സ്വന്തമായി ഒരു വീടുണ്ടെങ്കിലും രണ്ടാമതൊരു വീടുകൂടി സ്വന്തമാക്കണമെന്ന് ചിന്തിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല. കുടുംബാംഗങ്ങളുടെ എണ്ണത്തിലെ വർദ്ധനവ്, ആദ്യത്തെ വീട് വാടകയ്ക്ക് നൽകി വരുമാനം കണ്ടെത്തുക തുടങ്ങി നിരവധി കാരണങ്ങൾ രണ്ടാമതൊരു വീട് എന്ന ലക്ഷ്യത്തിന് പിന്നിലുണ്ടാകും. കാരണം എന്തായാലും ലോം ഹോം ഉപയോഗിച്ചാണ് രണ്ടാമത്തെ വീട് വാങ്ങുന്നതെങ്കിൽ നിരവധി കാര്യങ്ങൾ ചിന്തിക്കേണ്ടതായുണ്ട്. കാരണം രണ്ടാമത്തെ ഭവനവായ്പ എടുക്കുന്നത് കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളുന്നതാണ്.

രണ്ടാമാത്ത ഹോം ലോൺ എടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം
1. നിലവിലുള്ള ലോൺ സ്റ്റാറ്റസ്
രണ്ടാമതൊരു ഹോം ലോൺ എടുക്കുന്നതിന് മുൻപ് ആദ്യം പരിശോധിക്കേണ്ടത് നിലവിലെ ഹോം ലോണിന്റെ കുടിശ്ശിക തുകയും തിരിച്ചടവ് കാലാവധിയും എത്രയാണ് എന്നതാണ്. കാരണം ഉയർന്ന തുക തിരിച്ചടുണ്ടെങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
2. വരുമാന സ്ഥിരത
ഹോം ലോൺ എന്നത് ദീർഘകാല സാമ്പത്തിക ഉത്തരവാദിത്തം നൽകുന്നതാണ്. ഒരു പക്ഷെ 15, 20 വർഷമായിരിക്കും തിരിച്ചടവ് കാലാവധി. അതുകൊണ്ടു തന്നെ രണ്ടാമത്തെ വായ്പ തിരിച്ചടവുകളെ പിന്തുണയ്ക്കുന്നതിന് സ്ഥിരമായ വരുമാനം ഉണ്ടെന്ന് ഉറപ്പാക്കുക.
3. ഡൗൺ പേയ്‌മെന്റും കരുതൽ ധനവും
ഡൗൺ പേയ്‌മെന്റിനുള്ള ഫണ്ടുകളുടെ ലഭ്യതയും അപ്രതീക്ഷിത ചെലവുകൾ നികത്തുന്നതിനുള്ള അടിയന്തര കരുതലും.
4. ലോൺ യോഗ്യത
വിവിധ ധനകാര്യസ്ഥാപനങ്ങൾ വ്യത്യസ്ത വായ്പ മാനദണ്ഡങ്ങൾ ആയിരിക്കും ഹോം ലോണിനു വേണ്ടി പരിഗണിക്കുക. എന്നാൽ എല്ലാവരും പരിഗണിക്കുന്ന ഒരു മാനദണ്ഡം ക്രെഡിറ്റ് സ്കോറാണ്. ക്രെഡിറ്റ് സ്കോറിലെ ചെറിയ വ്യത്യാസം പോലും പലിശ നിരക്കിലെ വലിയ അന്തരത്തിന് കാരണമാകും. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള അപേക്ഷകന് താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും ക്രെഡിറ്റ് സ്കോർ എത്രയാണ് എന്ന് പരിശോധിക്കണം. അതോടൊപ്പം നിലവിലുള്ള കടങ്ങൾ, വരുമാനം-കടം അനുപാതം എന്നിവയും പരിശോധിക്കുക.
