സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ ആളുകൾ വിവിധ വായ്പകൾ തിരഞ്ഞെടുക്കും. ബാങ്ക്, ബാങ്ക് ഇതര സ്ഥാപനങ്ങളിലെല്ലാം നിങ്ങൾക്ക് വായ്പാ സൗകര്യമുണ്ട്. ഏത് വായ്പ എടുക്കുമ്പോഴും നിങ്ങളുടെ തിരിച്ചടവ് പ്രാപ്തിയും വായ്പയുടെ നേട്ടവും നിബന്ധനകളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ മാസവും കൃത്യമായി തിരിച്ചടക്കാൻ സാധിക്കുന്ന വായ്പകൾ മാത്രം എടുക്കുക. തവണകൾ മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
ഒരു വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ക്രെഡിറ്റ് സ്കോർ. വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാവും. എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പകൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. ഒരുപക്ഷേ നിങ്ങളുടെ പലിശ നിരക്ക് വരെ കുറയാനും സഹായിക്കും. ഏറ്റവും ഉയർന്ന ക്രെഡിറ്റ് സ്കോർ 800 ആണ്. 670 - 739 വരെ മികച്ച സ്കോറാണ്. ഏറ്റവും മോശം ക്രെഡിറ്റ് സ്കോറാണ് 300 - 577.
എന്നാൽ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ അധിക പലിശ ഈടാക്കും. വായ്പ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവ് കുറവാണെന്നതിനുള്ള ഉദാഹരണമാണ് കുറഞ്ഞ ക്രെഡിറ്റ് സ്കോർ. ചിലപ്പോൾ നിങ്ങൾ ആവശ്യപ്പെട്ട തുക ലഭിക്കാതിരിക്കുകയോ വായ്പ ലഭിക്കാതിരിക്കുകയോ ചെയ്തേക്കാം. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഉയർന്ന ക്രെഡിറ്റ് സ്കോറിലൂടെ വലിയ നേട്ടം ഉറപ്പാക്കാൻ ഈ 7 വഴികൾ പരിശോധിക്കാം.....
എങ്ങനെ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താം....
1. ബില്ലുകൾ കൃത്യമായി അടയ്ക്കുക:
പേയ്മെന്റുകൾ സമയത്ത് കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ കുറയും. തിരിച്ചടവ് ദിവസം മറക്കാതിരിക്കാൻ ഓട്ടോമാറ്റിക് പേയ്മെന്റ് ഓപ്ഷൻ സജ്ജീകരിക്കാം, അല്ലെങ്കിൽ എല്ലാ മാസവും നിശ്ചിത ദിവസത്തേക്ക് റിമൈൻഡറുകൾ വെക്കാം. ഇതിലൂടെ തിരിച്ചടവുകൾ കൃത്യമായി പൂർത്തിയാവുകയും ഇത് ക്രെഡിറ്റ് സ്കോർ ഉയർത്താൻ കാരണമാവുകയും ചെയ്യുന്നു.
2. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക:
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കുക. എന്തെങ്കിലും പിഴവുകളോ തെറ്റായ ഇടപാടുകളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ആ പിശകുകൾ തിരുത്തുക. ഇല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം.

3. ക്രെഡിറ്റ് ശതമാനം കുറയ്ക്കുക:
ക്രെഡിറ്റ് കാർഡ് വഴിയുള്ള പർച്ചേസുകൾ എപ്പോഴും 30 ശതമാനത്തിൽ കുറവാണെന്ന് ഉറപ്പ് വരുത്തുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കും. മാത്രമല്ല ഒറ്റ കാർഡിലെ വലിയ ചിലവ് കുറക്കാൻ ഒന്നിലധികം കാർഡുകൾ ഉപയോഗിക്കാം.
4. സുരക്ഷിതവും അല്ലാത്തതുമായ വായ്പകളുടെ ക്രെഡിറ്റ്:
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ ലോണുകൾ ഉണ്ടെങ്കിൽ അവ ഒരുമിച്ച് നിങ്ങളുടെ സ്കോർ വർദ്ധിപ്പിക്കും. സുരക്ഷിതമായ വായ്പകൾക്ക് അപകടസാധ്യത കുറവാണ്. അതിനാൽ അവ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കും.
5. നിരവധി വായ്പകൾ എടുക്കാതിരിക്കുക:
ഒരേസമയം നിരവധി വായ്പകളോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കാതിരിക്കൂ. നിരവധി അപേക്ഷകൾ വന്നാൽ വായ്പ നൽകുന്നവർ നിങ്ങളുടെ പ്രൊഫൈൽ കൂടുതൽ പരിശോധിച്ചേക്കാം. ഇതുവഴി നിങ്ങളുടെ മോശം സാമ്പത്തിക സ്ഥിരത തിരിച്ചറിയുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാനും കാരണമാവുന്നു.
6. ക്രെഡിറ്റ് ലിമിറ്റ്:
പർച്ചേസുകൾ നടത്തുമ്പോൾ അവ ക്രെഡിറ്റ് പരിധിയ്ക്ക് താഴേയാണെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് പരിധി കവിയുന്നത് നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗത്തിൻ്റെ ശതമാനം വർദ്ധിപ്പിക്കും. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറക്കാൻ കാരണമാവും.
7. അക്കൗണ്ടുകൾ ഉടൻ ക്ലോസ് ചെയ്യരുത്:
കാലാവധിയ്ക്കു മുന്നേ പഴയ ക്രെഡിറ്റ് അക്കൗണ്ടുകളോ കാർഡുകളോ ക്ലോസ് ചെയ്യുന്നത് ഒഴിവാക്കുക. നിശ്ചയിച്ച കാലാവധിയിൽ തന്നെ തിരിച്ചടവുകൾ നടത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ക്രമേണ ഉയരും. അത് പിന്നീട് പലിശ കുറക്കാനോ മറ്റു ആനുകൂല്യങ്ങൾ ഉറപ്പാക്കാനോ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications