പലിശയില്ലാതെ നിശ്ചിതകാലം പണം ഉപയോഗിക്കാമെന്നതിനൊപ്പം റിവാർഡുകളാണ് ക്രെഡിറ്റ് കാർഡുകളുടെ മുഖ്യ ആകർഷണം. സൗജന്യ വിമാന ടിക്കറ്റ്, സൗജന്യമായി ലക്ഷ്വറി ഹോട്ടലിൽ താമസം എന്നിവ ലഭ്യമാക്കുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്. ഇവയ്ക്ക് വലിയ ചെലവാക്കലുകൾ ആവശ്യമാണ്. സാധാരണ വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് മികച്ച റിവാർഡ് നേടാൻ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.
ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവാക്കുമ്പോള്‍ ഓരോ തവണയും ചെലവാക്കിയ തുകയുടെ നിശ്ചിത ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഉപയോഗിക്കുന്ന കാര്‍ഡും ഇടപാടും അനുസരിച്ച് ക്യാഷ്ബാക്കുകള്‍ 1 ശതമാനം മുതല്‍ 10 ശതമാന വരെയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്കോ ഡിജിറ്റല്‍ വാലറ്റിലെക്കോ ക്രെഡിറ്റ് ചെയ്യപ്പെടും. പുതുതായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ മാര്‍ഗമാണിത്. ഇതോടൊപ്പം അധികം ചെലവാക്കാത്ത ഉപഭോക്താക്കള്‍ക്കും ഇവ ഉപയോഗപ്രദമാണ്.
ക്യാഷ്ബാക്ക് റിവാർഡ്
ക്യാഷ്ബാക്ക് കാർഡുകളുടെ റിവാർഡ് എവിടെ ചെലവാക്കുന്നു എന്നത് അനുസരിച്ച് വ്യത്യാസപ്പെടും. വാടക അടയ്ക്കുന്നതിനും ഇന്ധന ചെലവിനും മിക്ക ക്രെഡിറ്റ് കാർഡുകളും ക്യാഷ്ബാക്ക് നൽകുന്നില്ല. എന്നാൽ സോമാറ്റോ, സ്വിഗ്ഗി, ആമസോൺ, ഫ്ലിപ്കാർട്ട്, നൈക്ക തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 2-5% വരെ ഉയർന്ന ക്യാഷ്ബാക്ക് നൽകാറുണ്ട്. കോ-ബ്രാൻഡഡ് കാർഡുകളാണെങ്കിൽ 7.5-10% വരെ ഉയർന്ന ക്യാഷ്ബാക്ക് ലഭിക്കും.

2 ക്രെഡിറ്റ് കാർഡുകൾ
ഈ ഗുണങ്ങൾ കേട്ട് ഒരു ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാമെന്ന് കരുതിയാൽ ഏറ്റവും മികച്ച ക്യാഷ്ബാക്ക് കാർഡ് ഏതാണ് എന്നതാകും ചിന്ത. ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡും എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുമാണ് ക്യാഷ്ബാക്കിൽ മുന്നിൽ നിൽക്കുന്ന കാർഡുകൾ. രണ്ടും ഓൺലൈൻ ഷോപ്പിംഗിൽ 2-5 ശതമാനം വരെ ഉയർന്ന റിവാർഡ് നിരക്ക് നൽകുന്ന കാർഡുകളാണ്. ഐസിഐസിഐ ആമസോൺ പേബാക്ക് കാർഡ് അൺലിമിറ്റഡ് ക്യാഷ്ബാക്കും നൽകുന്നുണ്ട്.
ഐസിഐസിഐ ആമസോൺ പേ കാർഡ്
ഐസിഐസിഐ ആമസോൺ പേ കാർഡ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് വിഭാഗത്തിലുള്ളതാണ്. അതിനാൽ ആമസോൺ വഴി നടത്തുന്ന ചെലവാക്കലുകളിൽ കൂടുതൽ ലാഭകരമായ റിവാർഡുകൾ ലഭിക്കും. പ്രൈം അംഗങ്ങൾ ആമസോൺ ഷോപ്പിംഗ് സൈറ്റ് വഴി നടത്തുന്ന ചെലവാക്കലുകൾക്കും ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്കും 5% ക്യാഷ്ബാക്ക് ലഭിക്കും. നോൺ-പ്രൈം ഉപഭോക്കാക്കളാണെങ്കിൽ 3 ശതമാനമാണ് ക്യാഷ്ബാക്ക്.
ആമസോൺ പേ വഴി യൂട്ടിലിറ്റി ബിൽ, മൊബൈൽ റീചാർജ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾക്ക് 2 ശതമാനം ക്യാഷ്ബാക്ക് നേടാം. ആമസോൺ പേ വാലറ്റ് വഴി ആമസോൺ പാർട്ണർ വ്യാപാരികളായ സ്വിഗ്ഗി, യൂബർ, ബുക്ക്മൈഷോ ചെലവാക്കലുകൾക്കും 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോണിന് പുറത്ത് നടത്തുന്ന ഓൺലൈൻ/ ഓഫ്‍ലൈൻ ഇടപാടുകൾക്ക് 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ക്യാഷ്ബാക്കുകൾ ആമസോൺ പേ ബാലൻസിൽ ക്രെഡിറ്റ് ചെയ്യും.
എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
ഒരു കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പരിമിതികൾക്കപ്പുറമുള്ളൊരു ക്യാഷ്ബാക്ക് കാർഡ് തിരയുന്നെങ്കിൽ എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. എല്ലാ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലും 5 ശതമാനം ക്യാഷ്ബാക്ക് എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. വാടക, വാലറ്റ് ലോഡ്, ഇഎംഐ, ആഭരണങ്ങൾ, വിദ്യാഭ്യാസ ഫീസ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പേയ്‌മെന്റ്, ഗിഫ്റ്റ് കാർഡുകൾ/വൗച്ചറുകൾ, ട്രെയിൻ ടിക്കറ്റുകൾ എന്നിവയ്ക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല.
എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡിൽ ഒരു മാസത്തിൽ പരമാവധി 5,000 രൂപയുടെ ക്യാഷ്ബാക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ. ഈ പരിധി കടയ്ക്കാൻ പരമാവധി 1 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. മറ്റുള്ള ക്യാഷ്ബാക്ക് കാർഡുകളായ എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്സിസ് എയ്സ് ക്രെഡിറ്റ് കാർഡ് എന്നിവ 300-500 രൂപ പ്രതിമാസ പരിധിയാണ് നൽകുന്നത്.
വാർഷിക ഫീസ്
എസ്ബിഐ ക്യാഷ്ബാക്ക് കാർഡിന് ജോയിനിംഗ്, വാർഷിക ഫീസ് ആയി 1,180 രൂപ ആവശ്യമാണ്. 2 ലക്ഷം രൂപയിൽ കൂടുതൽ വാർഷത്തിൽ ചെലവാക്കിയാൽ ഫീസ് ഒഴിവാകും. ഐസിഐസിഐ ആമസോൺ പേ കാർഡ് ആജീവനാന്ത സൗജന്യ കാർഡാണ്. ക്യാഷ്‌ബാക്ക് കാർഡുകളിൽ നിന്ന് ലാഭസാധ്യത കുറവായതിനാൽ സൗജന്യ കാർഡുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
