ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാം, വരും മാസങ്ങളിൽ ഈ 5 ഓഹരികളിൽ നിക്ഷേപിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിങ്ങൾ ആകർഷകമായ ലാഭം നേടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ മറ്റ് ചില നിക്ഷേപ മാർഗങ്ങൾ ഇവയാണ്. ഓഹരി വിപണി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തകർന്നതിനാൽ നിങ്ങൾ വാങ്ങേണ്ട 5 ഡിവിഡന്റ് ഓഹരികൾ ഇതാ.. വരും മാസങ്ങളിൽ 6 മുതൽ 8 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്ന ഓഹരികളാണിവ. അതായത് ബാങ്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ മികച്ച വരുമാനം ഇതുവഴി നേടാം.

കോൾ ഇന്ത്യ

കോൾ ഇന്ത്യ

കോൾ ഇന്ത്യ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 172 രൂപയിലേക്ക് താഴ്ന്നു. എന്നിരുന്നാലും, ഓഹരികൾ ഇപ്പോൾ 174 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. 2018-19 ൽ പ്രഖ്യാപിച്ച മുൻ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികൾ നിങ്ങൾക്ക് 7.5 ശതമാനം ലാഭം വാഗ്ദാനം ചെയ്യും. ബിസിനസ്സ് സാധ്യതകൾ വളരെ ഉറപ്പുള്ള ഒരു കമ്പനിയാണ് കോൾ ഇന്ത്യ. അതുകൊണ്ട് തന്നെ കോൾ ഇന്ത്യയുടെ ഓഹരികൾ ഒരു നല്ല ദീർഘകാല നിക്ഷേപമാണ്. എല്ലാ വർഷവും കോൾ ഇന്ത്യ സ്ഥിരമായി ലാഭവിഹിതം നൽകുന്നുണ്ട്.

മൂന്ന് മാസം കൂടുമ്പോൾ 32000 രൂപ ലാഭം, കാശ് നിക്ഷേപിക്കേണ്ടത് എവിടെ?മൂന്ന് മാസം കൂടുമ്പോൾ 32000 രൂപ ലാഭം, കാശ് നിക്ഷേപിക്കേണ്ടത് എവിടെ?

ഒ‌എൻ‌ജി‌സി

ഒ‌എൻ‌ജി‌സി

52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 102 രൂപയിലേക്ക്‌ നീങ്ങിയ മറ്റൊരു ഓഹരിയാണ് ഒൻജിസിയുടേത്. വാസ്തവത്തിൽ, ഒ‌എൻ‌ജി‌സിയുടെ ഓഹരികൾ‌ ഇപ്പോൾ‌ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്‌ എത്തിയിരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി വളരെ മൂല്യവത്തായ ഓഹരികളാണിവ. നിലവിലെ വിപണി വില 103 രൂപ ആണെങ്കിലും ഓഹരികൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ 7 ശതമാനം നേട്ടമുണ്ടാക്കും. ക്രൂഡ് വില ഇടിഞ്ഞതാണ് നിലവിൽ കമ്പനിയുടെ ഓഹരികളെ സാരമായി ബാധിച്ചത്. എന്നാൽ, ക്രൂഡ് വിലകൾ വീണ്ടെടുക്കുമ്പോൾ, കമ്പനി വീണ്ടും മികച്ച ഓഹരിയായി മാറും.

ഹിന്ദുസ്ഥാൻ സിങ്ക്

ഹിന്ദുസ്ഥാൻ സിങ്ക്

കഴിഞ്ഞ വർഷത്തെ ലാഭവിഹിതത്തെ അടിസ്ഥാനമാക്കി ഹിന്ദുസ്ഥാൻ സിങ്കിന്റെ ലാഭവിഹിതം പരിശോധിക്കുകയാണെങ്കിൽ നേട്ടം 10 ശതമാനത്തിൽ കൂടുതലാണ്. ഉദാഹരണത്തിന്, കമ്പനി കഴിഞ്ഞ വർഷം ഒരു ഓഹരിക്ക് 20 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു, നിലവിലെ 190 രൂപയുടെ അടിസ്ഥാനത്തിൽ, നേട്ടം 10.43 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ അതേ ലാഭവിഹിതം കമ്പനി പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നില്ലെങ്കിലു ഒരു ഓഹരിക്ക് 15 രൂപയോട് അടുത്തെങ്കിലും ലാഭം നേടാം. ഇങ്ങനെ വരുമ്പോൾ നിങ്ങളുടെ ലാഭവിഹിതം 7.5 ശതമാനമായിരിക്കും. ഹിന്ദുസ്ഥാൻ സിങ്കിന്റെ കാര്യത്തിൽ, ലാഭവിഹിതം പ്രവചിക്കുന്നച് അപകടകരമാണ്, അതേസമയം ഒ‌എൻ‌ജി‌സിയുടെയും കോൾ ഇന്ത്യയുടെയും കാര്യത്തിൽ പ്രവചനങ്ങൾ തെറ്റാനിടിയില്ല.

