സാധാരണക്കാർക്ക് പണം വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി വഴി പ്രതിമാസം നിക്ഷേപം നടത്തി ചെറിയ വരുമാനക്കാർക്ക് പോലും സമ്പത്ത് വളർത്താൻ മ്യൂച്വൽ ഫണ്ട് വഴി സാധിക്കും. ഫണ്ടുകളുടെ പ്രകടനം പരിശോധിക്കുമ്പോൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ സ്കീമാണ് മിഡ് കാപ് മ്യൂച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ ഇടത്തരം കമ്പനികളിൽ ഫോക്ക്സ് ചെയ്യു്ന ഇക്വിറ്റി ഫണ്ടുകളാണ് മിഡ് കാപ് മ്യൂച്വൽ ഫണ്ടുകൾ.
ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളായതിനാൽ തന്നെ നിക്ഷേപകർക്ക് മികച്ച റിട്ടേൺ മിഡ്കാപ് ഫണ്ടുകളിൽ ലഭിക്കും. 7 വർഷത്തിൽ കൂടുതൽ കാലയളവ് നിക്ഷേപിക്കുന്നവർക്ക് മിഡ്കാപ് ഫണ്ടുകൾ അനുയോജ്യമാണ്. മൂന്ന് വർഷത്തിനുള്ളിൽ മിഡ് കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാൻ 34 ശതമാനം വരെ റിട്ടേൺ നൽകിയിട്ടുണ്ട്. റെഗുലർ പ്ലാനുകൾ 32 ശതമാനം വരുമാനം നൽകിയതായി കാണാം.
മൂന്ന് വർഷത്തിനുള്ളിൽ ഡയറക്ട് പ്ലാനിന് കീഴിൽ 34 ശതമാനം വരെ റിട്ടേൺ നൽകിയ 5 ഫണ്ടുകളാണ് ചുവടെ.

ക്വാൻഡ് മിഡ് കാപ് ഫണ്ട്
മൂന്ന് വർഷ പ്രകടനത്തിൽ ഒന്നാമതാണ് ക്വാൻഡ് മിഡ് കാപ് ഫണ്ട്. ഡയറക്ട് പ്ലാൻ 40.82 ശതമാനം റിട്ടേണാണ് നൽകിയത്. 2020 ജൂലായിൽ 1 ലക്ഷം നിക്ഷേപിച്ചെങ്കിൽ ഇന്നത്തെ മൂല്യം 2,79,228 രൂപയായി മാറി. റെഗുലർ പ്ലാനിൽ 3 വർഷത്തെ പ്രകടനം 38 ശതമാനമാണ്. 1 ലക്ഷം രൂപയുടെ നിക്ഷേപം 2,62,791 രൂപയായി വളർന്നു. പ്രതിമാസം 10,000 രൂപ എസ്‌ഐപി വഴി നിക്ഷേപിച്ചവര്‍ക്ക് 3 വര്‍ഷം കൈാണ്ട് 5,45,120 രൂപയാണ് നേടാനായത്.
ഫണ്ട് വിശദാശം
2,188.28 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യംചെയ്യുന്നത്. ഡയറക്ട് പ്ലാനില്‍ 0.63 ശതമനമാണ് ചെലവ് അനുപാതം. റെഗുലര്‍ പ്ലാനിൽ 2.38 ശതമാനമാണ് ചെലവ് അുപാതം. ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടാണിത്.
27 ഓഹരികളാണ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്. ഇതില്‍ 27.21 ശതമാനം ലാര്‍ജ് കാപും 38.71 ശതാനം മിഡ് കാപ് ഓഹരികളും 8.35 ശതമാനം സ്‌മോള്‍ കാപ് ഓഹരികളുമാണ്. റിലയന്‍സ് ഇന്‍ഡ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷന്‍, പഞ്ചാബ് നാഷണൽ ബാങ്ക്, ഔറോബിന്‍ഡോ ഫാര്‍മ, ലിന്‍ഡെ ഇന്ത്യ ലിമിറ്റ്ഡ്, ആല്‍കെ ലോറട്ടറീസ്, ശ്രീറാം ഫിനാന്‍സ്, ബോഷ്, എസ്‌കോര്‍ട്ട് എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ.
മോത്തിലാൽ ഓസ്വാൾ മിഡ് കാപ് ഫണ്ട്
മോത്തിലാൽ ഓസ്വാൾ മിഡ്‌കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 40.52 ശതമാനം റിട്ടേണാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൽകിയത്. റെഗുലർ പ്ലാനിന്റെ 3 വർഷത്തെ പ്രകടനം 38.85 ശതമാനാമാണ്.
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട്
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ 37.21 ശതമാനം റിട്ടേണാണ് 3 വർഷത്തിനിടെ ലഭിച്ചത്. റെഗുലർ പ്ലാൻ 36.01 ശതമാനം റിട്ടേൺ നൽകി.
പിജിഐഎം ഇന്ത്യ മിഡ്‌കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട്
പിജിഐഎം ഇന്ത്യ മിഡ്‌കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ മൂന്ന് വർഷത്തിനിടെ 37.90 ശതമാനം റിട്ടേൺ ലഭിച്ചു. റെഗുലർ പ്ലാൻ 3 വർഷത്തിനുള്ളിൽ 35.58 ശതമാനം റിട്ടേൺ നൽകി.
എച്ച്ഡിഎഫ്സി മിഡ്കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട്
എച്ച്‌ഡിഎഫ്‌സി മിഡ്കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ മൂന്ന് വർഷത്തിനിടെ 37.03 ശതമാനം റിട്ടേൺ നൽകി. ഇക്കാലയളവിൽ റെഗുലർ പ്ലാനിന്റെ പ്രകടനം 36.08 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
