ബെംഗളൂരുവിലെ അമിത വീട്ടുവാടക, മലയാളികളുള്‍പ്പടെ അന്യസംസ്ഥാനക്കാരെ വലയ്ക്കുന്നു. ഇക്കാര്യം അനു എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി. വൈറലായ പോസ്റ്റിന് അടിയില്‍ നിരവധി പേരാണ് കമന്റുമായെത്തിയത്.

ഒരു ഫ്ലാറ്റ് അന്വേഷിച്ച അനുവിനോടുള്ള വീട്ടുടമയുടെ മറുപടി പ്രതിമാസം 80,000 രൂപ വാടക നല്‍കണമെന്നായിരുന്നു. സൂര്യപ്രകാശം നേരിട്ടെത്തുന്നു എന്നതായിരുന്നു അധിക നിരക്കിന്
കാരണം. വായുവിനും വെളിച്ചത്തിനും വരെ വാടക നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്ന് അവര്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സൂര്യപ്രകാശം ലഭിക്കുന്ന മുറിക്കുള്ള വാടക
ബെംഗളൂരുവിന്റെ വാടക ഓരോ തവണയും തന്നെ അത്ഭുതപ്പെടുത്തുന്നതായി
അനു പറയുന്നു. മുറിയില്‍ നല്ല സൂര്യപ്രകാശമുണ്ടെന്നും അതിനാല്‍ 80,000 രൂപ വാടക ആവശ്യപ്പെട്ടതായും അവര്‍ വിശദീകരിച്ചു.
പ്രകൃതി കനിഞ്ഞുനല്കുന്ന സൂര്യപ്രകാശത്തിന് പോലും തുക ഈടാക്കുന്ന പ്രവണത ഞെട്ടിക്കുന്നതാണ്.
സോഷ്യല്‍ മീഡിയ പ്രതികരണം
നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. വലിയ തുക വാടക നല്‍കുന്നതിലും നല്ലത്, വീട് വാങ്ങി ഇഎംഐ അടയ്ക്കുകയാണെന്ന് ഒരാള്‍ ഉപദേശിച്ചു. സൂര്യപ്രകാശം ഇപ്പോള്‍ ഒരു പ്രീമിയം സൗകര്യമാണെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഇതിപ്പോള്‍ മുംബൈയേക്കാള്‍ കഷ്ടമായെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
വീട്ടുവാടക ബെംഗളൂരുവിലെ മലയാളികള്‍ക്ക് ഒരു തലവേദനയാണ്. ഐടി വളര്‍ച്ചയും മെട്രോ പോലുള്ള ആധുനിക സൗകര്യങ്ങളുമാണ് നഗരത്തിലെ വാടക വര്‍ദ്ധിപ്പിച്ചത്. സാധാരണ 20,000-25000 വരെ ഈടാക്കിയിരുന്ന ഒരു ഫ്ലാറ്റിന് ഇപ്പോള്‍ 40,000-45000 വരെയാണ് വാടക.
കുടുംബങ്ങള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ ഭാഗം താമസത്തിനായി
ചെലവഴിക്കുന്നു. സര്യപ്രകാശം, വെന്റിലേഷന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇന്ന് പ്രീമിയം സൗകര്യങ്ങളാണ്.
ശമ്പളത്തേക്കാള്‍ അതിവേഗം ബഹുദൂരമാണ് വാടകയെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
