നവരാത്രി, ദീപാവലി ആഘോഷ കാലം ഇന്ത്യയിൽ ഓൺലൈൻ സ്റ്റോറുകളുടെ ഉത്സവകാല വിലപന സമയമാണ്. വമ്പൻ ഓഫറുകൾ ലഭിക്കുന്ന വിൽപ്പന സമയത്ത് മികച്ച ലാഭം നേടാൻ ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. റിവാർഡ്, ക്യാഷ്ബാക്ക്, ഡിസ്ക്കൗണ്ട് എന്നിങ്ങനെ ഓൺലൈൻ പർച്ചേസുകൾക്ക് മാത്രമായി പ്രത്യേക ഓഫറുകൾ നൽകുന്ന കാർഡുകളുണ്ട്.
ഉദാഹരണത്തിന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ് 5 ശതാനം വീതം ക്യാഷ്ബാക്ക് നൽകും. ക്യാഷ്ബാക്ക് എസ്ബിഐ കാർഡും അതേ ഗണത്തിൽപ്പെടുന്നതാണ്. അതോടൊപ്പം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളായ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് എന്നിവയും മികച്ച ഇളവുകൾ നൽകും. ഈ ഉത്സവകാലത്ത് വാലറ്റിൽ ഉണ്ടാവേണ്ട 5 ക്രെഡിറ്റ് കാർഡുകൾ നോക്കാം.
ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്
999 രൂപ വാര്‍ഷിക ഫീസുള്ള ക്രെഡിറ്റ് കാര്‍ഡാണ് ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്. എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്ക് 1 ശതമാനമാണ് ക്യാഷ്ബാക്ക്. വര്‍ഷത്തില്‍ 2 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ക്ക് വാര്‍ഷിക ഫീസ് ഒഴിവാക്കി കിട്ടും. മന്ത്ലി സ്റ്റേറ്റ്മെന്റിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യും. മാസത്തിൽ 5,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് എസ്ബിഐ കാർഡുടമകൾക്ക് നേടാം.

ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്
ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആമസോണില്‍ നിന്നുള്ള ചെലവാക്കലുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 3 ശതമാനം ക്യാഷ്ബാക്ക് നോണ്‍- പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും. 100 ലധികം വരുന്ന പാര്‍ട്ണര്‍ മര്‍ച്ചന്റുകളില്‍ നിന്ന് 2 ശതമാനം ക്യാഷ്ബാക്കും നേടാം. മറ്റു ഇടപാടുകള്‍ക്ക് 1 ശതമാമനാണ് ക്യാഷ്ബാക്ക്. ക്യാഷ്ബാക്കുകള്‍ ആമസോണ്‍ പേ ബാലന്‍സിലാണ് ക്രെഡിറ്റാവുക.
എച്ച്ഡിഎഫ്‌സി മിലേനിയ ക്രെഡിറ്റ് കാര്‍ഡ്
1,000 രൂപ വാര്‍ഷിക ഫീസുള്ള എച്ച്ഡിഎഫ്‌സി മിലേനിയ ക്രെഡിറ്റ് കാര്‍ഡിന് 1000 ക്യാഷ് പോയിന്റ് വെല്‍കം ബെനഫിറ്റായി ലഭിക്കും. ആമസോണ്‍, ബുക്ക്‌മൈഷോ, കള്‍ട്ട്.ഫിറ്റ്, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, സോണി ലിവ്, സ്വിഗ്ഗി, ടാറ്റ ക്ലിക്ക്, യൂബര്‍, സോമാറ്റോ എന്നിവയില്‍ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഈ കാറ്റഗറിയില്‍ പരമാവധി 1000 രൂപ ക്യാഷ്ബാക്കാണ് നേടാന്‍ സാധിക്കുക.
ഇന്ധന ചെലവ് ഒഴിച്ചുള്ള മറ്റു ചെലവാക്കലുകള്‍ക്ക് 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഓരോ പാദത്തിലും 1 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കിയാല്‍ 1000 രൂപ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. വര്‍ഷത്തില്‍ 1 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കുമ്പോള്‍ വാര്‍ഷിക ഫീസ് ഒഴിവാക്കും.
ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്കാര്‍ഡ്
500 രൂപ വാര്‍ഷിക ഫീസുള്ള ക്രെഡിറ്റ് കാര്‍ഡാണ് ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്കാര്‍ഡ്. 5 ശതമാനം ക്യാഷ്ബാക്ക് ഫ്‌ളിപ്കാര്‍ട്ട് പര്‍ച്ചേസുകളിലൂടെ നേടാം. മറ്റു ചെലവാക്കലുകള്‍ക്ക് 1.50 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വിവിധ വിഭാഗങ്ങളില്‍ ക്യാഷ്ബാക്ക് ലഭിക്കുന്നില്ല എന്നതും മറ്റു ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കുറഞ്ഞ ക്യാഷ്ബാക്കും കാര്‍ഡിന്റെ പോരായ്മയാണ്.
കൊട്ടക് മിന്ത്ര ക്രെഡിറ്റ് കാര്‍ഡ്
500 രൂപ വാര്‍ഷിക ഫീസുള്ള കാര്‍ഡാണ് കൊട്ടക് മിന്ത്ര ക്രെഡിറ്റ് കാര്‍ഡ്. മിന്ത്രയില്‍ നടത്തുന്ന വാങ്ങലുകള്‍ക്ക് 7.50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ഒരു ഇടപാടിന് 750 രൂപ വരെ ഡിസ്‌ക്കൗണ്ട് നേടാം.
സ്വിഗ്ഗി, പിവിആർ, ക്ലിയർ ട്രിപ്പ്, അർബൻ കമ്പനി തുടങ്ങിയ തിരഞ്ഞെടുത്ത പാർട്ണർ മർച്ചന്റുകളിൽ 5 ശതമാനം ക്യാഷ്ബാക്ക്, മറ്റു കാറ്റഗറിയിൽ 1.50 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഓരോ പാദത്തിലും 50,000 രൂപ ചെലവാക്കിയാൽ 250 രൂപ വില വരുന്ന 2 പിവിആർ ടിക്കറ്റുകൾ കോംപ്ലിമെന്ററിയായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