ഓയിൽ ഇന്ത്യ

ഓയിൽ ഇന്ത്യ

ഒ‌എൻ‌ജി‌സിക്ക് ശേഷം രണ്ടാമത്തെ വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയാണിത്. ക്രൂഡ് വിലയിൽ ഇടിവുണ്ടായതിനെത്തുടർന്ന് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 2019 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ ഓയിൽ ഇന്ത്യ ഒരു ഓഹരിക്ക് 10.25 രൂപ ഓഹരി ലാഭവിഹിതം പ്രഖ്യാപിച്ചു. നിലവിലെ ഓഹരി വിലയായ 124.15 രൂപയിൽ ഇത് 8.44 ശതമാനം ലാഭവിഹിതം നൽകുന്നു. ഓരോ വർഷവും നല്ല ലാഭവിഹിതം നൽകുകയും നല്ല ട്രാക്ക് റെക്കോർഡ് നില നിർത്തുകയും ചെയ്യുന്ന കമ്പനിയാണ് ഓയിൽ ഇന്ത്യ.

നിക്ഷേപത്തിലൂടെ നികുതി ലാഭിക്കൂ.... അതിനായുള്ള ചില നിക്ഷേപ ഓപ്‌ഷനുകൾ ഇവയാണ്നിക്ഷേപത്തിലൂടെ നികുതി ലാഭിക്കൂ.... അതിനായുള്ള ചില നിക്ഷേപ ഓപ്‌ഷനുകൾ ഇവയാണ്

ഇന്ത്യൻ ഓയിൽ

ഇന്ത്യൻ ഓയിൽ

ഓയിൽ ഇന്ത്യ പ്രധാനമായും എണ്ണ, വാതക പര്യവേക്ഷണ കമ്പനിയാണെങ്കിലും, ഇന്ത്യൻ ഓയിൽ ക്രൂഡ് സംസ്ക്കരണവും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുകയും ചെയ്യുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനി ആണ്. 2019 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒരു ഓഹരിക്ക് 9.25 രൂപ ഓഹരി ലാഭവിഹിതം പ്രഖ്യാപിച്ചു. നിലവിലെ ഓഹരി വിലയായ 110 രൂപയിൽ ഇത് 8.45 ശതമാനം ലാഭവിഹിതം നൽകുന്നു. ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇത് ഇന്ത്യൻ ഓയിൽ പോലുള്ള കമ്പനിക്ക് ഗുണം ചെയ്യും.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതുവഴി ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾമ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതുവഴി ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുന്നറിയിപ്പ്

മുന്നറിയിപ്പ്

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഡിവിഡന്റുകളെക്കുറിച്ചുള്ള അനുമാനങ്ങൾ അനുസരിച്ചാണ് മുകളിൽ ചില ഓഹരികളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. 2019-20 ലെ ലാഭവിഹിതത്തിൽ തീർച്ചയായും മാറ്റങ്ങൾ വന്നേക്കാം. ഈ കമ്പനികളെല്ലാം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലാഭവിഹിതം പ്രഖ്യാപിക്കാറുണ്ട്. ലാഭവിഹിതം 2020 മാർച്ച് 31 വരെ നിക്ഷേപകരുടെ കൈയിൽ നികുതിരഹിതമാണ്, അതിനുശേഷം നികുതി ചുമത്തും. ബാങ്ക് നിക്ഷേപം നിങ്ങളുടെ വരുമാനം ഉറപ്പുനൽകുമ്പോൾ, ഓഹരികളിൽ നിന്നുള്ള വരുമാനത്തിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. അതിനാൽ, ജാഗ്രതയോടെ നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക.

English summary

Best 5 Stock Deposit With Highest Interest Rates In Malayalam | ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാം, വരും മാസങ്ങളിൽ ഈ 5 ഓഹരികളിൽ നിക്ഷേപിക്കൂ

Here is the list of best 5 stock deposit with highest interest rates, read in malayalam.
Story first published: Tuesday, February 4, 2020, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X