വീട്ടമ്മമാരുടെ സാമ്പത്തിക അച്ചടക്കം എടുത്തു പറയേണ്ടതാണ്. കയ്യിലെത്തുന്ന ഒരോ തുകയും കരുതി വെച്ച് ആവശ്യമായി വരുന്നിടത്ത് അറിഞ്ഞ് ചെലവാക്കുന്നതാണ് വീട്ടമ്മമാരുടെ രീതി. കയ്യിലെത്തുന്ന തുക വീട്ടില്‍ തന്നെ സൂക്ഷിച്ചോ, ചെറുസമ്പാദ്യ പദ്ധതികളിലേക്ക് മാറ്റിയോ പലരും നിക്ഷേപങ്ങള്‍ തുടങ്ങുന്നുണ്ട്. ഇതോടൊപ്പം നാട്ടിമ്പുറങ്ങളിലെ പലതരം നിക്ഷേപങ്ങളിലും പണം നിക്ഷേപിക്കുന്നു. തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളിലെ സൂക്ഷ്മത കുറവ് പലതരം തട്ടിപ്പുകളിലേക്ക് പണം കൊണ്ടു ചെന്നെത്തിക്കും. നിലവിലുള്ള നിക്ഷേപ മാര്‍ഗങ്ങളെ പറ്റി ധാരണയില്ലാത്തതിനാലാണ് ഇത്തരം തെറ്റുകളിലേക്ക് പലരും വീഴുന്നത്. കയ്യിലെ പണത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി വീട്ടമ്മമാർക്ക് പറ്റിയ നിക്ഷേപ മാർഗങ്ങളെ പരിചയപ്പെടാം.
മ്യൂച്വല്‍ ഫണ്ട്
നല്ല രീതിയില്‍ ലാഭം തരുന്ന നിക്ഷേപ മാര്‍ഗമായതിനാല്‍ വീട്ടമ്മമാര്‍ക്ക് ധൈര്യത്തോടെ തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. നൂറ് രൂപ മുതല്‍ ചെറിയ തുകകളായി സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍ (എസ്ഐപി) വഴി മാസത്തില്‍ നിക്ഷേപം നടത്താം. ഇതുവഴി ഓഹരി വിപണികളിലെ സങ്കീര്‍ണതകളില്‍പ്പെടാതെ വിപണിയുടെ നേട്ടങ്ങള്‍ വീട്ടമ്മമാര്‍ക്ക് നേടാന്‍ സാധിക്കും. ഫണ്ടില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഇടവേളകളില്‍ ഫണ്ട് പ്രകടനം പരിശോധിക്കണം. ഇതിനായി മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാരുടെ സഹായം തേടാം.
ബോണ്ടുകള്‍
കമ്പനികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കമ്പനികൾ പൊതുജനങ്ങളില്‍ നിന്ന് 'വായ്പ' എടുക്കുന്ന രീതിയാണിത്. വീട്ടമ്മമാര്‍ക്ക് പൊതു സ്വകാര്യ കമ്പനികള്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ വാങ്ങാം. നിശ്ചിത കാലയളവിന് ശേഷം പലിശ സഹിതം നിക്ഷേപം തിരികെ ലഭിക്കും. ഇത് നഷ്ട സാധ്യതയില്ലാതെ വീട്ടമ്മമാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. നിക്ഷേപത്തിന് അനുയോജ്യമായ ആദായം ഇവ നല്‍കുന്നുണ്ട്. ഇതിനൊപ്പം വിവിധ ഇടങ്ങളില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകളെ പറ്റി അറിഞ്ഞിരിക്കണം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ജനപ്രീയമായ നിക്ഷേപ മാര്‍ഗമായ പിപിഎഫ് ദീര്‍ഘകാല നിക്ഷേപം ഉദ്യേശിക്കുന്ന വീട്ടമ്മമാര്‍ക്ക് അനുയോജ്യമാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള പലിശ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനാല്‍ ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാം. നിലവില്‍ 7.1 ശതമാനം പലിശയാണ് നിലവില്‍ നല്‍കുന്നത്. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴി പിപിഎഫിലേക്ക് നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം
രാജ്യത്തെ തപാല്‍ വകുപ്പ് നടപ്പിലാക്കുന്ന സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. 1,500 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. മാസത്തില്‍ പലിശ ലഭിക്കുമെന്നതിനാല്‍ വീട്ടമ്മമാര്‍ക്ക് ചെലവുകള്‍ക്ക് ഉപകാര പ്രദമാകുന്ന പദ്ധതിയാണിത്. സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാല്‍ പണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന് നിലവിൽ നൽകുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്.
ആവര്‍ത്തന നിക്ഷേപം
മാസത്തില്‍ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താന്‍ ഉപകാരപ്രദമായ നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. സേവിംഗ്‌സ് നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപത്തിനുള്ള ചുരുങ്ങിയ തുകയും പലിശ നിരക്കും ബാങ്കുകളില്‍ വ്യത്യാസപ്പെട്ടിരിക്കും. ഗ്രാമീണ മേഖലകളിൽ വീട്ടമ്മമാരുടെ പ്രധാന സമ്പാദ്യ പദ്ധതികളിലൊന്നാണിത്. പോസ്റ്റ് ഓഫീസിന്റെ ആര്‍ഡി നിക്ഷേപം ആവര്‍ത്തന നിക്ഷേപത്തില്‍ ജനപ്രീയമായതാണ്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച മറ്റൊരു നിക്ഷേപ മാര്‍ഗമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. വീട്ടമ്മമാര്‍ക്ക് സ്ഥിര വരുമാനം ഇത് വഴി ലഭിക്കുന്നു. ലോക് ഇന്‍ പിരിയഡ് ഉള്ളതിനാല്‍ ഇടവേളകളില്‍ പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ വരുമാനം നേടാം. 100 രൂപ മുതല്‍ വീട്ടമ്മമാര്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കും.


Click it and Unblock the Notifications