ഓൺലൈൻ ഷോപ്പിങ്ങിന് താൽപ്പര്യമുള്ള ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ സ്ഥിരമായി അന്വേഷിക്കുന്ന ഒന്നാണ് ക്യാഷ്ബാക്ക്. ക്യാഷ്ബാക്കിലൂടെ നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കാൻ കഴിയും. ക്യാഷ്ബാക്ക് ഓഫറുകൾക്കായി ഓൺലൈൻ ഷോപ്പിങ്ങിന് ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. ഓൺലൈൻ ഷോപ്പിങ്ങിനായി ക്യാഷ്ബാക്ക് വാഗ്‌ദാനം ചെയ്യുന്ന മുൻനിര ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് അറിയാം.
മക്കളുടെ വിദ്യാഭ്യാസ ചെലവ് ഓർത്ത് ടെൻഷൻ വേണ്ട; 10 വർഷം കൊണ്ട് 1 കോടി സമ്പാദിക്കാം
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള അൺലിമിറ്റഡ് ക്യാഷ്ബാക്കും മറ്റും ഓഫറുകളും ഉൾപ്പെടെ 600 രൂപയുടെ മൂല്യമുള്ള ബെൽക്കം ആനുകൂല്യങ്ങൾ നൽകുന്നു. ജോയിനിങ് ഫീസും വാർഷിക ഫീസും 500 രൂപയാണ്. ഫ്ലിപ്കാർട്ട് വാങ്ങലുകൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, സ്വിഗ്ഗി, പിവിആർ മുതലായ ഓൺലൈൻ പാർട്ണർമാരിൽ നിന്നുള്ള ഇടപാടുകൾക്ക് 4 ശതമാനം ക്യാഷ്ബാക്ക് ഈ കാർഡ് നൽകുന്നുണ്ട്.

സിംപ്ലിക്ലിക്ക് എസ്ബിഐ കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഓൺലൈൻ ചെലവുകൾക്ക് 5X റിവാർഡ് പോയിന്റുകൾ വാഗ്‌ദാനം ചെയ്യുന്നു. എക്‌സ്‌ക്ലൂസീവ് പങ്കാളികളുമായുള്ള ഓൺലൈൻ ചെലവുകൾക്ക് 10X റിവാർഡ് പോയിന്റുകൾ ഉണ്ട്. മറ്റെല്ലാ ഓൺലൈൻ ചെലവുകൾക്കും 5X റിവാർഡ് പോയിന്റുകൾ നേടാനാകും.
സിംപ്ലിക്ലിക്ക് അഡ്വവെന്റേജ് എസ്ബിഐ കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഓൺലൈൻ ചെലവുകൾക്ക് 5X റിവാർഡ് പോയിന്റുകൾ നൽകുന്നു. ജോയിനിംഗ് ഫീസ് അടയ്ക്കുമ്പോൾ 500 രൂപയുടെ ആമസോൺ വൗച്ചർ ലഭിക്കും. എക്‌സ്‌ക്ലൂസീവ് പാർട്‌ണർമാരുമായുള്ള ഓൺലൈൻ ചെലവുകൾക്ക് 10X റിവാർഡ് പോയിന്റുകളും പ്രതിവർഷം ഒരു ലക്ഷം രൂപയും 2 ലക്ഷം രൂപയും വരെയുള്ള ഓൺലൈൻ ചെലവിൽ 2,000 രൂപ മൂല്യമുള്ള ഇ-വൗച്ചറുകളും കാർഡ് നൽകുന്നുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് മണിബാക്ക് പ്ലസ് ക്രെഡിറ്റ് കാർഡ്
ബിഗ്ബാസ്കറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ, സ്വിഗ്ഗി എന്നിവയിൽനിന്ന് ഷോപ്പ് ചെയ്യുമ്പോൾ 10X ക്യാഷ് പോയിന്റുകൾ ഈ ക്രെഡ്റ്റ് കാർഡ് നൽകുന്നുണ്ട്. ഇഎംഐ ഇടപാടുകളിലൂടെ 5X ക്യാഷ് പോയിന്റുകൾ ലഭിക്കും. ഇന്ധനം, വാലറ്റ് ലോഡുകൾ, പ്രീപെയ്ഡ് കാർഡ് ലോഡുകൾ, വൗച്ചർ വാങ്ങലുകൾ എന്നിവ ഒഴികെയുള്ള മറ്റ് ചെലവാക്കലുകൾക്ക്, അതായത് ഓരോ 150 രൂപയ്ക്കും കാർഡ് ഉടമകൾക്ക് 2 ക്യാഷ് പോയിന്റുകൾ ലഭിക്കും.
ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഇന്ധനം ഒഴികെ ചെലവഴിക്കുന്ന 100 രൂപയ്ക്ക് രണ്ട് റിവാർഡ് പോയിന്റുകൾ നൽകുന്നു. ജോയിനിങ് ഫീസും വാർഷിക ഫീസും ഇല്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും രണ്ട് റിവാർഡ് പോയിന്റുകൾ നേടാം. ഓരോ വർഷവും ചെലവാക്കുന്ന തുക 75,000 രൂപ കടക്കുമ്പോൾ കാർഡ് ഉടമകൾക്ക് 750 രൂപ ക്യാഷ്ബാക്കും ലഭിക്കും.
കൊട്ടാക്കിന്റെ മോജോ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഓരോ 100 രൂപയുടെ ഓൺലൈൻ ഇടപാടുകൾക്ക് 2.5 മോജോ പോയിന്റും 100 രൂയുടെ മറ്റു ചെലവുകൾക്ക് 1 മോജോ പോയിന്റും നൽകുന്നു. ഓരോ പാദത്തിലും 75,000 രൂപ ചെലവഴിച്ച് 2500 മോജോ പോയിന്റുകൾ നേടാനും കാർഡ് ഉടമകൾക്ക് അവസരമുണ്ട്.
ആർബിഎൽ ബാങ്ക് മംത്ലി ട്രീറ്റ്സ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഓൺലൈൻ ചെലവുകൾക്ക് പരിധിയില്ലാത്ത 5X റിവാർഡ് പോയിന്റുകൾ നൽകുന്നു. സൊമാറ്റോ, ബുക്മൈഷോ, ഊബർ, മിന്ത്ര എന്നിവയിൽ 10 ശതമാനം കിഴിവും നൽകുന്നു. ഒരാൾക്ക് വർഷത്തിൽ 6,000 രൂപയുടെ വൗച്ചറുകളും ക്ലെയിം ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications