ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി പലിശ, ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കേണ്ടത് അനിവാര്യമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും റെക്കറിംഗ് നിക്ഷേപങ്ങളില്‍ നിന്നും വര്‍ഷത്തില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ നികുതിയ്ക്ക് വിധേയമാണ്. ഓരോ വ്യക്തിയും ഉള്‍പ്പെടുന്ന നികുതി സ്ലാബിന് അനുസരിച്ചായിരിക്കും നികുതി നല്‍കേണ്ടത്.

 
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി പലിശ, ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കേണ്ടത് അനിവാര്യമോ?

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സ്വീകരിക്കപ്പെട്ട പലിശയുടെ ഉറവിടങ്ങളെക്കുറിച്ച് നികുതി ദായകന്‍ വ്യക്തമാക്കേണ്ടതുണ്ട്. സേവിംഗ്്‌സ് അക്കൗണ്ടുകളുടെ പലിശ ഓരോ പാദത്തിലും ക്രെഡിറ്റ് ചെയ്യപ്പെടുമ്പോള്‍, മിക്ക സ്ഥിര നിക്ഷേപങ്ങളുടെയും പലിശ ലഭിക്കുന്നത് മെച്വൂരിറ്റി സമയത്താണ്. അതിനാല്‍ത്തന്നെ സ്ഥിര നിക്ഷേപങ്ങളില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന പലിശ കണക്കാക്കുക എന്നത് ഒരു സാധാരണ നികുതി ദായകനെ സംബന്ധിച്ചിടത്തോളം അല്‍പ്പം ശ്രമകരമായ കാര്യമാണ്.

2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍

അത്തരമൊരു സാഹചര്യത്തില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ സര്‍ട്ടിഫിക്കറ്റ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഓരോ നിക്ഷേപങ്ങളിലും (സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, റെക്കറിംഗ് നിക്ഷേപങ്ങള്‍) ലഭിക്കുന്ന പലിശയുടെ വിവരങ്ങള്‍ കാണിക്കുന്നതാണ് പലിശ സര്‍ട്ടിഫിക്കറ്റ്. ഇതുവഴി നിങ്ങളുടെ നികുതി ബാധ്യത എത്രയുണ്ടെന്ന് എളുപ്പത്തില്‍ കണക്കാക്കുവാന്‍ സാധിക്കുന്നു.

നിങ്ങളുടെ ബാങ്കിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍നിന്നും നിങ്ങള്‍ക്ക് പലിശ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ ശാഖയില്‍ നേരിട്ട് ചെന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശയുടെ വിശദമായ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും.

പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശയുടെ 10 ശതമാനം ടിഡിഎസ് (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) ബാങ്ക് ഈടാക്കുകയും ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മെയ് മാസമാസത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2021 മാര്‍ച്ച് 31 വരെ ഈ നിരക്ക് 7.5 ശതമാനമാക്കി കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ഒരു സ്ഥിര നിക്ഷേപം 6 ശതമാനം പലിശ നിരക്കില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 60,000 രൂപയായിരിക്കും. ഈ 60,000 രൂപയുടെ 7.5 ശതമാനമായ 4,500 രൂപയായിരിക്കും ബാങ്ക് ടിഡിഎസ് ഇനത്തില്‍ കുറയ്ക്കുന്നത്. അതിനാല്‍ പലിശ സര്‍ട്ടിഫിക്കറ്റിനൊപ്പം ടിഡിഎസ് സര്‍ട്ടിഫിക്കറ്റും ബാങ്കില്‍ നിന്നും നിങ്ങള്‍ വാങ്ങിക്കേണ്ടതുണ്ട്.

പിപിഎഫ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമായോ? എങ്ങനെ വീണ്ടെടുക്കാമെന്നറിയാം

ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നികുതി ഇനത്തില്‍ എത്രയധികം തുക നല്‍കേണ്ടതുണ്ടെന്നും ഇനി റീഫണ്ട് ചെയ്യുവാന്‍ തുക ബാക്കി നില്‍പ്പുണ്ടെന്നും നിങ്ങള്‍ക്ക് കണക്കാക്കാം. അധികമായി നികുതി ബാധ്യത ശേഷിക്കുന്നുണ്ടെങ്കില്‍ ആദായ നികുതി റിട്ടണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി അവ അടച്ചു തീര്‍ക്കാം. റീഫണ്ട് ബാക്കി നില്‍ക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതും ആവശ്യപ്പെടാം.

Read more about: income tax
English summary

Before ITR Filing, Why You Need To Get An Interest Certificate For FD, RD And Savings Account | ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി പലിശ, ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കേണ്ടത് അനിവാര്യമോ?

Before ITR Filing, Why You Need To Get An Interest Certificate For FD, RD And Savings Account
Story first published: Monday, May 31, 2021, 14:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X