ഏതൊരു മാതാപിതാക്കളും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസം ഇന്ന് ചെലവേറിയതായി മാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ചില നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് അടിയന്ത സാഹര്യങ്ങളിൽ ഉപകരിക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നത് പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് മൂച്വൽ ഫണ്ടുകളിലെ നിക്ഷേപം. 10 വർഷത്തെ നിക്ഷേപ കാലാവധി കണക്കിലെടുക്കുമ്പോൾ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിങ്ങൾ ഉദ്ദേശിച്ച കോർപ്പസ് കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.

അഞ്ച് മുതൽ ഏഴ് വർഷമോ അതിൽ കൂടുതലോ ഉള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ഇക്വിറ്റി ഫണ്ടുകൾ. കാരണം അവയ്ക്ക് ഉയർന്ന വരുമാനം നൽകാൻ കഴിയും. ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ 10 വർഷം കൊണ്ട് 1 കോടി രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും. ശരാശരി വാർഷിക വരുമാനം 12% കണക്കാക്കിയാൽ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ 10 വർഷത്തെ നിക്ഷേത്തിലൂടെ 1 കോടിയെന്ന ലക്ഷ്യം നേടാൻ സഹായിക്കും.
നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില ഇക്വിറ്റി ഫണ്ടുകൾ
ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്
യുടിഐ നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട്
പരാഗ് പരീഖ് ഫ്ലെക്സികാപ്പ് ഫണ്ട്
എച്ച്ഡിഎഫ്‌സി ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്
എസ്ബിഐ കോൺട്രാ ഫണ്ട്
നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്
എസ്ഡബ്ല്യുപിയോ ഡിവിഡന്റ് പ്ലാനോ? വിരമിച്ചവർക്ക് സ്ഥിര വരുമാനം നൽകുന്ന മികച്ച നിക്ഷേപം ഇത്...
ഈ സ്കീമുകളെല്ലാം മികച്ച റിട്ടേണുകൾ ലഭിക്കുന്നവയാണ്. എന്നാൽ ലാഭ നഷ്ടങ്ങളെ കുറിച്ച് എല്ലാ മ്യൂച്വൽ ഫണ്ടുകളിലും പരാമർശിക്കാറുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഈ ഫണ്ടുകളുടെ പ്രകടനം നിരീക്ഷിക്കാനും നിങ്ങൾ ശരിയായ ട്രാക്കിലാണെന്ന് ഉറപ്പാക്കാനും ഓരോ ആറ് മുതൽ പന്ത്രണ്ട് മാസം വരെ അവലോകനം ചെയ്യുന്നത് നല്ലതാണ്. മ്യൂച്വൽ ഫണ്ടിലെ പ്രത്യേക വിഭാഗങ്ങളെ കുറിച്ച് അറിയാം.
അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് പുതുതായി വരുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് സ്കീമുകൾ. ആദ്യമായി ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുന്നയാളാണെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകളാകും അനുയോജ്യം.
ലാർജ് ക്യാപ് ഫണ്ട്: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100 കമ്പനികളില്‍നിന്ന് തിരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. ഈ കമ്പനികളുടെ ഓഹരികളില്‍ മാത്രമേ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ക്ക് നിക്ഷേപിക്കാനാകൂ.
ഫ്ലെക്സി ക്യാപ്: കമ്പനികളുടെ മാർക്കറ്റ് ക്യാപ് പരിഗണിക്കാതെ ഏത് കമ്പനികളിലും നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണിവ. ഇത് ഫണ്ട് മാനേജർമാർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നു.
മിഡ് ക്യാപ്: ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിഭാഗത്തിൽ പെടുന്നതാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. റിസ്ക് എടുക്കാൻ തയാറായ ഇടക്കാല അല്ലെങ്കിൽ ദീർഘകാല നിക്ഷേപമുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ്.
സ്മോൾ ക്യാപ്: സ്മോൾ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം വലിയ തോതിൽ കൂടിയിട്ടുണ്ട്. റിട്ടേൺ നോക്കി നിക്ഷേപം നടത്തുന്ന നിക്ഷേപകർ വൻതോതിൽ സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്താൻ തുടങ്ങിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
