.01 ആയിരിക്കുമ്പോള്‍ കഴിഞ്ഞ 12 മാസത്തെ സനോഫിയുടെ പിഇ റേഷ്യോ 17.08 നിരക്കില്‍ മാത്രമാണ്. കൂടാതെ, കഴിഞ്ഞ 12 മാസത്തില്‍ 855 രൂപ ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 7 ശതമാനമാണെന്നതും ശ്രദ്ധേയം. കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല. പര്യാപ്തമായ കരുതല്‍ ധനശേഖരവുമുണ്ട്.
അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 9,285 രൂപയും കുറഞ്ഞ വില 6,945 രൂപയുമാണ്. വെള്ളിയാഴ്ച രാവിലെ 7,011 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും ദീര്‍ഘകാലയളവിലേക്ക് ഓഹരി നിക്ഷേപത്തിനായി പരിഗണിക്കാം.
അജന്ത ഫാര്‍മ
സവിശേഷ മരുന്നുകളുടെ വികസനവും നിര്‍മാണവും വിതരണവും കൈകാര്യം ചെയ്യുന്ന മുന്‍നിര ഫാര്‍മ കമ്പനിയാണ് അജന്ത് ഫാര്‍മ (BSE: 532331, NSE: AJANTPHARM). 1973-ലാണ് തുടക്കം. 1992-ലാണ് രാജ്യാന്താര വിപണിയിലേക്ക് രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് നോര്‍ത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക വന്‍കരകളിലെ 30 രാജ്യങ്ങളിലേക്ക് ബ്രാന്‍ഡഡ് ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നു. കാര്‍ഡിയോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി വിഭാഗവുമായ ബന്ധപ്പെട്ട മരുന്നുകളും വേദന സംഹാരികളുമാണ് പ്രധാന ഉത്പന്നങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 നിര്‍മാണ കേന്ദ്രങ്ങളാണുള്ളത്.
അനുകൂല ഘടകം
മികച്ച നേതൃത്വം, കരുതലും സൂക്ഷ്മതയും പുലര്‍ത്തുന്ന സാമ്പത്തിക അച്ചടക്കം, ബ്രാന്‍ഡില്‍ ഊന്നിയുള്ള ബിസിനസ് മോഡല്‍ എന്നിവയാണ് അജന്ത ഫാര്‍മയുടെ അനുകൂല ഘടകം. ദഹേജ്, ഗുവഹാത്തി എന്നിവടങ്ങളിലെ മരുന്ന് നിര്‍മാണ കേന്ദ്രങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും നേട്ടമാകും. പറയത്തക്ക കടബാധ്യതകളില്ല. പാദാനുപാദത്തില്‍ പ്രമോട്ടര്‍ ഗ്രൂപ്പ് ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്.
ആകര്‍ഷകമായ നിലവാരത്തിലാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 2,435 രൂപയും താഴ്ന്ന വില 1631 രൂപയുമാണ്. വെള്ളിയാഴ്ച രാവിലെ 1,770 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. 2,500 ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications