A Oneindia Venture

'രാജ്യാന്തര യാത്രകൾ ചെയ്യുന്നവരെ ഇത് നിങ്ങൾക്കുള്ള സമ്മാനം', തോമസ് കുക്കിന്റെ ട്രാവൽ കാർഡ്

അന്താരാഷ്ട്ര യാത്രകൾക്കുള്ള ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സുന്ദരവും ലാഭകരവുമായ ഫിനാൻഷ്യൽ പരിഹാരങ്ങൾക്കായുള്ള ആവശ്യവും വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കി തോമസ് കുക്ക് ലിമിറ്റഡ് പുതിയ ബോർഡർലെസ് പ്രീപയ്ഡ് മൾട്ടി കറൻസി ട്രാവൽ കാർഡ് പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർ 24 ഫിനാൻഷ്യൻ ഇയറിൽ മാത്രം $17 ബില്യൺ ആണ് ചെലവഴിച്ചത്‌, കഴിഞ്ഞ വർഷത്തേക്കാൾ 25% വർദ്ധന ആണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 2034 ഓടെ ഇത് $55.4 ബില്യൺ കടക്കും എന്നാണ് പ്രവചനം.

ഈ ലേഖനത്തിൽ തോമസ് കുക്ക് ബോർഡർലെസ് ട്രാവൽ കാർഡ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഫോറക്‌സ് കാർഡുകളെ കുറിച്ചെല്ലാം വിശകലനം ചെയ്യുന്നു. അവയിൽ ഏതാണ് മികച്ചത് എന്നും വ്യക്തമാക്കുന്നു.

-തോമസ് കുക്ക് ബോർഡർലെസ് ട്രാവൽ കാർഡിന്റെ പ്രധാന സവിശേഷതകൾ

1. ആഗോള കറൻസി പിന്തുണ

*12 അന്താരാഷ്ട്ര കറൻസികൾ കൈകാര്യം ചെയ്യാനാകും.

*വിദേശത്ത് കറൻസി എക്‌സ്‌ചേഞ്ചിനായി തിരക്കില്ലാതെ സജ്ജീകരിക്കാം.

2. ലോകവ്യാപക അംഗീകാരം

*70 ദശലക്ഷത്തിലധികം വിസ & മാസ്റ്റർകാർഡ് വ്യാപാരസ്ഥലങ്ങളിൽ ഉപയോഗിക്കാം.

*ഷോപ്പിംഗ്, ഹോട്ടൽ ബുക്കിംഗ്, ഭക്ഷണം, വിനോദം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

3. ഫ്രീ എമർജൻസി ക്യാഷ് അസിസ്റ്റൻസ്

*കാർഡ് നഷ്ടപ്പെട്ടാൽ തൽക്ഷണം ബ്ലോക്ക് ചെയ്യാം.

*പുതിയ കാർഡ് സൗജന്യമായി പുനഃസജ്ജീകരിച്ചു നൽകും.

4. സൗജന്യ ഗ്ലോബൽ സിം കാർഡ്

*അന്താരാഷ്ട്ര സിം കാർഡ് ഫ്രീ ലഭിക്കും.

*റോമിംഗ് ചാർജ് ഇല്ലാത്തതു കൊണ്ടു യാത്രക്കാർക്ക് ലാഭകരം.

5. എയർപോർട്ട് ലൗഞ്ച് ആക്‌സസ് & പോർട്ടർ സേവനം

*തിരഞ്ഞെടുത്ത ഇന്ത്യൻ എയർപോർട്ടുകളിൽ ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം.

*പ്രീമിയം ലൗഞ്ചുകളിൽ പ്രവേശനം.

6. പ്രത്യേക ഓഫറുകളും ഇൻഷുറൻസും

*തിരഞ്ഞെടുത്ത ടൂറിസ്റ്റ് ആക്റ്റിവിറ്റീസിൽ 25% വരെ ഡിസ്‌ക്കൗണ്ട്.

*₹7.5 ലക്ഷം വരെ ഇൻഷുറൻസ് കവർ.

*ഫ്രീ എടിഎം പണം പിൻവലിക്കൽ - അധിക ചാർജ് ഇല്ല.

*പരിസ്ഥിതി സൗഹൃദ റീസൈക്കിള്‍ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്നുള്ള ഡിസൈൻതോമസ് ക്‌സ് കാർഡുകൾക്ക് ആവശ്യക്കാർ കൂടുന്നതെന്തുകൊണ്ട്?

*കുറഞ്ഞ ചെലവ്, വർദ്ധിച്ച സുരക്ഷ, എളുപ്പമുള്ള ഇടപാടുകൾ എന്നിവ കാരണം ഫോറക്‌സ് കാർഡുകൾ അന്താരാഷ്ട്ര യാത്രക്കാരുടെ ആദ്യ തിരഞ്ഞെടുപ്പായിരിക്കുന്നു.

*ക്യാഷിനേക്കാൾ സുരക്ഷിതം - നഷ്ടപ്പെട്ടാൽ ഉടൻ ബ്ലോക്ക് ചെയ്യാം.

*ഫോറക്‌സ് മാർക്കപ്പ് ഫീസ് ഇല്ല - നേരിട്ടുള്ള കറൻസി കൺവേർഷൻ.

*മൾട്ടി-കറൻസി പിന്തുണ - വിവിധ രാജ്യങ്ങളിൽ സ്മൂത്തായ പേയ്മെന്റുകൾ.

ഇന്ത്യയിലെ മുൻനിര മൾട്ടി-കറൻസി ഫോറക്‌സ് കാർഡുകൾ

1. എസ് ബി ഐ മൾട്ടിറൻസി ഫോറിൻ ട്രാവൽ കാർഡ്

*7 കറൻസികൾ പിന്തുണയ്ക്കുന്നു - USD, GBP, EUR, CAD, AUD, JPY, SAR, SGD.

*ഷോപ്പിംഗ്, ഡൈനിംഗ്, ഹോട്ടൽ, വിനോദം എന്നിവയ്ക്ക് ഉപയോഗിക്കാം.

2. ഐ സി ഐ സി ഐ ബാങ്ക് ഫോറെസ് പ്രീപയ്ഡ് കാർഡ്

*USD, GBP, EUR, AUD ഉൾപ്പെടെ മൾട്ടി-കറൻസി പിന്തുണ.

*20% വരെ ഷോപ്പിംഗ് & ഡൈനിംഗ് ഡിസ്കൗണ്ട്.

*₹1 കോടി വരെ ഇൻഷുറൻസ് കവർ.

ഐ സി ഐ സി ഐ മൊബൈൽ ആപ്പിൽ റീലോഡ് ചെയ്യാം.

'രാജ്യാന്തര യാത്രകൾ ചെയ്യുന്നവരെ ഇത് നിങ്ങൾക്കുള്ള സമ്മാനം', തോമസ് കുക്കിന്റെ ട്രാവൽ കാർഡ്

3. യെസ് ബാങ്ക് മുൾട്ടിറൻസി ട്രാവൽ കാർഡ്

*10 കറൻസികൾ പിന്തുണയ്ക്കുന്നു - GBP, EUR, SGD, AUD, USD, CAD, JPY, SAR, AED, HKD.

*ഓൺലൈൻ ട്രാൻസാക്ഷനുകൾ ട്രാക്ക് ചെയ്യാൻ കഴിയും.

4. ആക്സിസ് ബാങ്ക് മൾട്ടി കറൻസി ഫോറെസ് കാർഡ്

*3 വേരിയന്റുകൾ - മൾട്ടി കറൻസി ഫോറെക്സ് കാർഡ്, കോൺടാക്ടലെസ് മൾട്ടി കറൻസി ഫോറെസ് കാർഡ്, മൾട്ടി കറൻസി ഇമേജ് കാർഡ്.

*16 കറൻസികൾ പിന്തുണയ്ക്കുന്നു.

*₹3 ലക്ഷം വരെ തട്ടിപ്പിനുള്ള ഇൻഷുറൻസ് കവർ.

*Via അംഗീകരിക്കുന്ന എല്ലാ വ്യാപാരസ്ഥലങ്ങളിലും ഉപയോഗിക്കാം.

5. എച്ഡിഎഫ്സി മൾട്ടിറൻസി ഫോറെസ് Card

*22 കറൻസികൾ ഒറ്റ കാർഡിൽ പിന്തുണയ്ക്കുന്നു.

*കറൻസി ഫ്ലക്ടുവേഷൻ സംരക്ഷണം.

*₹5 ലക്ഷം വരെ തട്ടിപ്പിനുള്ള ഇൻഷുറൻസ് കവർ.

ഏത് ഫോറക്‌സ് കാർഡ് തിരഞ്ഞെടുക്കേണ്ടത്?

1. കറൻസി പിന്തുണ -

യാത്ര ചെയ്യുന്ന രാജ്യങ്ങൾക്ക് അനുയോജ്യമായ കറൻസി പിന്തുണയുള്ളത് തിരഞ്ഞെടുക്കുക.

2. ഫീസ് & ചാർജുകൾ -

ലോഡ് / അൺലോഡ് ഫീസ്, എടിഎം ചാർജ്, എക്‌സ്‌ചേഞ്ച് മാർക്കപ്പ് തുടങ്ങിയവ പരിശോധിക്കുക.

3. സുരക്ഷ & ഇൻഷുറൻസ് -

തട്ടിപ്പു സംരക്ഷണത്തിനുള്ള ഇൻഷുറൻസ് കവർ അടങ്ങിയിരിക്കുന്നുണ്ടോ?

4. റിവാർഡ്‌സ് & ഓഫറുകൾ - ക്യാഷ്ബാക്ക്, ലോയൽറ്റി പോയിന്റുകൾ എന്നിവ നൽകുന്നുണ്ടോ?

തോമസ് കുക്ക് ബോർഡർലെസ് ട്രാവൽ കാർഡ് ഉൾപ്പെടെ, വിവിധ ഫോറക്‌സ് കാർഡുകൾ യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ദീർഘകാല യാത്രകളിലേക്കോ, പഠനത്തിനോ, ബിസിനസ് യാത്രകൾക്കോ പോകുന്നവർക്ക് ഫോറക്‌സ് കാർഡ് കൂടുതൽ സുരക്ഷിതവും ലാഭകരവുമാണ്.

(ഡിസ്ക്ലൈമർ: സാമ്പത്തിക നിക്ഷേപങ്ങൾ/നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വ്യക്തിഗത ഗവേഷണവും സാമ്പത്തിക ഉപദേശകരുടെ അഭിപ്രായങ്ങളും പരിഗണിക്കുക.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X