5. ലോൺ നിബന്ധനകളും പലിശ നിരക്കുകളും
ലോൺ കാലാവധിയും പലിശ നിരക്കുകളും നിർണായകമാണ്. രണ്ടാമത്തെ ഹോം ലോൺ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇത് നിർണ്ണയിക്കുന്നതിനാൽ ഈ രണ്ട് ഘടകങ്ങളും ശ്രദ്ധിക്കണം. നിങ്ങളുടെ വരുമാനം മതിയായതും കാലാവധി ന്യായയുക്തവുമാണെങ്കിൽ ലോണുകൾ നേരത്തെ അടച്ചുതീർക്കാവുന്നതാണ്.
6. നികുതി പ്രത്യാഘാതങ്ങൾ: രണ്ടാമത്തെ ഭവനവായ്പയ്ക്ക് ലഭ്യമായ നികുതി ആനുകൂല്യങ്ങൾ വിലയിരുത്തുക, അതായത് പലിശ, പ്രോപ്പർട്ടി ടാക്സ് എന്നിവയിലെ കിഴിവുകൾ.
വസ്തുവിന്റെ തിരഞ്ഞെടുപ്പും വിപണിയും വീട് വാങ്ങുന്നതിന് മുൻപും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിന് ചുറ്റുമുള്ള സ്ഥലവും ഭാവിയിൽ വരാനിരിക്കുന്ന വികസന സാധ്യതകളുമാണ്. അതുവഴി വാടക വരുമാനത്തിലും ഒരുപക്ഷേ വീട് ഭാവിയിൽ വിൽക്കുമ്പോഴുമുള്ള സാമ്പത്തിക നേട്ടത്തെ മുൻകൂട്ടി കണക്കാക്കാൻ സാധിക്കും.
അപ്രതീക്ഷിത ചിലവുകൾ
വീട് വാങ്ങിയാലും ഒരുപക്ഷേ കണക്ക് കൂട്ടിയത് പോലെ കാര്യങ്ങൾ മുന്നോട്ടു പോകണമെന്നില്ല. അതുകൊണ്ടുതന്നെ അത്തരം സാഹചര്യത്തെ ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്നും മുൻകൂട്ടി മനസ്സിലാക്കുക.
വരുമാനനഷ്ടം: വരുമാനനഷ്ടമോ അപ്രതീക്ഷിത സാമ്പത്തിക പരിമിതികളോ ഉണ്ടായാൽ ലോൺ തിരിച്ചടവുകൾ കൈകാര്യം ചെയ്യാൻ പദ്ധതികൾ തയ്യാറാക്കുക.
നിയമപരവും നിയന്ത്രണപരവുമായ പരിശോധനകൾ: പ്രോപ്പർട്ടി ഉടമസ്ഥത, ശീർഷകങ്ങൾ, റെഗുലേറ്ററി കംപ്ലയൻസുകൾ എന്നിവ സംബന്ധിച്ച് നിയമപരമായ ജാഗ്രത ഉറപ്പാക്കുക.
പ്രോപ്പർട്ടി മെയിന്റനൻസ്: നിലവിലുള്ള മെയിന്റനൻസ് ചെലവുകൾ, പ്രോപ്പർട്ടി ടാക്സ്, രണ്ടാമത്തെ പ്രോപ്പർട്ടിക്കുള്ള ഇൻഷുറൻസ് എന്നിവയ്ക്കുള്ള ബജറ്റ്.
രാജ്യത്തെ ചില പ്രമുഖ ബാങ്കുകളുടെ ഭവനവായ്പ പലിശനിരക്കുകൾ പരിശോധിക്കാം
1.ബാങ്ക് ഓഫ് ഇന്ത്യ - 8.30-10.75%
2.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 8.35-10.75%
3.ബാങ്ക് ഓഫ് ബറോഡ - 8.40-10.60%
4.കാനറ ബാങ്ക് - 8.40-11.25%
5. ഇന്ത്യൻ ബാങ്ക്- 8.40-10.20%
6. ഇന്ത്യൻ ഓവർസീസ് ബാങ്ക് - 8.40-9.55%
7.പഞ്ചാബ് നാഷണൽ ബാങ്ക് - 8.40-10.1%
8. ഐഡിബിഐ ബാങ്ക് - 8.45-12.25%
9.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.50-9.50%
10. എച്ച്ഡിഎഫ്സി ബാങ്ക് - 8.50-9.40%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications